Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിറിയൻ ഓർത്തഡോക്സ് കൺവൻഷൻ ഫിലഡൽഫിയയിൽ നാളെ മുതൽ

സിറിയൻ ഓർത്തഡോക്സ് കൺവൻഷൻ ഫിലഡൽഫിയയിൽ നാളെ മുതൽ

ജോയിച്ചൻ പുതുക്കുളം

ഫിലഡൽഫിയ: ആണ്ടുതോറും നടത്തിവരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി കൺവൻഷൻ ഒക്ടോബർ 18,19 തീയതികളിൽ നടക്കുന്നു.ഹാവർഫോർട് സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ (45 ഗ്ലെൻഡെയ്ൽ റോഡ്, ഹാവർടൗൺ) നടക്കുന്ന കൺവൻഷനിലെ മുഖ്യ പ്രാസംഗികൻ റവ.ഫാ. എബി മാത്യു (കാനഡ) ആണ്. മികച്ച പ്രാസംഗികനായ റവ.ഫാ. എബി മാത്യു സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളി (ടൊറന്റോ) വികാരി കൂടിയാണ്.

സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ് മേരീസ് ക്നാനായ പള്ളി, സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്സ് പള്ളി എന്നീ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൺവൻഷന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

റവ.ഫാ. റെനി ഏബ്രഹാം ചെയർമാനായി, റവ.ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരിൽ (വൈസ് പ്രസിഡന്റ്), ഫാ. കുര്യാക്കോസ് വെട്ടിക്കാട്ടിൽ, റവ.ഡീക്കൻ വർഗീസ് പറമ്പത്ത്, സെക്രട്ടറി കമാൻഡർ ജോബി ജോർജ്, ട്രഷറർ സോണി ജേക്കബ്, മാത്യു ചന്ദനശേരിൽ, സക്കറിയ കാരാവള്ളിൽ, ലിജു ഏബ്രഹാം, റെനി എരണയ്ക്കൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

'ഉണർന്നുകൊൾക ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക. ഞാൻ നിന്റെ പ്രവർത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല' വെളിപാട്: 3-2 എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നതാണ്.

വെള്ളിയാഴ്ച 6.30-നും, ശനിയാഴ്ച 5.45-നും സന്ധ്യാപ്രാർത്ഥനയോടെ കൺവൻഷൻ ആരംഭിക്കുന്നതാണ്. ഈ സുവിശേഷ യോഗത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നന്നു. സെക്രട്ടറി ജോബി ജോർജ് അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP