Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ണി സ്റ്റീഫൻ ഡാളസിൽ

സണ്ണി സ്റ്റീഫൻ ഡാളസിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഡാളസിലെ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷത്തിനും, ഇടവക തിരുനാളിനും മുന്നോടിയായി നടത്തുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം, പ്രശസ്ത കുടുംബ പ്രേക്ഷിതനും, വചനപ്രഘോഷകനും,  സംഗീത സംവിധായകനും മെസേജ് മിഷൻ ഡയറക്ടറുമായ ബ്രദർ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
29-ന് വൈകിട്ട് 6.30-ന് ആരംഭിച്ച് 9 മണി വരേയും, 30-ന് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയുമാണ് ധ്യാനത്തിന്റെ സമയക്രമീകരണം.

'ആയിരങ്ങൾക്ക് തിരുവചന ചൈതന്യത്തിന്റെ സുവർണ്ണസന്ദേശവും, ആഴമേറിയ വിശ്വാസബോധ്യവും നൽകി രണ്ടു പതിറ്റാണ്ടായി മുപ്പതിലേറെ രാജ്യങ്ങളിൽ ശക്തമായ വചനശുശ്രൂഷകളിലുടെ കുടുംബ വിശുദ്ധീകരണ സന്ദേശം വിളംബരം ചെയ്യുന്ന പ്രവാസികളുടെ പ്രവാചകനാണ് ബ്രദർ സണ്ണി സ്റ്റീഫൻ. വിവിധ ധ്യാനരീതികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് സമാധാനവും ആത്മീയ സന്തോഷവും നേടി, മാതൃകാജീവിതത്തിലൂടെ തലമുറകൾക്ക് നന്മപകർന്ന് നൽകാമെന്ന്, തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിതപാഠങ്ങളും, മുപ്പത് വർഷത്തെ ഫാമിലി കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ച് ബ്ര. സണ്ണി സ്റ്റീഫൻ നൽകുന്ന പ്രബോധനങ്ങൾ, കുടുംബത്തിന് ഉണർവും, പ്രാർത്ഥനാ ജീവിതത്തിന് പ്രചോദനവുമാണെന്ന് ' മെസേജ് മിഷൻ ഇന്റർനാഷണൽ ഡയറക്ടർ റവ.ഡോ. ടോം കുന്നുംപുറം അഭിപ്രായപ്പെട്ടു. ബ്രദർ സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കും.

തുടർന്ന് ന്യൂയോർക്ക്, വാഷിങ്ടൺ ഡി.സി. സെന്റ് ലൂയീസ്, ടെന്നസി എന്നിവടങ്ങളിലും ധ്യാനശുശ്രൂഷകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:: [email protected], www.themessagemission.org. Sunny Stephen 224 432 7412. Dallus: 2650 E Scyene Rd, Mesquite, TX 75181. Email: [email protected] . സന്തോഷ് ടി. ജോൺ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP