Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റാറ്റൻ ഐലൻഡ് സിറോ മലബാർ മിഷൻ സെന്റർ മാറ്റി സ്ഥാപിച്ചു

സ്റ്റാറ്റൻ ഐലൻഡ് സിറോ മലബാർ മിഷൻ സെന്റർ മാറ്റി സ്ഥാപിച്ചു

ന്യൂയോർക്ക്: കഴിഞ്ഞ പതിമൂന്ന് വർഷമായി സ്റ്റാറ്റൻ ഐലൻഡിലെ ബേ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് ദേവാലയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ബ്ലസഡ് കുഞ്ഞച്ചൻ സിറോ മലബാർ കാത്തലിക് മിഷൻ, ന്യൂയോർക്ക് അതിരൂപതയുടെയും ഷിക്കാഗോ സിറോ  മലബാർ രൂപതയുടെയും ആശീർവാദത്തോടുകൂടി സമീപത്തുള്ള സെന്റ് ജോസഫ് ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ഓഗസ്റ്റ് 30-ാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്ക് സെന്റ് മേരീസ് പള്ളിയിൽ നിന്നും വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ആരംഭിച്ച ഘോഷയാത്ര ടോം കിൻസ് അവന്യുവിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ് പള്ളിയിൽ പ്രവേശിക്കുകയും അവിടെ കുഞ്ഞച്ചന്റെ രൂപം പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.

തദവസരത്തിൽ സെന്റ് ജോസഫ് പള്ളിയിലെ പാസ്റ്റർ ഫാ. ഫ്രെഡി സിറോ മലബാർ സമൂഹത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും എല്ലാവിധ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയിൽ വികാരി ഫാ. സിബി വെട്ടിയോലിൽ മുഖ്യകാർമികനും, ഫാ. ജോ കാരിക്കുന്നേൽ, ഫാ. ടോമി മാംപറമ്പിൽ എന്നിവർ സഹകാർമ്മികരുമായി. ജോർജ് മുണ്ടിയാനിയുടെ നേതൃത്വത്തിലുള്ള ഗായക സംഘം തിരുക്കർമ്മങ്ങൾ ഭക്തി സാന്ദ്രമാക്കി.വിശുദ്ധ കുർബാനയ്ക്കുശേഷം ആഷ് ലി മത്തായിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

തുടർന്ന് നടന്ന വിഭവ സമൃദ്ധമായ അത്താഴവിരുന്നിന് ഷാജി മാത്യു, സ്റ്റാൻലി ജോസഫ് എന്നിവർ നേതൃത്വം നൽകി. കൈക്കാരൻ ദേവസ്യാച്ചൻ മാത്യു, സെക്രട്ടറി ബേബി ആന്റണി, കൺവീനർ തോമസ് തോമസ്, ജനറൽ കോർഡിനേറ്റർ ടോം തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹം ഒന്നടങ്കം ആഘോഷത്തിൽ പങ്കുചേർന്ന് ദേവാലയമുറ്റം വർണ്ണാഭമാക്കി.

463 Tompkins Ave, Staten Island, NY-10305

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP