Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്സി: ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശ്വാസ സമൂഹം അത്ഭുത പ്രവർത്തകനും, അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. വിശുദ്ധ യൂദാശ്ലീഹായുടെ ഒമ്പത് ദിവസം നീണ്ടു നിന്ന നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്ടോബർ 18 -ന് ആരംഭിച്ച് ഒക്ടോബർ 27 -ന് ഞായറാഴ്ച രാവിലെ നടന്ന പ്രധാന തിരുനാളോടെ സമാപിച്ചു.

ഇടവക സമൂഹത്തോടൊപ്പം ന്യൂ ജേഴ്സി, ന്യൂ യോർക്ക് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ തിരുനാൾ കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും, തിരുശേഷിപ്പ് വണങ്ങുന്നതിനും, അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനുമായി എത്തിച്ചേരുകയുണ്ടായി.

വിശുദ്ധന്റെ പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 28 -ന് ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ രാവിലെ 11:30 -ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിച്ചു. ന്യൂ ജേഴ്‌സി ഡിവൈൻ മേഴ്സി ഹീലിങ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ.ബൈജു പൂവത്തുംമൂട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ ഇടവക വികാരി റവ .ഫാ. ഫാ.ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ സഹകാർമികനായി.

ദിവ്യബലി മധ്യേ ബഹുമാനപ്പെട്ട ഫാ.ബൈജു പൂവത്തുംമൂട്ടിൽ വിശുദ്ധന്റെ തിരുനാൾ സന്ദേശം നൽകി.വിശുദ്ധ മത്തായി 22: 23-33 തിരുവചന ഭാഗം പങ്ക്വെച്ചു സംസാരിച്ചു.

ദിവ്യബലിക്കു ശേഷം ആഘോഷമായ ലതീഞ്ഞും, തിരുശേഷിപ്പ് വണക്കവും നടന്നു. എല്ലവർക്കും തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടർന്ന് തിരുനാൾ ആഘോഷങ്ങളിൽ സംബന്ധിച്ച എല്ലാവർക്കും തിരുനാൾ നേർച്ചയും നൽകി.ഇടവകയിലെ ഗായക സംഘം ആലപിച്ച ഗാനങ്ങൾ തിരുനാൾ ആഘോഷങ്ങൾ കൂടുതൽ ഭക്തി സാന്ദ്രമാക്കി.

പതിഞ്ചിൽപ്പരം കുടുംബങ്ങൾ ഒത്തു ചേർന്നാണ് ഈ വർഷത്തെ വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ കൊണ്ടാടിയത്. ഒമ്പതു ദിവസങ്ങളിൽ നടന്ന നൊവേനയിലും പ്രാർത്ഥനാ ചടങ്ങുകളിലും നൂറിലധികം ഇടവകാംഗങ്ങൾ പങ്കെടുത്തു.

വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിയാദരപൂർവ്വം നടത്താൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ കുടുംബാംഗംങ്ങൾക്കും, ഇടവക സമൂഹത്തിനും, തിരുനാളിനു നേതൃത്വം വഹിച്ചവർക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും നന്ദി അറിയിച്ചു. സ്‌നേഹ വിരുന്നോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732) 762-6744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934, മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908) 400-2492, ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, ബിൻസി ഫ്രാൻസിസ് (കോർഡിനേറ്റർ), 908-210-3514, ജോജോ ചിറയിൽ (കോർഡിനേറ്റർ) 212-810-1093, ജെയിംസ് പുതുമന (കോർഡിനേറ്റർ) 732-216-4783.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP