Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴാമത് സീറോ മലബാർ കൺവൻഷൻ: ഒരുക്കങ്ങൾ ധൃതഗതിയിൽ

ഏഴാമത് സീറോ മലബാർ കൺവൻഷൻ: ഒരുക്കങ്ങൾ ധൃതഗതിയിൽ

ഡോ. ജോർജ് കാക്കനാട്ട്

ഹൂസ്റ്റൺ: 'തോമസിന്റെ വഴി വിശുദ്ധയിലേക്കുള്ള വഴി' എന്നആപ്തവാക്യവുമായി ഏഴാമതു സീറോ മലബാർ കൺവൻഷൻ ഓഗസ്റ്റ് ഒന്നു മുതൽനാലുവരെ ഹൂസ്റ്റണിലുള്ള ഹിൽട്ടൺ അമേരിക്കാസ് ഹോട്ടൽ സമുച്ചയത്തിൽവച്ചു നടക്കുന്നു. കൂട്ടായ്മയുടെ ഒത്തുചേരൽ പാരമ്പര്യത്തിലും

സംസ്‌കാത്തിലും അധിഷ്ഠിതമായി, ദൈവ വചനത്തിന്റെ നിർവൃതിയിൽ ആഘോഷിക്കപ്പെടുന്ന ആരാധന, ക്രിസ്തീയ സ്നേഹം പങ്കുവെയ്ക്കലുംഅനുഭവിക്കലും എന്നിവയാണ് ഈ കൺവൻഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്നുഹൂസ്റ്റൺ സെന്റ് ജോസഫ് ഹാളിൽ നടന്ന പ്രസ് മീറ്റിൽ വച്ചുഅമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയിആലപ്പാട്ട് പറഞ്ഞു.

2001-ൽ സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാർ രൂപത ഇന്ന് കെട്ടുറപ്പിലും,വിശ്വാസ സമൂഹമെന്ന നിലയിലും അമേരിക്കയിൽ അതിവേഗം വളരുന്ന സഭയായിമാ റിയിരിക്കുകയാണ്. 46 ഇടവകകളും, 40-ലധികം മിഷനുകളിലുമായി ഏകദേശംഎഴുപതോളം വൈദീകരുടെ ശുശ്രൂഷയിൽ രൂപതാധ്യക്ഷൻ മാർ ജേക്കബ്അങ്ങാടിയത്തും, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റേയുംനേതൃത്വത്തിലുള്ള സഭയുടെ വളർച്ച അത്ഭുതാവഹമാണ്.

ഈ കൺവൻഷൻ സഭയുടെ കഴിഞ്ഞ കാലഘട്ടത്തിലേക്കുള്ള എത്തിനോട്ടവും,
ഇന്നിന്റെ ആവശ്യങ്ങളെ മനസിലാക്കുന്നതോടൊപ്പം ഭാവി എന്തായിരിക്കുമെന്നുള്ളചിന്തകൾ ഒരു പ്രധാന ചർച്ചാവിഷയമായിരിക്കും. ഒപ്പം സഭയുടെ പൗരാണികപാരമ്പര്യങ്ങളും വിശ്വാസവെളിച്ചങ്ങളും കാത്തുസൂക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനും യോഗ്യമായ വിധത്തിൽവിനിയോഗിക്കണമെന്ന് മാർ ആലപ്പാട്ട് ഉത്ബോധിപ്പിച്ചു. പരസ്പരംഅറിയുകയും ബന്ധങ്ങൾ കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതിനും ഈ
ഒത്തുചേരൽ ഉപയോഗപ്പെടുമെന്നു പിതാവ് പ്രത്യാശിച്ചു.

വൈദീകരുടേയും പിതാക്കന്മാരുടേയും നിർദേശങ്ങളുംസാന്നിധ്യവുമുണ്ടെങ്കിലും അത്മായരുടെ നേതൃത്വത്തിലാണ് ഈ കൺവൻഷൻഅരങ്ങേറുന്നതെന്ന് കൺവീനർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ പറഞ്ഞു.'ഉണർന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു.കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു' (ഐസയാ 601) എന്നവാക്യത്തിന്റെ പശ്ചാത്തലത്തിൽ സഭാംഗങ്ങൾ വീണ്ടും ഒന്നിച്ചു
കൂടുകയാണ്.കൺവൻഷൻ രജിസ്ട്രേഷൻ അത്യപൂർവ്വമായ ആവേശത്തിൽ നാലായിരം
കവിഞ്ഞതായി അറിയിച്ചു.

കൺവൻഷൻ ചെയർമാൻ അലക്സാണ്ടർ കടുക്കച്ചിറയുടെ നേതൃത്വത്തിൽഇരുപത്തഞ്ചോളം കമ്മിറ്റികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.എല്ലാ ഇടവകകളിൽ നിന്നും വികാരിമാരോടൊപ്പം നാല് പ്രതിനിധികൾകമ്മിറ്റികളിൽ പ്രവർത്തിക്കുന്നതായി അലക്സാണ്ടർ അറിയിച്ചു.ഹിൽട്ടൺ ഹോട്ടലിലെ തൊണ്ണൂറുശതമാനം മുറികളും ഇതിനോടകം
തീർന്നുവെന്നും അടുത്ത് സ്ഥിതിചെയ്യുന്ന മാരിയറ്റ് മാർക്കിഹോട്ടലിൽ താമസ സൗകര്യം ഒരുക്കുമെന്നും ഒരുക്കങ്ങൾവിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

കൺവൻഷന്റെ ഉദ്ഘാടനം ടെക്സസ് ഗവർണർ ഗ്രെഗ് അബർട്ട്നിർവഹിക്കും. അമേരിക്കയിലെ കൽദായ കത്തോലിക്കാ മെത്രാൻ ഫ്രാൻസീസ്കാലബാട്ട് മുഖ്യ പ്രഭാഷണം നിർവഹിക്കും. പ്രമുഖ പ്രാസംഗീകരായ പാറ്റിഷൈനിയർ, ട്രെന്റ് ഹോൺ, പോൾ കിം, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ,ജസ്റ്റീസ് കുര്യൻ ജോസഫ്, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് തോമസ്
തറയിൽ എന്നിവർ കൺവൻഷനിൽ വിവിധ പരിപാടികൾക്ക് നേതൃത്വം
നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP