Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി സമ്മേളനം നടന്നു

സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി സമ്മേളനം നടന്നു

ഹൂസ്റ്റൺ: ദൈവവും മനുഷ്യനുമായിട്ടുള്ള ബന്ധത്തിന്റെ കൂട്ടായ്മയായ സഭയുടെ ദർശനവും ദൗത്യവും സമൂഹത്തിനും വിശ്വാസികൾക്കും കൂടാരമാക്കുകയാണ് അനിവാര്യമെന്ന് അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം പ്രബോധിപ്പിച്ചു. ഭദ്രാസന ആസ്ഥാനമായ ഉർശ്ലേം അരമന ചാപ്പലിൽ വെച്ച് ജൂൺ 21 മുതൽ 22 വരെ നടത്തിയ ഭദ്രാസന അസംബ്ലിയുടെ 9-ാം മത് വാർഷിക സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പരിശുദ്ധ കത്തോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വവും തന്റെ മുൻഗാമികളുടേയും മുൻകാല കൗൺസിലിന്റെയും ദീർഘ വീക്ഷണവും കഠിനാധ്വാനവുമാണ് ഈ ഭദ്രാസനത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിയുടെ നിദാനമെന്ന് അഭിവന്ദ്യ മാർ അപ്രേം അനുസ്മരിച്ചു.

ജൂൺ 21 ന് രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച വൈദിക സംഘത്തിന്റെ വാർഷിക സമ്മേളനത്തിൽ സെക്രട്ടറി ഫാദർ പി. സി. ജോർജ് സ്വാഗതം ആശംസിച്ചു. സഭയിലേയ്ക്കും ഭദ്രാസനത്തിലെയും ദിവങ്കിതരായ മേൽപട്ടക്കാരെയും പട്ടക്കാരെയും അനുസ്മരിച്ചു. തുടർന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്താ തന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശുദ്ധ നാടോ വിശുദ്ധ സ്ഥലമോ നാം അന്വേഷിച്ചു നടക്കേണ്ടതില്ല കാരണം നാം നിൽക്കുന്ന ഇടം വിശുദ്ധമെന്ന് നമ്മുടെ ജീവിത വിശുദ്ധികൊണ്ട് തിരിച്ചറിഞ്ഞ് തീർത്ഥാടകരുടെ കൂട്ടായ്മയായ സഭയെ അതിന്റെ ലക്ഷ്യസ്ഥാനമായ നിത്യതയിലേക്ക് വിശ്വാസികളെ നയിക്കുന്ന ഇടമാണ് സഭ. ആ സഭയുടെ ഭാഗമായ ഈ ഭദ്രാസനത്തിലെ വിശ്വാസികളെ മാതൃകപരമായി നയിക്കാൻ നമുക്ക് ഏവർക്കും കഴിയണമെന്ന് മാർ അപ്രേം ഉൽബോധിപ്പിച്ചു.

ആത്മീയത, ആരാധന നിർവ്വഹണം, ഇടവക ഭരണ നിർവ്വഹണത്തിലും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സമഗ്രമായ ചർച്ചകൾ നടന്നു. ഉച്ചനമസ്‌ക്കാരത്തോടെ ദൈവിക സമ്മേളനം സമാപിച്ചു. തുടർന്ന് ഉർശ്ലം അരമനയിൽ നിന്നും സമ്മേളന വേദിയിലേക്ക് വൈദികരും കൗൺസിൽ അംഗങ്ങളും അംസബ്ലി അംഗങ്ങളും ചേർന്ന് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ച് ആനയിച്ചു. 1934 ഭരണഘടനക്കും കോടതി വിധികൾക്കും വിധയമായി സഭയിൽ സമാധാന സ്ഥാപിക്കാൻ പരിശുദ്ധ കാതോലിക്കാ ബാവാ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഭദ്രാസനത്തിന്റെ പരിപൂർണ്ണ പിൻതുണ അറിയിക്കുന്ന പ്രമേയം അസംബ്ലി അംഗം എൻസൺ ശാമുവേൽ അവതരിപ്പിച്ചത് അസംബ്ലി ഐക്യകണ്‌ഠേന പാസ്സാക്കി.

മുൻ അസംബ്ലിയുടെ മിനിട്‌സ് സെക്രട്ടറി വായിച്ചു പാസ്സാക്കി. 2017 - 2018 കാലഘട്ടത്തിലെ വാർഷിക വരവ് ചെലവ് കണക്കുകൾ സെക്രട്ടറി ഫാദർ ഫിലിപ്പ് എബ്രാഹം അവതരിപ്പിച്ചു. ഇന്റ്റേണൽ ഓഡിറ്റർ കോശി അലക്‌സാണ്ടർ സിപിഎ ഓഡിറ്റിങ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻസൺ ശാമുവേൽ ശ്രദ്ധയിൽപ്പെടുത്തിയ മാർ മക്കാറിയോസ് മെത്രാപ്പോ ലീത്തായുടെ പേരിൽ ഒരു സ്‌കോളർഷിപ്പ് ഫണ്ട് ആരംഭിക്കണമെന്ന് ആവശ്യം അസംബ്ലി ഏകകണ്ഠമായി അംഗീകരിക്കുകയും ആ ഫണ്ടിലേക്ക് ഫാദർ യോഹന്നാൻ പണിക്കർ, കോശി അലക്‌സാണ്ടർ 5000 ഡോളർ വീതം സംഭാവന നൽകി. പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തീകരിച്ച വൈദീകരെ അസംബ്ലി പ്രത്യേക പ്രശംസാപത്രം നൽകി ആദരിച്ചു. 2018 - 2019 ലേക്ക് ഡോളർ 1,134648.41 ഡോളർ ബഡ്ജറ്റ് സെക്രട്ടറി ഫാദർ ഫിലിപ്പ് ഏബ്രഹാം അസംബ്ലിയിൽ അവതരിപ്പിച്ചു. ഭദ്രാസന സെന്ററിന്റെ പുതുക്കിയ മാസ്റ്റർ പ്ലാന്റെ തുടർനടപടികൾക്കായി 75000 ഡോളർ അസംബ്ലി അനുവദിച്ചു.

ജൂൺ 22 ന് ശനിയാഴ്ച രാവിലെ 8.30 ആരംഭിച്ച അസംബ്ലിയുടെ രണ്ടാം സെക്ഷനിൽ ഭദ്രാസന സെന്ററിന്റെ പുതുക്കിയ മാസ്റ്റർ പ്ലാനിന്റെ രൂപരേഖ കൗൺസിൽ അംഗം മനോജ് തോമസ് അവതരിപ്പിച്ചു. ഈ വികസന പദ്ധതിയുടെ പ്രത്യേകത പ്രൊജെറ്റുകൾ എല്ലാം സെൽഫ് ഫിനാൻസിങ് ആണ്. പ്രസ്തുത വികസന പദ്ധതികളുടെ നടത്തിപ്പ് നാലു ഘട്ടങ്ങളായി ചെയ്യുന്നു. ഇതിൽ ഒരു ഓർത്തഡോക്‌സ് വില്ലേജ്, കമ്മ്യുണിറ്റി സെന്റർ, മെഡിക്കൽ ക്ലിനിക്, ഓർത്തഡോക്‌സ് വാസ്തു ശിൽപശൈലിയിൽ ഫാഷൻ, താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കോൺഫറസ് ഹാൾ, ഓർത്തഡോക്‌സ് സെമിത്തേരി തുടങ്ങി പദ്ധതികളുണ്ട്. അടുത്ത അഞ്ചു വർഷം കൊണ്ട് ഭദ്രാസനത്തെ സാമ്പത്തിക സ്വയം പര്യാപ്തയിൽ എത്തിക്കുന്നതിനും ഭദ്രാസനത്തിന്റെ 100 ഏക്കർ സ്ഥലം വളരെ ആദായകരമായി ഉപയോഗിക്കുന്നതിന് ആവശ്യമായ പദ്ധതികളുടെ രൂപരേഖകളെപ്പറ്റിയുള്ള ചർച്ചകളിൽ കൗൺസിൽ അംഗങ്ങളായ ഫാദർ ഡിജു സഖറിയ, ഫാദർ ബെന്നി കുത്തുവിള, റോയി തോമസ്, ഏബ്രഹാം വർക്കി തുടങ്ങിയവർ നേതൃത്വം നൽകിയെന്ന് ഭദ്രാസന പിആർഒ എൻദോ പീറ്റർ ഔദ്യോഗികമായി അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP