Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാർത്തോമാ ഇടവക സമുചിത യാത്രയപ്പ് നൽകി

റവ.ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാർത്തോമാ ഇടവക സമുചിത യാത്രയപ്പ് നൽകി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ അസി. വികാരിയായി കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനമനുഷ്ഠിച്ചു ഗുജറാത്തിലെ വാപിയിലേക്കു സ്ഥലം മാറി പോകുന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും ഇടവക സമുചിത യാത്രയയപ്പു നൽകി.

ഏപ്രിൽ 14 നു ഞായറാഴ്ച ശുശ്രൂഷാനന്തരം കൂടിയ യാത്രയപ്പ് സമ്മേളനത്തിൽ വികാരി റവ. ജേക്കബ് പി. തോമസ് അദ്ധ്യഷത വഹിച്ചു. ഫിലിപ്പ് അച്ചന്റെയും കുടുംബത്തിന്റെയും സേവനങ്ങൾ മഹത്തരമായിരുന്നെന്നും പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയിലുള്ള പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ജേക്കബ് അച്ചൻ സൂചിപ്പിച്ചു.

വൈസ് പ്രസിഡണ്ട് എം. ജോർജ്കുട്ടി പ്രാരംഭ പ്രാർത്ഥന നടത്തി. സഭാ പ്രധിനിധി മണ്ഡലാംഗം ഷാജൻ ജോർജ് സ്വാഗതമാശംസിച്ചു. ഇടവക സെക്രട്ടറി ജോജി ജേക്കബ് ഇടവകയുടെ യാത്രാമംഗളങ്ങൾ നേർന്നു ആശംസകൾ അറിയിച്ചു. ട്രിനിറ്റിയുടെ ഇടവകയുടെ വളർച്ചയ്ക്കും വിവിധ സംഘടനകളിൽ കൂടി അച്ചനും കുടുംബവും ചെയ്ത സേവനങ്ങളെ പ്രകീർത്തിച്ചു സംസാരിച്ചു. അതോടൊപ്പം തന്നെ ഹൂസ്റ്റണിലെ എക്യൂമെനിക്കൽ സമൂഹത്തിനും അച്ചന്റേയും കൊച്ചമ്മയുടയും സേവനങ്ങൾ വിലപ്പെട്ടതായിരുന്നുവന്നു ജോജി ഓർപ്പിച്ചു. ഹാർവി യുടെ ദുരന്തം ഹൂസ്റ്റൻ നഗരത്തെ ഉലച്ചപ്പോൾ അച്ചനും കൊച്ചമ്മയും അനേകർക്ക് ആശ്വാസദായകരാ യി മാറിയത് എടുത്തു പറഞ്ഞു,

കഴിഞ്ഞ വർഷം രൂപം കൊണ്ട നോർത്ത് ഹൂസ്റ്റൺ സെന്റ് തോമസ് കോൺഗ്രിഗേഷൻ വികാരിയായും ഫിലിപ്പ് അച്ചൻ സേവനം അനുഷ്ഠിച്ചു. മലയാളം ഇംഗ്ലീഷ് ഗായകസംഘങ്ങളുടെയും, യൂത്ത് ഫെല്ലോഷിപ്പ്, സൺഡേ സ്‌കൂൾ എന്നീ സംഘടനകൾ ആലപിച്ച പ്രത്യേക യാത്രാ മംഗള ഗാനങ്ങൾ സമ്മേളനത്തിനു മാറ്റ് കൂട്ടി. ഇടവക ട്രസ്റ്റിമാരായ ഏ ബ്രഹാം ജോസഫ് ( ജോസ്), പുളിന്തിട്ട സി. ജോർജ് എന്നിവർ ചേർന്ന് ഇടവകയുടെ ഉപഹാരങ്ങൾ നൽകി.

റവ. ഫിലിപ്പ് ഫിലിപ്പും ജിൻസി കൊച്ചമ്മയും ഇടവക നൽകിയ ഹൃദ്യമായ യാത്രയപ്പിനു ഉചിതമായ മറുപടി നൽകി സംസാരിച്ചു. നാളിതു വരെ കരുതിയ ഇടവക ജനങ്ങളുടെ പ്രാർത്ഥന ഇനിയും ഉണ്ടാകണമെന്ന് അവർ പറഞ്ഞു. നല്ല ഒരു ഗായിക കൂടിയായ ജിൻസി കൊച്ചമ്മ മനോഹരമായ ഒരു ഗാനമാലപിച്ചപ്പോൾ പങ്കെടുത്തവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഭദ്രാസന അസംബ്ലി അംഗം തോമസ് മാത്യു ( ജീമോൻ) നന്ദി പ്രകാശിപ്പിച്ചു. ജോൺ ഫിലിപ്പിന്റെ പ്രാർത്ഥനയോടെ സമ്മേളനം അവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP