Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കർദ്ദിനാൾ ലിയനാർഡോ സാന്ദ്രിക്ക് സ്വീകരണം നൽകി

കർദ്ദിനാൾ ലിയനാർഡോ സാന്ദ്രിക്ക് സ്വീകരണം നൽകി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ പൗരസ്ത്യ തിരുസംഘം പ്രിഫെക്ടായ കർദ്ദിനാൾ ലിയനാർഡോ സാന്ദ്രിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നല്കി.

അമേരിക്കയിലെ പൗരസ്ത്യസഭകളിൽ സന്ദർശനത്തിനെത്തിയ കർദ്ദിനാൾ സാന്ദ്രിയെ കേരളത്തനിമയിൽ അങ്ങാടിയത്ത് പിതാവ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്, കത്തീഡ്രൽ വികാരിയും വികാരി ജനറാളുമായ വെരി റവ.ഫാ. തോമസ് കടുകപ്പള്ളി, വികാരി ജനറാളും ക്നാനായ റീജിയൻ ഡയറക്ടറുമായ വെരി റവ.ഫാ. തോമസ് മുളവനാൽ, ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരി, കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. കെവിൻ മുണ്ടയ്ക്കൽ, രൂപതയിലെ മറ്റു വൈദീകർ എന്നിവർ സന്നിഹിതരായിരുന്നു.

ഇടവകയിലെ കുട്ടികൾ വെള്ള വസ്ത്രമണിഞ്ഞ് താലപ്പൊലിയുമേന്തിയും, സ്ത്രീകളും പുരുഷന്മാരും കേരളത്തനിമയിലുള്ള വേഷവുമണിഞ്ഞ് അണിനിരന്ന് കർദ്ദിനാളിനെ ദേവാലയത്തിലേക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.

തുടർന്നു കർദ്ദിനാൾ സാന്ദ്രിയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പണവും നടന്നു. സ്വാഗതം ആശംസിച്ച് സംസാരിച്ച മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് സീറോ മലബാർ രൂപതാ സ്ഥാപനം മുതൽ അമേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചയെപ്പറ്റി സൂചിപ്പിക്കുകയും, ഗൾഫ് നാടുകളിലെ നാലു ലക്ഷത്തോളം വരുന്ന സീറോ മലബാർ വിശ്വാസികൾക്ക് സ്വന്തമായി രൂപതയുണ്ടാകണമെന്ന ആവശ്യം എടുത്തുപറയുകയുമുണ്ടായി.

കർദ്ദിനാൾ സാന്ദ്രി തന്റെ വചനസന്ദേശത്തിൽ സീറോ മലബാർ സഭാ മക്കളുടെ വിശ്വാസതീക്ഷ്ണതയേയും ദൗത്യങ്ങളെപ്പറ്റിയും പ്രത്യേകം അനുസ്മരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദിവ്യബലിയെ തുടർന്ന് കർദ്ദിനാൾ, ഫ്രാൻസീസ് മാർപാപ്പ കൊടുത്തയച്ച പ്രത്യേക മെഡൽ രൂപതാധ്യക്ഷനു കൈമാറി. അങ്ങാടിയത്ത് പിതാവ് രൂപതയുടെ പ്രത്യേകം തയാറാക്കിയ മൊമെന്റോ കർദ്ദിനാളിനു സമ്മാനിച്ചു. തനിക്ക് നൽകിയ സ്വീകരണത്തിന് പിതാവ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

രൂപതാ സഹായ മെത്രാൻ ഇടവക സന്ദർശിച്ച കർദ്ദിനാളിനേയും അദ്ദേഹത്തോടൊപ്പമുള്ള ഇടവക വികാരിക്കും മറ്റു വൈദീകർക്കും ഇടവക ജനത്തിനും നന്ദി അർപ്പിച്ചു. കൈക്കാരന്മാരും മറ്റ് പള്ളി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP