Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒക്കലഹോമ സെന്റ് ജോർജ് ചർച്ചിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ എട്ടു മുതൽ പത്തു വരെ

ഒക്കലഹോമ സെന്റ് ജോർജ് ചർച്ചിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ എട്ടു മുതൽ പത്തു വരെ

ജോയിച്ചൻ പുതുക്കുളം

ബെഥനി,  ഒക്കലഹോമ : സെന്റ് ജോർജ് സിറിയാക്ക് ഓർത്തഡോക്‌സ് ചർച്ചിൽ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ  8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത  യെൽദോ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും, വർഗീസ് പോൾ അച്ചൻ, വികാരി പ്രദോഷ് മാത്യു അച്ചൻ, ബാബു അച്ചൻ എന്നീവരുടെ സഹകാർമികത്വത്തിലും, എല്ലാ വിശ്വാസികളുടേയും സഹകരണത്തിലും നടത്തപ്പെടുന്നു. പെരൂന്നാളിനു മുന്നോടിയായി മെയ് 3 -നു ഞാറാഴ്ച വികാരി ഫാ. വികാരി പ്രദോഷ് മാത്യു കൊടിയേറ്റി.

വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30നു സന്ധ്യാ പ്രാർത്ഥനക്കു ശേഷം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ വർഗീസ് പോൾ അച്ചൻ ഗൊസ്‌പെൽ മെസ്സേജ് നല്കുന്നതായിരിക്കും. തീത്തൊസ് തിരൂമേനിയുടെ കാർമ്മികത്വത്തിൽ ഞായറാഴച്ച 9:15നു മൂന്നിന്മേൽ കുർബാനയും ഉച്ചയ്ക്ക് 12:00  നു റാസയും അതിനുശേഷം നേർച്ചവിളമ്പും ഉണ്ടായിരിക്കും.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP