Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാലസ് രാധാകൃഷ്ണ ടെംപിൾ പുതിയ കെട്ടിട നിർമ്മാണത്തിന് ഭൂമി പൂജ നിർവഹിച്ചു

ഡാലസ് രാധാകൃഷ്ണ ടെംപിൾ പുതിയ കെട്ടിട നിർമ്മാണത്തിന് ഭൂമി പൂജ നിർവഹിച്ചു

പി.പി. ചെറിയാൻ

ഡാലസ്: ഡാലസ് അലൻ സിറ്റിയിലുള്ള രാധാകൃഷ്ണ ടെംപിളിന്റെ ദീർഘകാല സ്വപ്നമായ പുതിയ കെട്ടിട നിർമ്മാണത്തിനു വേണ്ടിയുള്ള ഭൂമി പൂജാ കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ വിഡിയോ ക്യാമറ, ലാപ് ടോപ് എന്നിവയുടെ സഹായത്തിൽ നിർവഹിക്കപ്പെട്ടു. മെയ്‌ 15ന് ആയിരുന്നു പുണ്യകർമ്മം.

പുതിയ ബിൽഡിങ് നിർമ്മാണത്തിന് ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണെന്നതാണ്. ഇനിയും നീട്ടി കൊണ്ടുപോകാൻ സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ അമ്പല ഭാരവാഹികൾ തീരുമാനിച്ചത്.കഴിഞ്ഞ ചില മാസങ്ങളായി കൊവിഡ് മഹാമാരി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വൈകിപ്പിച്ചിരുന്നു.

ഈശ്വര വിശ്വാസികളുടെ നിറ സാന്നിധ്യത്തിൽ നടത്തേണ്ട പുണ്യ കർമ്മമാണ് ആധ്യാത്മിക നേതാവ് സ്വാമി മുകുന്ദാനന്ദയുടെ നേതൃത്വത്തിൽ സൂമിലൂടെ നിർവഹിക്കപ്പെട്ടത്. 2020 മാർച്ചിൽ നടക്കേണ്ടതായിരുന്നു ഈ പൂജാ ഭൂമി പൂജക്കു ശേഷമുള്ള മഹാപ്രസാദം ഓൺലൈൻ ഓർഡർ വഴി ആരാധനകൾക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിരുന്നു.

ഇന്ത്യയിലെ അമ്പലത്തിലിരുന്ന ഭക്തി ഗാനങ്ങളുടേയും കീർത്തനങ്ങളുടേയും സാന്നിധ്യത്തിലാണു സ്വാമി കർമ്മം പൂർത്തീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഞങ്ങൾക്കേറ്റവും ഉചിതമായതെന്നു തീരുമാനിച്ചതിനു ശേഷമാണ് ഭൂമി പൂജാ കർമ്മം നിർവഹിച്ചതെന്ന് ടെംപിളിന്റെ പ്രസിഡന്റ് ശ്രേയാ ബട്ട് പറഞ്ഞു.

പുതിയ ബിൽഡിങ് പൂർത്തിയാക്കുന്നതോടെ ക്ലാസ് റൂമുകളും വെഡ്ഡിങ് ഹാളുകളും യോഗാ മുറികളും ഭക്തരുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP