Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റോക്ക്ലാൻഡ് ഹോളി ഫാമിലി ദേവാലയത്തിൽ ഇടവക തിരുനാൾ സെപ്റ്റംബർ 6, 7, 8 തീയതികളിൽ

റോക്ക്ലാൻഡ് ഹോളി ഫാമിലി ദേവാലയത്തിൽ ഇടവക തിരുനാൾ സെപ്റ്റംബർ 6, 7, 8 തീയതികളിൽ

സ്വന്തം ലേഖകൻ

ന്യുയോർക്ക്: റോക്ക്ലാൻഡ്, വെസ്ലി ഹിൽസ് ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാൾ സെപ്റ്റംബർ 6, 7, 8 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിപൂർവ്വം ആഘോഷിക്കപ്പെടുന്നു.

ഇന്ന് ശനിയാഴ്‌ച്ച രാവിലെ ഒൻപതു മണിക്കുള്ള വിശുദ്ധ കുർബാനയും, പരിശുദ്ധ ദൈവ മാതാവിന്റെ നൊവേനയും തിരുനാൾ ഒരുക്കങ്ങളുടെ തുടക്കം കുറിക്കുന്നു. തുടർന്നുള്ള ഏഴു ദിവസങ്ങളിലും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6:30നു വിശുദ്ധ കുർബാനയും നൊവേനയും. വെള്ളിയാഴ്‌ച്ച വൈകുന്നേരം (സെപ്റ്റ. 6) 7 മണിക്ക് നൊവേന (സെയിന്റ് ജൂഡ്). കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന (നിത്യസഹായമാതാവ്), വാഴ്‌വ്
അത്താഴവിരുന്ന്

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ലദീഞ്ഞ്, തിരുനാൾ പാട്ടുകുർബ്ബാന, വാഴ്‌വ്, നൊവേന അത്താഴവിരുന്ന്

ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, ലദീഞ്ഞ് , പ്രദക്ഷിണം, വാഴ്‌വ്്, പ്രസുദേന്തി വാഴ്‌ച്ച, തിരുസ്വരൂപം ചുംബിക്കൽ, കൊടിയിറക്ക് , ചെണ്ട മേളം, അത്താഴവിരുന്ന്

ഈ തിരുക്കർമ്മങ്ങളിൽ പങ്കുചേരുന്നതിന് എല്ലാ വിശ്വാസികളെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാദർ റാഫേൽ അമ്പാടൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP