Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക കാതോലിക്കാദിനം കൊണ്ടാടി

യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക കാതോലിക്കാദിനം കൊണ്ടാടി

ജോയിച്ചൻ പുതുക്കുളം

യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഈവർഷത്തെ കാതോലിക്കാദിനം ഏപ്രിൽ ഏഴാം തീയതി ഞായറാഴ്ച ഭംഗിയായി കൊണ്ടാടി. ഇടവക വികാരി വെരി. റവ. ചെറിയാൻ നീലാങ്കൽ അർപ്പിച്ച വി. കുർബാനയ്ക്കുശേഷം കാതോലിക്കാദിന സമ്മേളനം നടന്നു. അധ്യക്ഷ പ്രസംഗത്തിൽ നമ്മുടെ രക്ഷയുടെ കേന്ദ്രം സഭയാണെന്നും, ദൈവവും നാമും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് സഭയിലൂടെയാണെന്നും വികാരി അച്ചൻ ഏവരേയും ഉത്ബോധിപ്പിച്ചു.

തുടർന്ന് ബേബി വർഗീസ് നടത്തിയ പ്രസംഗത്തിൽ കാതോലിക്കാ ബാവ സഭയുടെ പരമാധികാരിയാണെന്നും, കാതോലിക്കാ സിംഹാസനത്തോടും, അതിൽ വാണരുളുന്ന കാതോലിക്കാ ബാവയോടുമുള്ള കൂറാണ് കാതോലിക്കാ ദിനത്തിലൂടെ നാം പ്രഖ്യാപിക്കുന്നതെന്നും ഓർമ്മിപ്പിക്കുകയുണ്ടായി. ഭാരത്തിലെ ഓർത്തഡോക്സ് സഭ മറ്റു അപ്പോസ്തോലിക സഭകളെപ്പോലെ സ്വതന്ത്രമാണെന്നും മറ്റൊരു ശക്തിക്കും ഈ സഭമേൽ ആധിപത്യം ഇല്ലെന്നും ഉറപ്പിച്ചു പറഞ്ഞു.

സഭയോട് കൂറ് പ്രഖ്യാപിക്കുന്ന സത്യവാചകം ബഹുമാനപ്പെട്ട അച്ചൻ വായിച്ചത് ഇടവക ജനങ്ങൾ ഏറ്റു പറഞ്ഞു. ജോയിന്റ് സെക്രട്ടറി പ്രിൻസി പതിക്കൽ വായിച്ച പ്രമേയം എല്ലാവരും എഴുന്നേറ്റ് നിന്നു സ്വീകരിച്ചു. കാതോലിക്കാ മംഗള ഗാനത്തോടെ പരിപാടികൾ സമാപിച്ചു. മാത്യു ജോർജ് (പി.ആർ.ഒ) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP