Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയുടെ ദൗത്യം: റൈറ്റ് റവ. മാർ തിമോത്തിയോസ്

സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയുടെ ദൗത്യം: റൈറ്റ് റവ. മാർ തിമോത്തിയോസ്

പി.പി.ചെറിയാൻ

ഡാലസ് : ബാഹ്യ ആന്തരിക സമ്മർദ്ദങ്ങൾ മൂലം തകർന്നിരിക്കുന്ന മാനവഹൃദയങ്ങൾക്കുള്ള സൗഖ്യദായക ശുശ്രൂഷയായിരിക്കണം സഭയും വിശ്വാസ സമൂഹവുംഏറ്റെടുക്കേണ്ടതെന്നു ചെങ്ങന്നൂർ മാവേലിക്കര മർത്തോമാ ഭദ്രാസനാധിപന്റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് ഉദ്ബോധിപ്പിച്ചു.ജൂൺ 29വെള്ളിയാഴ്ച വൈകിട്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകസന്ദർശനത്തിനിടെ വിബിഎസ് വിദ്യാർത്ഥികളേയും ഇടവക ജനങ്ങളേയും അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി.

101ാം വയസ്സിലേക്ക് പ്രവേശിച്ച ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്തായുടേയും 88ാം വയസ്സിലേക്കു പ്രവേശിച്ച ജോസഫ് മാർത്തോമാമെത്രാപ്പൊലീത്തായുേടയും മാതൃകകൾ സഭാ ജനങ്ങൾക്ക് അനുകരണീയമാണെന്നുംതിരുമേനി പറഞ്ഞു.നാലാൾ ചുമന്നു കൊണ്ടുവന്ന പക്ഷപാതക്കാരനെസൗഖ്യമാക്കിയത് അകത്തിരിക്കുന്നവരുടെ വിശ്വാസം കണ്ടിട്ടല്ലെന്നും, പുറമെനിന്നു വന്നവരുടെ വിശ്വാസം കണ്ടിട്ടാണെന്നും മാർക്കോസ് രണ്ടിന്റെപന്ത്രണ്ടാം വാക്യം ആസ്പദമാക്കി തിരുമേനി വിശദീകരിച്ചു.

ക്രിസ്തുവിനേയുംസഭാ പിതാക്കന്മാരേയും തിരിച്ചറിയാത്ത ഒരു സമൂഹം വളർന്നു വരുന്നുയെന്നയാഥാർത്ഥ്യം സരസമായി തന്റെ അനുഭവത്തിലൂടെ തിരുമേനി വിശദീകരിച്ചു.

കേരളത്തിലെ പെറ്റ് സ്റ്റേറ്റിനു മുമ്പിൽ തിരുമേനി നൽകുന്നതറിഞ്ഞ്അവിടെ എത്തിച്ചേർന്നവരിൽ ഒരാൾ കൈകൂപ്പി വളരെ ഭവ്യമായി പിതാവേ അങ്ങ്ഏതു സഭയുടെ പിതാവാണെന്ന് ചോദിച്ചു. താൻ ഒരു കത്തോലിക്കാബിഷപ്പാണെന്നാണ് അദ്ദേഹം കരുതിയത് ചോദ്യം ചോദിച്ച ആൾമറ്റാരുമായിരുന്നില്ലെന്നും അവിടെ തന്നെയുള്ള മാർത്തോമാ ഇടവകയുടെട്രസ്റ്റിയായിരുന്നു എന്നും പറഞ്ഞതു കേൾവിക്കാരിൽ ചിരിപടർത്തി.

ഡാലസ് സെന്റ് പോൾസ് ചർച്ചിൽ എത്തിച്ചേർന്ന എപ്പിസ്‌കോപ്പായെ റവ.മാത്യു ജോസഫ് (മനോജച്ചൻ) സ്വാഗതം ചെയ്തു. ചെങ്ങന്നൂർ മാവേലിക്കരഭദ്രാസനത്തിൽ തിരുമേനിയുടെ നേതൃത്വത്തിൽ നടക്കുന്ന കരുതൽഉൾപ്പെടെ 32 പ്രോജക്ടുകളെ കുറിച്ച് അച്ചൻ ആമുഖമായി വിശദീകരിച്ചു.സന്ധ്യാ നമസ്‌ക്കാരത്തിന് തിരുമേനിയും അച്ചന്മാരും ആത്മായ ശുശ്രൂഷകൻ
ഫിൽ മാത്യുവും നേതൃത്വം നൽകി.വിബിഎസ് വിദ്യാർത്ഥികൾ ആലപിച്ച ഗാനംശ്രുതി മധുരമായിരുന്നു.

ഡാലസ് യുവജന സംഖ്യം പിരിച്ചെടുത്ത തുകയുടെ ചെക്ക് വൈസ് പ്രസിഡന്റ് ബീനവർഗീസ്, ട്രസ്റ്റി റോബി ചേലങ്കരി എന്നിവർ ചേർന്ന് തിരുമേനിക്ക്‌നൽകി.മാർത്തോമ സഭയിലെ സീനിയർ പട്ടക്കാരൻ റവ. കെ. വി. സൈമൺഅച്ചന്റെ പ്രാർത്ഥനക്കുശേഷം ട്രസ്റ്റി തോമസ് ജോർജ് (തമ്പി) നന്ദിപറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP