Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ - തോമസ് മാത്യു കരുനാഗപ്പള്ളി പ്രസംഗിക്കുന്നു

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ - തോമസ് മാത്യു കരുനാഗപ്പള്ളി പ്രസംഗിക്കുന്നു

ജീമോൻ റാന്നി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ സെപ്റ്റംബർ 27,28,29 (വെള്ളി,ശനി,ഞായർ ) തീയതികളിൽ നടത്തപ്പെടുന്നതാണ്.

പ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതമായ തോമസ് മാത്യു കരുനാഗപ്പള്ളിയാണ് ഈ വർഷത്തെ കൺവെൻഷനിൽ ദൈവവചനപ്രഘോഷണം നടത്തുന്നത്. ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ( 5810, Almeda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന കൺവെൻഷൻ യോഗങ്ങൾ വെള്ളി,ശനി, ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

29 നു ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ശുശ്രൂഷാമദ്ധ്യേ കൺവെൻഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

ദൈവചനത്തിന്റെ ആഴമേറിയ മർമ്മങ്ങൾ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ സുവിശേഷ പ്രഘോഷകന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കണ്വൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിനും ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കണ്വൻഷൻ യോഗങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

റവ. ജേക്കബ് പി .തോമസ് - 832 898 8699
റവ. റോഷൻ വി. മാത്യുസ് - 713 408 7394
ഏബ്രഹാം ഇടിക്കുള - 713 614 9381
ജോൺ കുരുവിള - 281 615 7603
ജോസഫ് ടി. ജോർജ് - 281 507 5268

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP