1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

കണ്ണൂർ എയർപോർട്ടിന്റെ ഓഹരിയിൽ തട്ടിപ്പ് നടത്താൻ കോടിയേരിയും മകനും മൂന്നരകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിബിഐക്ക് ഒരിടത്ത് എംഎൽഎ മൊഴി നൽകുമ്പോൾ എങ്കിലും അറിയുക; സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് അവിടെ അരങ്ങേറുന്നതെന്ന്; ഖജനാവിൽ നിന്നും കാശ് മുഴുവൻ മുടക്കി ഉണ്ടാക്കിയ എയർപോർട്ടിന്റെ ഭൂരിപക്ഷം ഷെയറുകളും സ്വകാര്യ മേഖലയിലാക്കാൻ സിപിഎം നേതാക്കൾ എത്ര കാശ് വാങ്ങിയെന്ന് എന്നെങ്കിലും പുറം ലോകം അറിയുമോ?

October 03, 2019

കണ്ണൂർ എയർപോർട്ട് കേരളത്തിന്റെ പ്രതീക്ഷയാണ്. ഏറ്റവും പുതിയ ഈ എയർപോർട്ടിലേക്ക് ദിവസംതോറും എത്തിക്കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. മംഗലാപുരം എയർപോർട്ടിന്റെ സുരക്ഷ കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ഏറ്റവും ലാഭമുണ്ടാക്കിത്തരാൻ സാധ്യതയുള്ള എയർപ...

അയ്യപ്പകോപം മറികടക്കാനാണോ ശങ്കർ റൈ എന്ന അയ്യപ്പഭക്തനെ സ്ഥാനാർത്ഥിയാക്കികൊണ്ട് സിപിഎം രംഗത്തു വരുന്നത്?നവോത്ഥാനത്തെ തള്ളി ആചാരസംരക്ഷണത്തിന്റെ മാർഗത്തിലേക്ക് പാർട്ടി മാറുമ്പോൾ പിണറായി വിജയന് മറുപടിയില്ലേ?വിധി പറഞ്ഞതിന്റെ പേരിൽ വധ ഭീഷണി ഉണ്ടായിട്ടും റിട്ട് ഹർജിയിൽ ഇതുവരെ ജസ്റ്റിസ് ചന്ദ്രചൂഢനും തീർപ്പു കല്പിക്കാത്തത് എന്തുകൊണ്ട്?ശബരിമലയും ശങ്കർ റൈയും ജസ്റ്റിസ് ചന്ദ്രചൂഢനും..

October 02, 2019

ശബരിമല ഭക്തരെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ രണ്ട് സംഭവങ്ങൾ ഉണ്ടായ ദിവസമാണ് ഇന്ന്. ഒന്ന്, സിപിഎമ്മിന്റെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി ശങ്കർ റൈ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് എന്ന് പരസ്യപ്രസ്താവന നടത്തിയിരിക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണം, ആചാരങ്ങൾ...

ആർഎസ്എസിനേക്കാളും വിശ്വഹിന്ദു പരിഷത്തിനേക്കാളും കേരളത്തിൽ വർഗീയത പറഞ്ഞു നടന്നത് വെള്ളാപ്പള്ളിയും മകനുമാണ് എന്ന് നവോത്ഥാന നായകനായ പിണറായി വിജയൻ മറന്നുപോയതാണോ?സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ ബിജെപി മുന്നണി വിടുമെന്ന് തുഷാർ പ്രഖ്യാപിക്കുമ്പോൾ ലജ്ജിക്കേണ്ടത് സിപിഎം തന്നെ..ബിഡിജെഎസിനെ ഒപ്പം കൂട്ടി സിപിഎം പണി വാങ്ങിയെടുക്കുന്നത് ഇങ്ങനെ...

October 01, 2019

ബിഡിജെഎസ് നേതാവ് ടി വി ബാബു ബിജെപി നേതൃത്വത്തോട് ഇന്ന് പറഞ്ഞത്. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണ്. അതായത്, ഞങ്ങൾ ബിജെപി മുന്നണിയിൽ ചേർന്നാൽ ഞങ്ങൾക്ക് വലിയ പദവികളൊക്കെ തരാം എന്ന് നിങ്ങൾ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ നിങ്ങൾ ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട...

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ജയസാധ്യത ഉണ്ടായിരുന്നിട്ടും ബിജെപി സ്ഥാനാർത്ഥി നിർണയത്തിലൂടെ സ്വയം തോറ്റു കൊടുത്തിരിക്കുന്നു; കോന്നിയിൽ കടുത്ത മത്സരം കാഴ്ചവച്ചു സുരേന്ദ്രനും തോറ്റു പിന്മാറേണ്ടി വരും; ഈ ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ എൽഡിഎഫും മൂന്നിടത്തും യുഡിഎഫും വിജയിക്കാൻ പോകുന്നത് ഇങ്ങനെ

September 29, 2019

അടുത്ത മാസം കേരളത്തിൽ നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാകുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്കാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നിട്ടും ഒരിടത്ത് മാത്രം ജയിക്കാൻ കഴിഞ്ഞ ...

പാലായിലെ അപ്രതീക്ഷിതമായ തോൽവി പിണറായിക്ക് ഭരണ തുടർച്ച ഉറപ്പ് നൽകുമോ? ഇനി നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പാല ഭീഷണി ഉയർത്തുമോ? അമ്പത്തിരണ്ട് വർഷത്തെ തുടർ വിജയം അവസാനിക്കുമ്പോൾ മാണിയൻ രാഷ്ട്രീയത്തിന് അറുതി വരുമോ? പാലായിലെ തെരഞ്ഞെടുപ്പും യുഡിഎഫിന്റെ ഭാവിയും വിലയിരുത്തുമ്പോൾ..

September 27, 2019

തിരുവനന്തപുരം; പാലായിൽ എങ്ങനെ യുഡിഎഫ് തോറ്റു അല്ലെങ്കിൽ എൽഡിഎഫ് ജയിച്ചു എന്ന ചർച്ച സജീവമായി നടക്കുകയാണ്. ഇക്കുറി 52 വർഷത്തെ ഇടവേളയ്ക്ക് ശേഷം എൽഡിഎഫിനെ വിജയിക്കണമെന്ന് പാലാക്കാർ ചിന്തിച്ചു എന്നാണ് ഉത്തരം. അതേസമയം കേവലം മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്ത...

കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെല്ലാം ലൗ ജിഹാദിന് ഇരകളാകുന്നുവോ? 4000 പെൺകുട്ടികൾ മതം മാറിയതിനു പിന്നിൽ ഇസ്ലാമിക മതം മാറ്റ ലോബിയോ? ഒരിക്കൽ കേരളത്തെ പിടിച്ചു കുലുക്കിയ ലൗ ജിഹാദ് വീണ്ടും ചർച്ചയാവുമ്പോൾ ഓർത്തിരിക്കേണ്ടത്..

September 25, 2019

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളം ലൗ ജിഹാദിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജെപി നേതാവും ചലച്ചിത്രകാരനുമായ അലി അക്‌ബർ എഴുതിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് ഈ ചർച്ചയുടെ തുടക്കം. സോഷ്യൽ മീഡിയായിലെ മിക്ക വാട്‌സ...

വ്യാജ വാർത്തകളും അപകീർത്തകരമായ പരാമർശങ്ങളും നിയന്ത്രിക്കാൻ സർക്കാരിനോട് സുപ്രീംകോടതി പറയുമ്പോൾ ഭയപ്പെടുന്നത് ആര്? സോഷ്യൽ മീഡിയ ട്രോളുകളെ നിയന്ത്രിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ? തനിക്കെതിരെ അപകീർത്തികരമായ സന്ദേശം എഴുതുന്നത് ആരെന്ന് അറിയാൻ ഇരയ്ക്ക് അവകാശമില്ലേ? സോഷ്യൽ മീഡിയ സ്വാതന്ത്ര്യത്തിന് മേൽ സുപ്രീംകോടതി കൈ വയ്ക്കുകയാണോ?

September 24, 2019

തിരുവനന്തപുരം; സുപ്രധാനമായ ചില നിരീക്ഷണങ്ങൾ ഇന്ന് സുപ്രീം കോടതി നടത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിയന്ത്രണം കൊണ്ടും വരേണ്ട ആവശ്യമുണ്ടോ എന്ന കാര്യത്തിൽ വാദം നടന്നുകൊണ്ടിരിക്കെ അതിന്റെ ഭാഗമായിട്ടാണ് ജസ്റ്റിസ് ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും അട...

പ്രകൃതിയോട് യുദ്ധത്തിന് ഇറങ്ങിയ പിണറായിയുടെ മുഖത്ത് നോക്കി പരമോന്നത നീതി പീഠം പറയുന്നു. ഒരു വെള്ളം പൊങ്ങിയാൽ ആദ്യം ഒലിച്ച് പോവുക നിങ്ങളായിരിക്കും. എന്നിട്ടും ഒരു ലജ്ജയില്ലാതെ വിഡ്ഢി ചിരി ചിരിച്ച് ഭരണഘടനയെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും ഗീർവാണം മുഴക്കും. സുപ്രീംകോടതി എടുത്തിട്ട് കുടഞ്ഞ് ഭിത്തിയിൽ ഒട്ടിച്ചിട്ടും ലജ്ജ തോന്നാത്ത ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂമിക്ക് ഭാരമാകുമ്പോൾ

September 23, 2019

ഒരിക്കൽ കൂടി സുപ്രീംകോടതി കേരള സർക്കാരിനെ എടുത്തിട്ട് കുടഞ്ഞിരിക്കുന്നു. കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം കുടച്ചിലുകളും വിമർശനങ്ങളും ഒന്നും ഒരു പുതിയ കാര്യമല്ല. തുടർച്ചയായി ഇങ്ങനെ ഇടയ്ക്കിടെ സുപ്രീംകോടതിയുടെ ശകാരം കേൾക്കുക ഏതാണ്ട് നേർച്ചയാണ്...

കേരളത്തിൽ സ്ഥാനാർത്ഥിയാകാൻ പാർട്ടി പ്രവർത്തന പാരമ്പര്യം മാത്രം പോരാ; ഓരോ മണ്ഡലത്തിലേയും കാലാവസ്ഥയനുസരിച്ച് നിങ്ങൾ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചതാവണം; ഈഴവനായാൽ വട്ടിയൂർക്കാവിലും നായരായാൽ കോന്നിയിലും ഹിന്ദുവായാൽ അരൂരിലും ലത്തീൻ കത്തോലിക്കൻ അല്ലെങ്കിൽ എറണാകുളത്തും സീറ്റ് കിട്ടുകയില്ല; എന്തൊരു ദുരവസ്ഥയാണ് നമ്മുടെ നാടിന്റേത്..

September 22, 2019

തിരുവനന്തപുരം; കേരളത്തിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ഈ അടുത്ത മാസം 21ാം തീയതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 24ന് ഫലം അറിയാം ആരായിരിക്കും സ്ഥാനാർത്ഥികൾ എന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾ ആയിരിക്കും ഇടതുപക്ഷം നിർത്തുന്ന അഞ്ചിട...

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപിയെ കച്ചി തൊടാൻ സിപിഎം അനുവദിക്കുമോ? എറണാകുളത്തും കോന്നിയിലും യുഡിഎഫ് കോട്ട തകർക്കാൻ എൽഡിഎഫിന് കഴിയുമോ? അരൂരിലെ സിപിഎം കോട്ടയ്ക്ക് ഇക്കുറി ഇളക്കം തട്ടുമോ? അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തുമ്പോൾ

September 21, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികൾ അവസാനിക്കും മുമ്പ് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി കേരളം ഈ വർഷം സാക്ഷ്യം വഹിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2021ൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി വേണം ഇതിനെ ക...

മരടിലെ താമസക്കാർ ഭയക്കേണ്ടതില്ലെന്നും സർക്കാർ ഒപ്പം ഉണ്ടെന്നും ഫ്ളാറ്റുകാർക്ക് ആശ്വാസം പകർന്ന് പാർട്ടി സെക്രട്ടറി; ഫ്ളാറ്റുകൾ പൊളിച്ചു തുടങ്ങിയെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നും സുപ്രീംകോടതിയിൽ സത്യവാങ്മൂലം; പിണറായിയെ പോലെ കാപട്യം മുഖമുദ്രയാക്കിയ ഒരു ഭരണാധികാരി ഇന്ത്യയിൽ വരെ ഉണ്ടാവുമോ?

September 20, 2019

മരട് ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു. സത്യവാങ്മൂലത്തിൽ പറയുന്നത് ഫ്‌ളാറ്റ് പൊളിച്ച് നീക്കുക എന്ന സുപ്രീംകോടതി ഉത്തരവ് ഞങ്ങൾ അക്ഷരംപ്രതി അനുസരിക്കും. അത് അനുസരിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാർ എന്ന നില...

കേന്ദ്രത്തിലെ പി ചിദംബരമാണ് കേരളത്തിലെ ഇബ്രാഹിം കുഞ്ഞെങ്കിൽ കേന്ദ്രത്തിലെ അമിത്ഷായാണ് കേരളത്തിലെ പിണറായി; രാഷ്ട്രീയ കൂട്ടികൊടുപ്പുകാരനെന്ന പേരുദോഷം മാറ്റാൻ കുഞ്ഞിനെ അകത്തിട്ടേ മതിയാവൂ; കേരളം കണ്ട ഏറ്റവും വലിയ അഴിമതി കഥകളിൽ ഒന്നിന്റെ സൂത്രധാരനെ പിടിക്കാതെ അകത്താക്കിയാലും അഴിമതിവിരുദ്ധ പോരാട്ടം വിജയിക്കില്ല; ഈ ലീഗ് നേതാവിന്റെ കൈകളിൽ വിലങ്ങ് വീണാൽ ഒരു തവണയെങ്കിലും ഞങ്ങൾ ഇരട്ട ചങ്കാ എന്ന് വിളിക്കാം

September 19, 2019

തിരുവനന്തപുരം; പാലയിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായുടെ സ്‌റ്റൈലിൽ ഇബ്രാംഹിം കുഞ്ഞിനെ പിണറായി വിജയൻ അറസ്റ്റ് ചെയ്‌തേക്കും എന്ന വാർത്തകൾ പുറത്തുവരുമ്പോൾ അത് എന്തിന്റെ പേരിൽ ആണെങ്കിലും ഏത് സ്റ്റൈലിലാണെങ്കിലും അങ്ങനെ തന്നെ ചെ...

വനിതാ മതിലിന്റെ മറവിൽ അവിശ്വാസികളായ രണ്ട് യുവതികളെ എന്തിന് വേണ്ടിയായിരുന്നു മിസ്റ്റർ വിജയൻ താങ്കൾ രഹസ്യമായി എത്തിച്ചത്.? തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റിട്ടും എന്തുകൊണ്ടാണ് വിജയൻ താങ്കൾ ഇപ്പോഴും ശബരിമലയുടെ കാര്യത്തിൽ ഉറച്ച നിലപാട് തുടരുന്നത്.? സുപ്രീം കോടതി വിധി മറികടന്നേ മതിയാവൂ എന്ന് സഭാക്കേസിലും മരട് കേസിലും പറയുമ്പോൾ എന്തുകൊണ്ടാണ് വിജയൻ താങ്കൾക്ക് അൽപം പോലും ഉളുപ്പ് തോന്നാത്തത്..?

September 18, 2019

എന്റെ മാധ്യമപ്രവർത്തന ജീവിതത്തിൽ ഏറ്റവും അധികം സമ്മർദ്ദവും സംഘർഷവും അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ശബരിമല വിഷയത്തിൽ എടുത്ത നിലപാട് മുതലാണ്. അതുവരെ സമൂഹത്തിന്റെ വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളേയും വെല്ലുവിളിക്കുകയും പുരോഗമനപരവും നവോത്ഥാനപരവുമായ നിലപാട...

വി എസ് എന്ന യുഗപുരുഷനും പ്രേമചന്ദ്രൻ ടിഎൻ പ്രതാപൻ എന്നീ നട്ടെല്ലുള്ള നേതാക്കളും സിപിഐ എന്ന രാഷ്ട്രീയ പാർട്ടിയും നൽകുന്നത് കേരളത്തിന് ഇനിയും പ്രതീക്ഷിക്കാൻ ബാക്കിയുണ്ടെന്ന് തന്നെ; എം സ്വരാജ് എന്ന വിഗ്രഹം തകർന്നടിഞ്ഞ് വീണതിന്റെ പ്രതിഫലനം എന്ന് അവസാനിക്കും? സത്യം സാവധാനം ആണ് നടന്ന് വന്നതെങ്കിലും ഇതുവരെ നുണ പറഞ്ഞ ഫ്ളാറ്റ് ഉടമകൾ പോലും നിലപാട് തിരുത്തി കാണുമ്പോൾ ആർക്കാണ് പ്രതീക്ഷ തോന്നാത്തത്? ഇൻസ്റ്റന്റ് റെസ്‌പോൺസ്

September 17, 2019

മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് എനിക്ക് ഏറെ അഭിമാനം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. മറുനാടൻ മലയാളി എടുത്ത ഒരു നിലപാട് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും സ്വീകരിച്ച് തുടങ്ങി എന്ന് തന്നെയാണ് ഇന്നത്തെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഞങ്ങൾ ഏതാനം ദിവ...

സുപ്രീംകോടതി ഉത്തരവിൽ ബിൽഡർമാരോട് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടിട്ടും എന്തേ പാവപ്പെട്ട ഫ്ളാറ്റ് മുതലാളിമാർ അനങ്ങാതിരിക്കുന്നത്? ഈ ഉത്തരവ് മറന്നാണോ ഇവരെ പാവപ്പെട്ട ഇരകളായി ചിത്രീകരിക്കുന്നത്?പിണറായിയും കോടിയേരിയും ശ്രീധരൻ പിള്ളയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് ഖജനാവ് കൊള്ളയടിക്കാൻ പദ്ധതി ഒരുക്കുമ്പോൾ

September 16, 2019

തിരുവനന്തപുരം; മരടിലെ പാവപ്പെട്ട ദരിദ്രനാരായണന്മാരായ ഫ്‌ളാറ്റ് മുതലാളിമാർക്കു വേണ്ടിയുള്ള വിലാപം തുടരുകയാണ് ഇന്ന് ആ വിലാപ കാവ്യത്തിലേക്ക് പുതിയ വരികൾ കൂട്ടിച്ചേർത്തത് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും കേരളത്തിലെ ഏറ്റവും കരുത്തനായ ലീഗ് നേതാവ് പികെ ക...

MNM Recommends