Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഷിക്കാഗോ സെന്റ് മേരിസിൽ വനിതാദിനം ആഘോഷിച്ചു

ഷിക്കാഗോ സെന്റ് മേരിസിൽ വനിതാദിനം ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ലോകവനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മാർച്ച് ഒമ്പതാം തീയതി ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വനിതാദിനം ആഘോഷിച്ചു. രാവിലെ 10 മണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക അസി. വികാരി ഫാദർ ബിൻസ് ചേത്തലിൽ സ്ത്രീശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു.

ഇടവകയിലെ മുതിർന്ന മാതാക്കളെ ആദരിച്ചുകൊണ്ട് ആയിരുന്നു ആഘോങ്ങളുടെ ആരംഭം. സീനിയർ സിറ്റിസൺ എലി ജോസഫ് കുന്നത്ത് കിഴക്കേതിൽ സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ പ്രതിനിധി ബിനി തെക്കനാട്ട് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ഇടവകയിലെ വുമൻസ് മിനിസ്ട്രിയുടെ ആമുഖത്തിൽ വൈവിധ്യമാർന്ന കലാ മത്സരങ്ങൾക്ക് വേദിയൊരുക്കി. വ്യത്യസ്തമായ താരാട്ടു പാട്ടിന്റെ ദൃശ്യാവിഷ്‌കാര മത്സരം ഏറെ ആനന്ദകരമായി. ഈ മത്സരത്തിലെ പുരുഷ പങ്കാളിത്തം ഏവരിലും കൗതുകം ജനിപ്പിച്ചു. കൂടാതെ മറ്റരു ഇനമായിരുന്ന ചിക്കൻ ഫീഡ് & ക്യാച്ച് മത്സരവും ഏവരെയും ആഹ്ലാദാരവത്താൽ ആവേശഭരിതരാക്കി.

നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത വനിതാ ദിനാഘോഷങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വുമൻസ് മിനിസ്ട്രി ഭാരവാഹികളും, ചർച്ച് എക്സിക്യൂട്ടീവും വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ) അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP