1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

അധികാരം പാരമ്പര്യവും പ്രതാപവും ഉറപ്പിച്ച നേതാക്കൾക്ക് മാത്രമായി വീതിച്ചുകൊടുക്കുന്ന കാലത്ത് അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽനിന്നും ആരും കൈപിടിക്കാനില്ലാതെ ഉയർന്നുവന്ന രമ്യ ഹരിദാസിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ? ആദിവാസികളുടെയും പാവങ്ങളുടെയും വേദന ഒപ്പിയെടുത്ത ഈ പൊതുപ്രവർത്തകർക്ക് ആലത്തൂരുകാർ വോട്ട് കൊടുക്കുമ്പോൾ നമുക്ക് പണം നൽകാം; എന്റെ വീതം 10,000 രമ്യക്കുള്ളതാണ്

March 20, 2019

ഏകത പരിഷത്ത് എന്നോ പി.വി രാജഗോപാൽ എന്നോ കേട്ടിട്ടുള്ള മലയാളികൾ കുറവായിരിക്കും. കാരണം നമുക്കിഷ്ടം രാഷ്ട്രീയക്കാരെ കുറിച്ചും സിനിമാക്കാരെ കുറിച്ചും കായികതാരങ്ങളെ കുറിച്ചും മാത്രം സംസാരിക്കുന്നതിനാണ്. മേമ്പോടിക്ക് നമ്മൾ ചില ഉദ്യോഗസ്ഥന്മാരുടെ വീര കഥകളും...

പരസ്പരം വെട്ടിപിടിക്കാനായി ഗ്രൂപ്പ് മാനേജർമാർ ചവിട്ടുനാടകം നടത്തി നാണംകെടുത്തിയിരുന്ന കാലം എങ്ങനെയാണ് ഇത്രവേഗം ചരിത്രമായത്? ആർക്കും വേണ്ടാത്ത പി.ജയരാജന്റെ കോട്ടകൊത്തളത്തിൽ മൂവർണ്ണകൊടി പാറിക്കാൻ എങ്ങനെയാണ് മുരളീധരന് ധൈര്യം വന്നത് ? ക്ഷമിക്കണം കോൺഗ്രസുകാരെ നിങ്ങളെ ഇത്രനാൾ വിലകുറച്ച് കണ്ടതിന്

March 19, 2019

ആദ്യമേ തന്നെ ഇവിടത്തെ കോൺഗ്രസ് പ്രവർത്തകരോട് ക്ഷമ ചോദിക്കട്ടെ. ഈ പാർട്ടിയെ ഇത്രമേൽ വില കുറച്ച് കണ്ടതിന്. കേരളത്തിലെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചപ്പോൾ കാൽ നൂറ്റാണ്ട് കാലം മാധ്യമപ്രവർത്തനം നടത്തുന്ന ഞാൻ ഒരിക്ക...

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലാതിരിക്കുമ്പോഴും ടി സിദ്ദിഖ് എന്ന ആർക്കും വേണ്ടാത്ത ഒരു നേതാവിന് വേണ്ടി എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്? ജോസഫ് വാഴയ്ക്കനെയും കെവി തോമസിനെയും മാറ്റാൻ പറ്റുമെങ്കിലും എന്തുകൊണ്ട് സിദ്ദിഖിനെ മാറ്റികൂടാ? സ്വന്തം ജില്ലയിലെ വടകരയിൽ മത്സരിച്ചല്ലെ സിദ്ദിഖ് ധീരത തെളിയിക്കേണ്ടത്?

March 18, 2019

തിരുവനന്തപുരം; വി എസ് അച്യുതാന്ദനെ ഒഴിച്ചു നിർത്തികൊണ്ട് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ആരെന്ന് ചോദിച്ചാൽ സിപിഎമ്മുകാർ പറയും പിണറായി വിജയനെന്ന് ബിജെപിക്കാർ പറയും കുമ്മനം രാജശേഖരനെന്ന്. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിഷ്പക്ഷരായ ജനങ്ങളെ ഉൾപ്പെടുത്തിക്...

കെ വി തോമസിനേയും പിജെ കുര്യനേയും പിസി ചാക്കോയേയും ഒഴിവാക്കിയതുകൊണ്ട് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയസാധ്യത ഉയർന്നു; രമ്യ ഹരിദാസും, വികെ ശ്രീകണ്ഠനും ,ഹൈബി ഈഡനും, ഉണ്ണിത്താനും എത്തിയതോടെ ആവേശം ഇരട്ടിയാകും; ഗ്രൂപ്പ് മാനേജർമാരുടെ യുദ്ധത്തിനിടയിലും ഇങ്ങനെ ഒരു സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയ കോൺഗ്രസ് കയ്യടി അർഹിക്കുന്നു

March 17, 2019

തിരുവനന്തപുരം; നാല് മണ്ഡലങ്ങൾ ഒഴികെയുള്ള ബാക്കി 12 മണ്ഡലങ്ങളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നാല് മണ്ഡലങ്ങളിൽ വയനാട് എന്തുസംഭവിച്ചാലും കോൺഗ്രസിന് ഉള്ളതും ബാക്കി മൂന്ന് മണ്ഡലങ്ങളിൽ എന്തും സംഭവിക്കാവുന്നത് ആയതുകൊണ്ട് തന്നെ ക...

കേരളത്തിൽ ബിജെപിക്ക് സാധ്യതയുള്ള ഏക മണ്ഡലത്തിൽപോലും എന്തുകൊണ്ടാണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്? സുരേന്ദ്രനെപ്പോലെ ജനകീയനായ ഒരു നേതാവിന്റെ പേര് പരിഗണിക്കാൻ പോലും മടിക്കുന്നത് എന്തുകൊണ്ട്? തോൽക്കുമെന്ന് ഉറപ്പായിട്ടും എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ സീറ്റിനു വേണ്ടി ഇങ്ങനെ ഇടികൂട്ടുന്നത്? കേരളത്തിലെ ബിജെപി നാണക്കേടിന്റെ കൂടാരമായി മാറുമ്പോൾ. - ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 16, 2019

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും നേടുമെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ അവകാശപ്പെട്ടത്. തമാശ പറയുന്ന കാര്യത്തിൽ ശോഭാ മുൻപന്തിയിൽ ആയതുകൊണ്ട് അതിന് നമുക്ക് കുറ്റം പറയാനാവില്ല. എന്നാൽ നിഷ്പക്ഷരായ ജനങ്ങൾ ഉൾപ്പെടെ വിലയിരുത്തുമ്പോൾ ...

സമാധാനത്തിന് വേണ്ടി ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത് മുസ്ലിം ഭീകരൻ ആയിരുന്നില്ല; പ്രാർത്ഥിക്കാൻ കൈകൾ കൂപ്പി നിൽക്കവേ ചോര ചീന്തി മരണത്തിലേക്ക് നടന്ന് പോയത് വെളുത്തവർ ആയിരുന്നില്ല ; ഇസ്ലാമിക ഭീകരതയ്ക്കെതിരെ ലോകമനസാക്ഷി ഉയരുമ്പോൾ മറന്ന് പോവരുത്; ക്രൈസ്റ്റ് ചർച്ചിൽ ഉയർന്ന് കേട്ട ഈ വിപ്ലവങ്ങൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 15, 2019

ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ എല്ലാകാലത്തും ന്യൂസിലാൻഡ് ഉണ്ട്. ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരുടെ എണ്ണം ആ രാജ്യത്തും സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും വളരെ കുറവാണ്. ഓസ്‌ട്രേലിയയുമായി അധികം ദൂരമില്ലാത്ത ന്യൂസിലാൻഡിൽ വംശീയ അധിക്രമങ്ങളും ക്ര...

കൊലപാതക കേസിൽ പ്രതികളാണെന്ന് പത്ര പരസ്യം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സിപിഎം നേതാക്കൾ എങ്കിൽ ബലാത്സംഗ കേസിൽ കോൺഗ്രസ് നേതാക്കളും പ്രതികളാണെന്ന് പരസ്യം കൊടുക്കാൻ വേണ്ടി പൊലീസ് കൂട്ട് നിൽക്കുന്നത് തെമ്മാടിത്തരമാണ്; സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെടുന്നവരെ മാത്രം തെരഞ്ഞെടുത്ത് പ്രതിചേർത്തത് ഭീരുത്വമാണ്; എതിരാളികളെ പെണ്ണുകേസിൽ കുടുക്കി ഹീറോ ചമയുന്ന സിപിഎം ലോക്കൽ രാഷ്ട്രീയം പിണറായി ഉപയോഗിക്കുമ്പോൾ: ഇൻസ്റ്റന്റ് റസ്‌പോൺസ്

March 14, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനി കാത്തിരിപ്പ്. കേരളത്തിൽ സ്വാഭാവികമായും ഇടതു-വലതുമുന്നണികൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയം പൂർത്തിയായാൽ ആ ആരോപണങ്ങൾ കൂടുതൽ രൂക്ഷമാകും. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാ...

എസ്എൻഡിപി എന്നാൽ വെള്ളാപ്പള്ളി എന്നറിയാവുന്ന ആരെങ്കിലും തുഷാർ എന്ന മണ്ടശിരോമണിയെ മാത്രം കണ്ട് മുന്നണിയിൽ നിർത്തുമോ? അച്ഛൻ വെള്ളാപ്പള്ളിയെങ്കിൽ ഒറ്റവോട്ടുപോലും കിട്ടില്ലെന്നറിഞ്ഞിട്ടും മകൻ വെള്ളാപ്പള്ളിയെ എന്തിനാണ് മിസ്റ്റർ ശ്രീധരൻ പിള്ളെ നിങ്ങൾ ഇങ്ങനെ ചുമന്ന് നടക്കുന്നത്? ബിജെപിയോടുള്ള നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ആദ്യം ചെയ്യേണ്ടത്

March 13, 2019

കേരള സംസ്ഥാനം രൂപീകരിച്ച നാൾ മുതൽ ഇടതുമുന്നണിയും വലത് മുന്നണിയും ഇവിടെ മാറി മാറി ഭരിക്കുകയാണ്. ഒരിക്കൽ ഇടതുമുന്നണി ഭരിച്ചാൽ അടുത്ത അഞ്ച് വർഷം വലത് മുന്നണി ഭരിക്കും എന്നതുകൊണ്ട് തന്നെ രണ്ട് മുന്നണികളും പരസ്പര ധാരണയിലും വിശ്വാസത്തിലുമാണ് മുന്നോട്ട് പോക...

ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ അട്ടിമറിക്കുകയല്ലേ? തെരഞ്ഞെടുപ്പ് വിഷയങ്ങൾ നിശ്ചയിക്കാൻ പോലും രാഷ്ട്രീയ പാർട്ടികൾക്ക് അവകാശം ഇല്ലാത്തതാണോ ജനാധിപത്യം? ബാബ്റി മസ്ജിദിന്റെയും രാമജന്മഭൂമിയുടെയും പേര് പറഞ്ഞ് വോട്ട് പിടിക്കുന്നവരെയും നിയന്ത്രിക്കുമോ?

March 12, 2019

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇടത് മുന്നണി പ്രചാരണവും ആരംഭിച്ചു. കോൺഗ്രസുകാരാകട്ടെ സ്ഥാനാർത്ഥികളെ തേടി നെട്ടോട്ടം തുടരുകയാണ്. അതിനിടയിൽ നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ പണിയും...

എംഎം ഹസനേയും കെവി തോമസിനെയും പിജെ കുര്യനെയുമൊക്കെ സ്ഥാനാർത്ഥിയാക്കി സിപിഎമ്മിന്റെ യമണ്ടൻ സ്ഥാനാർത്ഥികളെ തോൽപ്പിക്കാം എന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ? എകെ ആന്റണിയെ രംഗത്തിറക്കിയും ആലപ്പുഴ പിടിക്കാൻ എന്താണ് വൈകുന്നത്? ഉമ്മൻ ചാണ്ടിക്ക് പത്തനംതിട്ട നൽകി ആന്റോ ആന്റണിയെ ഇടുക്കിയിൽ നിർത്താൻ ധൈര്യമുണ്ടോ? ഇടതുപക്ഷം ബഹുദൂരം പിന്നിട്ടിട്ടും തുടങ്ങാൻ കാത്തു നിൽക്കുന്ന കോൺഗ്രസുകാരോട് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 11, 2019

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും അവരുടെ തെരഞ്ഞെടു്പപ് കൺവെൻഷനുകൾ ആരംഭിക്കുകയും ചെയ്ത് ബഹുദൂരം മുന്നോട്ട് പോവുകയാണ് സിപിഎമ്മും എൽഡിഎഫും. എന്നാൽ കേരളത്തിലെ സ്ഥാനാർത്ഥികള നിർണയിക്കുന്ന കാര്യത്തിൽ പ്രാധമിക ചർച്ചകളുമായി ഡൽഹിയി...

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് കൊടുങ്കാറ്റ് പോലെ അഴിച്ചുവിട്ട വെറുപ്പും വിദ്വേഷവുമാണ് ; വർഗ്ഗീയവാദിയായ ഒരു ഹിന്ദു നേതാവിൽ നിന്നും ആദരണീയനായ ഒരു ദേശീയ നേതാവായി കുമ്മനത്തെ മാറ്റിയതിന്റെ പിന്നിലെ ചാലകശക്തിയും സൈബർ സഖാക്കളുടെ ഒടുങ്ങാത്ത പക വിളമ്പലും വിദ്വേഷം പടർത്തലുമാണ് ; ഇനി മോദിയേയും കുമ്മനത്തിനേയും ട്രോളരുത് എന്ന് സിപിഎം നേതൃത്വം പറയുമ്പോൾ

March 10, 2019

പൊതു തിരഞ്ഞെടുപ്പിന് ഏതാനും ആഴ്‌ച്ച മാത്രം ബാക്കിയായിരിക്കവേ സിപിഎമ്മിന്റെ നേതൃത്വം സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്ന പാർട്ടി പ്രവർത്തകർക്ക് ഒരു നിർദ്ദേശം കൊടുത്തിരിക്കുന്നു. കുമ്മനം രാജശേഖരനേയും നരേന്ദ്ര മോദിയേയും ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ട്രോള...

സിറ്റിങ് സീറ്റുകൾ കൈവിട്ട് പോകാൻ സാധ്യത ഉള്ളപ്പോഴും സിപിഎം കളത്തിൽ ഇറക്കിയിരിക്കുന്നത് കോൺഗ്രസ് കോട്ടകൾ പിടിച്ചെടുക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ തന്നെ; കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും എറണാകുളവും കോഴിക്കോടും വടകരയും എന്തുകൊണ്ടാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്നത് ? സിപിഎം സ്ഥാനാർത്ഥികളുടെ ജയസാധ്യത വിലയിരുത്തുമ്പോൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

March 09, 2019

എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിരിക്കുന്നു. യുഡിഎഫ് ഘടകകക്ഷികൾക്ക് എത്ര സീറ്റ് കൊടുക്കണമെന്ന് ആലോചിക്കുന്നതിനിടെ, 20 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചുകഴിഞ്ഞു. നവോത്ഥാനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പേരുപറയുമ്...

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർത്ഥികളെ നിർണയിച്ച് സിപിഎമ്മുകാർ ബഹുദൂരം മുമ്പിൽ ഓടുമ്പോഴും ഓട്ടം തുടങ്ങാൻ വെടിയൊച്ച കാത്ത് നിൽക്കുന്ന മണ്ടന്മാരായി എങ്ങനെയാണ് ഇന്നാട്ടിലെ കോൺഗ്രസുകാർ മാറിയത്? വിജയസാധ്യത പരിഗണിക്കാതെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്ക്കാൻ മത്സരിക്കുന്ന കോൺഗ്രസുകാരേ നിങ്ങൾ എന്തു സന്ദേശമാണ് ലോകത്തിന് നൽകുന്നത്? ഈ മഠയന്മാരെ വച്ചാണോ രാഹുൽ നിങ്ങൾ ഇന്ത്യ പിടിക്കുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

March 08, 2019

 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം സിപിഎം ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കൂടി നിശ്ചയിച്ച് കഴിഞ്ഞാൽ, സിപിഎമ്മിന്റെ സ്ഥാനാർത്ഥികളെ നാളെയോ മറ്റന്നാളോ ഔദ്യോഗികമായി അറിയാം. എന്നാൽ, കോൺഗ്രസുകാരാകട...

ഇരുപത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ അതിൽ ആറു പേർ എംഎൽഎമാരാകാൻ നേതൃക്ഷാമമാണോ ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക്? നവോത്ഥാനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പേര് പറഞ്ഞ് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ മുറവിളി കൂട്ടിയവർക്ക് വെറും രണ്ടേ രണ്ട് സ്ത്രീകളെയേ സ്ഥാനാർത്ഥികളാക്കാൻ കഴിഞ്ഞുള്ളോ? ഇടത് മുന്നണിയുടെ അവസരവാദ പുരോഗമനത്തിനും ധൂർത്തിനും എത്ര ലൈക്ക്?

March 07, 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിൽ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇടത് മുന്നണി യുഡിഎഫിനേയും ബിജെപിയേയും ഞെട്ടിച്ചുകൊണ്ട് അവരുടെ സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കിയിരിക്കുന്നു. സിപിഐ അവർക്ക് അനുവദിച്ച നാല് സീറ്റുകളിലു...

ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യം ഉണ്ടാക്കൽ പരാജയപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനും കഴിയില്ല; പ്രിയങ്കയെ ഇറക്കി യുപി നേടുമെന്നൊക്കെ കരുതുന്നത് വിഡ്ഢിത്തം മാത്രം; റോബർട്ട് വാദ്രമാരുടേയും കാർത്തി ചിദംബരന്മാരുടേയും കയ്യിൽ നിന്നും രക്ഷപ്പെടാതെ മോദിയെ പുറത്താക്കാമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തം

March 06, 2019

തിരുവനന്തപുരം; നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും രാജ്യഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ. പാവപ്പെട്ടവർക്കും കർഷകർക്കും യാതൊന്നും ലഭിക്കാതിരിക്കുമ്പോൾ തന്നെ അതിസമ്പന്നർ വീണ്ടും വീണ്ടും സമ്പന്നരായികൊണ്ടിരിക്ക...

MNM Recommends