Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ് ജൂഡ് ഇടവക ദേവാലയം: കൂദാശാകർമ്മം ശനിയാഴ്ച

സെന്റ് ജൂഡ് ഇടവക ദേവാലയം: കൂദാശാകർമ്മം ശനിയാഴ്ച

ജോയിച്ചൻ പുതുക്കുളം

വിർജീനിയ: സെന്റ് ജൂഡ് സീറോ മലബാർ കാത്തോലിക്ക സമൂഹം പുതുതായി വാങ്ങിയ ദേവാലയത്തിന്റെ കൂദാശാകർമ്മം ഫെബ്രുവരി 16 ശനിയാഴ്ച നടക്കുന്നു.

ശനിയാഴ്ച രാവിലെ 10 മണിക്ക് ഷാന്റിലി ലഫായത്തെ സെന്റർ ഡ്രൈവിലുള്ള ദേവാലയമന്ദിര ത്തിൽനടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഷിക്കാഗോ സെന്റ ്തോമസ് സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നൽകും. രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്, ആർലിങ്ടൺ ബിഷപ്പ് എമിരിറ്റസ് പോൾ ലെവേർഡി എന്നിവരും രൂപതാകേന്ദ്രങ്ങളിൽനിന്നും മറ്റുഇടവകകളിൽ നിന്നുമായി മുപ്പതോളം വൈദികരും കൂദാശാകർമങ്ങളിൽ പങ്കുചേരുന്നതാണ്.

നോർത്തേൺ വിർജീനിയ പ്രദേശത്തുള്ള 200ൽപരം കുടുംബങ്ങളാണ് ഈദേവാലയത്തിന്റെ കീഴിൽവരുന്നത്. 2010 ജൂലൈ മുതൽ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയും വേദപാഠക്ലാസുകളും ആരംഭിക്കുകയും 2011 ൽ സ്വതത്രമിഷനായി ഉയർത്തുകയും ചെയ്ത സെന്റ് ജൂ ഡ്സമൂഹത്തിന്റെ കഴിഞ്ഞ കുറെ നാളുകളായുള്ള പ്രാർത്ഥനയുടെയും പ്രവർത്തനങ്ങളുടെയും ഫലമായാണ് സ്വന്തമായ ദേവാലയം യാഥാർഥ്യമാകുന്നത് .

ഫാ. ജസ്റ്റിൻ പുതുശേരിയാണ് കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ഈ സമൂഹത്തിനു നേതൃത്വംനൽകുന്നത്. ഫാ. മാത്യു പുഞ്ചയിൽ, ഫാ. ജോസഫ് എളമ്പാറ, ഫാ. ടിജോ മുല്ലക്കര എന്നിവർ മുൻകാലങ്ങളിൽ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പോൾ പൊട്ടനാട്ട്, ജിൽസൺ ജോസഫ്, റെജി അലക്സാണ്ടർ, ആന്റണി കളിക, രാജേഷ് അലക്സ്, സുജിത് എബ്രഹാം, ജോഫി ജോസ്, റോണി തോമസ്, സോണി കുരുവിള എന്നിവർകൈക്കാരന്മാരായി പ്രവർത്തിച്ചിട്ടുണ്ട്. ഇടവക സമൂഹ ത്തിനു ഏറെസന്തോഷകരവും അനുഗ്രഹപ്രദവും ആയ കൂദാശാകർമ്മത്തിനുള്ള എല്ലാഒരുക്കങ്ങളും പൂർത്തീകരിച്ചുകഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP