1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

ആഡംബര ജീവിതവും അധികാര വടംവലിയും മടുത്ത് ഒരു മെത്രാൻ പദവി ഒഴിയുമ്പോൾ എങ്കിലും കേരളത്തിലെ കത്തോലിക്ക സഭ പാഠം പഠിക്കുമോ? മെത്രാന്മാർ ആത്മീയ കാര്യങ്ങളേക്കാൾ കൂടുതൽ സ്വത്ത് സമ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പെണ്ണുകേസും ഭൂമി കുംഭകോണവും മാനം കെടുത്തുമ്പോൾ കുഞ്ഞാടുകളും വേറെ പണി നോക്കുമെന്ന് പുരോഹിത വർഗം തിരിച്ചറിയും; കോവിഡ് കാലത്ത് പള്ളിയിൽ പോക്ക് നിർത്തിയ വിശ്വാസികളെ ഇനി തിരിച്ച് കിട്ടുമെന്ന് വല്ല ഉറപ്പുമുണ്ടോ?

May 03, 2020

നിങ്ങൾ എന്നെങ്കിലും പാലായിലൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിൽ, ആത്മീയതയിൽ നിങ്ങൾക്ക് താത്പര്യം ഉണ്ടെങ്കിൽ പാലാ അരമനയിൽ കയറി ജേക്കബ് മുരിക്കൻ എന്ന സഹായമെത്രാനെ ഒന്ന് കാണുക. കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മൊത്തം മാറിക്...

കിഫ്ബി എന്ന വെള്ളാന ഇല്ലാത്തതുകൊണ്ട് കേരളത്തിന് ഇതിന് മുൻപ് എന്തെങ്കിലും സംഭവിച്ചിരുന്നോ?നികുതി വരുമാനം ഓഡിറ്റിങിൽ നിന്നും രക്ഷിക്കാൻ വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ ഈ വെള്ളാനയെ തീറ്റിപ്പോറ്റാൻ എത്രകോടിയാണ് മുടക്കിക്കൊണ്ടിരിക്കുന്നത്?ഒരു ദിവസം 10,000 രൂപ വീതം കൊടുത്ത് ഉപദേശകരെ വയ്ക്കാൻ തോമസ് ഐസക്കിന് ഈ കോവിഡ് കാലത്ത് ആരാണ് അനുമതി നൽകിയത്?

May 02, 2020

വെള്ളാനകളെ തീറ്റിപ്പോറ്റുന്ന കാര്യത്തിൽ യു.ഡി.എഫ്. സർക്കാർ വന്നാലും എൽ.ഡി.എഫ് സർക്കാർ വന്നാലും തമ്മിൽ മത്സരമാണ്. ആർക്കും ഒരു പ്രയോജനവുമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തുടങ്ങിയാൽ മാത്രമേ രാഷ്ട്രീയക്കാരെ അവിടെയൊക്കെ തിരികികയറ്റി സർക്...

ജോലി ചെയ്തതിന് കൊടുക്കുന്ന ശമ്പളത്തിന് പിന്നാലെ മരിക്കുന്നത് വരെ പെൻഷൻ കൊടുക്കുന്നതും പോട്ടെ, മരിക്കും മുൻപ് ഒരു കൊച്ചുപെണ്ണിനെ കെട്ടിയാൽ അവൾ മരിക്കുന്നത് വരെയും പെൻഷൻ ഉണ്ട്: കർഷകനാവട്ടെ മഴയോ കാറ്റോ വന്നാൽ സകല സ്വപ്‌നങ്ങളും തകരും; കർഷകർ അടക്കം സകലർക്കും പെൻഷൻ കൊടുക്കാൻ വേണ്ടി ഉദ്യാഗസ്ഥരുടെ പെൻഷൻ കുറയ്ക്കാനുള്ള തുടക്കമായി മാറട്ടെ ഈ സാലറി കട്ട്..

April 30, 2020

സാലറി കട്ട് എന്ന പിണറായി വിജയൻ സർക്കാരിന്റെ ദൃഢനിശ്ചയത്തിന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി പ്രത്യേകം ഓർഡിനൻസ് ഇറക്കിയിരിക്കുകയാണ്. ഇന്നലെ മന്ത്രിസഭാ യോ​ഗം ചേരുകയും ഓർഡിനൻസ് പാസാക്കി അയക്കുകയും അതിനെ ഇന്ന് ​ഗവർണർ ഒപ്പ് വെച്ച് നിയമമാക്കുകയും ചെയ്തിരിക്കു...

പാക്കിസ്ഥാനും ചൈനയ്ക്കും ഉത്തരക്കൊറിയയ്ക്കും ഒപ്പം മതസ്വാതന്ത്ര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിക്കുമ്പോൾ ആദ്യം കണ്ണു തുറക്കേണ്ടത് മോദിയാണ്; മോദി വിരുദ്ധതയുടെ പേരിൽ ഇന്ത്യാ വിരുദ്ധരോടൊപ്പം ചേർന്നു കള്ള പ്രചാരണം അഴിച്ചുവിടുന്ന ഇന്ത്യാക്കാരും കണ്ണു തുറന്നേ പറ്റൂ; ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ ആർക്കും എടുത്തു പന്ത് തട്ടാൻ ഇട്ടുകൊടുക്കരുത്..

April 29, 2020

ഏതൊരു ഇന്ത്യക്കാരനെയും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ഒരു റിപ്പോർട്ടാണ് അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയെ അവർ ഉൾപ്പെടുത്തിയിരിക്കുന്നത് അടിയന്തിരമായി അന്താരാഷ്ട്ര സമൂഹം ഇടപെട്ട് തിരുത്തേണ്ട 1...

രാജ്യത്തെ വഞ്ചിച്ച ശേഷം മുങ്ങുന്ന തട്ടിപ്പുകാരുടെ കടമെല്ലാം എഴുതിത്ത്തള്ളാൻ മാത്രം മോദി എങ്ങനെയാണു വിശാലഹൃദയനായത്? പൊതുമേഖല ബാങ്കുകൾ നൽകുന്ന കോടികൾ വാങ്ങി പുട്ടടിച്ച ശേഷം രാജ്യം വിടാനുള്ള ലൈസൻസാണോ ഇത്? ഇന്ത്യയെ വഞ്ചിച്ച തട്ടിപ്പുകാർക്ക് ശിക്ഷ വാങ്ങികൊടുക്കാതെ എങ്ങനെയാണ് മോദിയും ഷായും ഇന്ത്യയെ രക്ഷിക്കുക? ഇങ്ങനെ എഴുതി തള്ളാൻ ഇതു മോദിയുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നതാണോ?

April 28, 2020

മെഹുൽ ചോംസ്കി എന്ന രത്ന വ്യാപാരി രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് 5492 കോടി രൂപയുമായാണ് രാജ്യം വിട്ടത്. രാജ്യത്തിന് പുറത്തേക്ക് പോയ ഈ വ്യവസായി ഇതിനോടകം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റുചില രാജ്യങ്ങളിലെ പൗരത്വം എടുത്ത് ആ രാജ്യങ്ങളുടെ സുരക്ഷയ...

ശമ്പളം കൊടുക്കാനോ വയോധിക പെൻഷൻ കൊടുക്കാനോ നിവൃത്തിയില്ലാതെ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം പിടിച്ച് വാങ്ങുമ്പോഴും മന്ത്രിമാർക്ക് തൂവാല വാങ്ങാനും ചീഫ് സെക്രട്ടറിക്ക് ടിവി കാണാനും കാശ് വാരി എറിയുന്ന സർക്കാർ എന്തുതരം ധാർമ്മികതയാണ് നാടിനോട് പുലർത്തുന്നത്?മൂന്ന് ലക്ഷം രൂപ വിലയുള്ള എൽസിഡി ടിവി ഇല്ലാതെ ചീഫ് സെക്രട്ടറിക്ക് ഓഫീസിൽ ഇരിക്കാൻ പറ്റില്ലേ? ഇലനക്കി പട്ടിയുടെ കിറി നക്കികളായിമാറുന്ന പിണറായിയോടും സംഘത്തോടും...

April 27, 2020

കേരളം അ‍ഞ്ച് നയാപൈസയില്ലാതെ വെള്ളം കുടിക്കുമ്പോഴും മന്ത്രിമാർ ധൂർത്ത് തുടരുകയാണ്. ഓരോ ദിവസവും ഈ നാട്ടിലെ മന്ത്രിമാർ സർക്കാർ ഖജനാവ് ഒരു ഉത്തരവാദിത്തവും ഇല്ലാതെ ചിലവഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും ഒടുവിൽ പുറത്ത്...

വിജയേട്ടന്റെ തള്ളു ശാസ്ത്രം മാലോകരെ അറിയിക്കാൻ ഖജനാവിൽ നിന്നും ചാനൽ മുതലാളിമാർക്ക് കോടികൾ വാരിക്കെടുക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടാനാവുമോ? കിടക്കയിൽ നിന്നെണീക്കാത്ത രണ്ട് പേർക്കും ജനം തിരസ്‌ക്കരിച്ച ഒരാൾക്കും മന്ത്രി പദവി നൽകി ലക്ഷങ്ങൾ ചെലവാക്കുന്നത് നിർത്താൻ ആവശ്യപ്പെടാൻ പറ്റുമോ? ഹെലിക്കോപ്റ്ററിൽ പറക്കാൻ വാരി എറിയുന്ന കോടികൾ തിരിച്ചു പിടിക്കണമെന്ന് പറയാനാകുമോ? സാലറി കട്ട് ഉത്തരവ് കത്തിച്ച സർക്കാർ ഉദ്യോഗസ്ഥരെ ഞങ്ങളും തന്തയ്ക്ക് വിളിക്കാം.. പക്ഷേ

April 26, 2020

സാലറി ചലഞ്ചിന് പകരം സാലറി കട്ട് ഏർപ്പെടുത്തിക്കൊണ്ട് പിണറായി വിജയൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോ​ഗസ്ഥന്മാരുടെ അഞ്ച് മാസത്തെ ശമ്പളം ഒരുമാസം ആറു ദിവസം വീതം നിർബന്ധമായും പിടിച്ചെടുക്കും എന്നാണ് ഉത്തരവ്. സർക്കാർ ഉദ്യോ​ഗസ്ഥർ വീ...

  45,000 സ്‌ക്വയർ ഫീറ്റിന്റെ ആത്യാഡംബര മണിമാളിക ബാക്കിയാക്കി അറയ്ക്കൽ ജോയ് എന്ന പ്രവാസി വ്യവസായി മറയുമ്പോൾ ബാക്കിയാകുന്നത് ദുരൂഹതകളും ആശങ്കകളും മാത്രം; മരണം ഹൃദയാഘാതം മൂലമാണെങ്കിലും പലരും പറയുന്നതുപോലെ ദുരൂഹമാണെങ്കിലും ശരി അത് നൽകുന്നത് പ്രവാസി മലയാളികളുടെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ തന്നെയാണ്; നമ്മൾ ഇപ്പോഴെങ്കിലും ഒരുങ്ങിയില്ലെങ്കിൽ പിന്നെ എപ്പോൾ വിധിയെ സ്വീകരിക്കാനാണ്

April 25, 2020

പ്രവാസി മലയാളികളെ ഒരുപോലെ സങ്കടത്തിലാഴ്‌ത്തിയാണ് അറയ്ക്കൽ ജോയി എന്ന ബിസിനസ് കാരൻ അന്തരിച്ചത്. കേരളത്തിൽ ഏറ്റവും വലിയ വീടുകളിൽ ഒന്ന് നിർമ്മിച്ച് ജീവിതം ആഘോഷമാക്കിയിരുന്ന ശതകോടികളുടെ ഉടമയാണ് അകാലത്തിൽ മരിച്ച് പോയത്. ജോയിക്ക് മരിക്കുമ്പോൾ 54 വയസ് മാത്രമ...

കോഴിക്കോട്ടെ നാലു മാസക്കാരിയുടെ മരണം കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമെന്ന് പറയുന്നവരുടെ ലക്ഷ്യം മരണാനുപാതത്തിൽ കേരളം ലോകത്തെ ഒന്നാം നമ്പർ എന്ന് സ്ഥാപിക്കുക മാത്രം; കണ്ണൂര് മരിച്ച മാഹിക്കാരനെ കണക്കിൽ പെടുത്താനാവില്ലെങ്കിൽ മുംബൈയിൽ മരിച്ച തബ്ലീഗുകാരനെയും പ്രവാസി മലയാളികളെയും കണക്കിൽ പെടുത്തേണ്ടേ? ഇറ്റലിക്കാരനും ഇംഗ്ലണ്ടുകാരനും എങ്ങനെയാണ് രോഗം ഭേദമായവരുടെ കേരള കണക്കിൽ പെട്ടത്?

April 24, 2020

നിർഭാ​ഗ്യകരമായ ഒരു വാർത്തയാണ് ഇന്ന് കേരളത്തെ രാവിലെ തന്നെ തേടിയെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് വെറും നാല് മാസം പ്രായമുള്ള ഒരു കുഞ്ഞ് മരിച്ചുപോയിരിക്കുന്നു. മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ ആറ്റുനോറ്റുണ്ടായ ഈ കുഞ്ഞ് കോവിഡ്19 ബാധിച്ച് മരണമടയ...

16 വയസ്സുള്ള രണ്ട് കുട്ടികൾ അതേ പ്രായമുള്ള ഒരു കൂട്ടുകാരനെ വിളിച്ചു വരുത്തി കല്ലെറിഞ്ഞും കഴുത്തറുത്തും കൊന്നിട്ട് കൂസലില്ലാതെ കുഴിച്ച് മൂടുന്ന നാടായി കേരളം മാറിയത് എങ്ങനെ? ആ ക്രൂര ചിത്രങ്ങൾ ഷെയർ ചെയ്ത് ആനന്ദമടയുന്നവരായി നമ്മൾ മാറിയതെപ്പോൾ? കൊലയാളികൾക്ക് രക്ഷപ്പെടാൻ കഴിയുന്ന നിയമം ആർക്ക് വേണ്ടി? പബ്ജി കളിച്ച് മുറിയിൽ ഇരുന്ന് മക്കൾ കൊലയാളികളാവുമ്പോൾ നമ്മൾ ലോക്ക്ഡൗൺ അപാരത പറഞ്ഞ് നേരം വെളുപ്പിച്ചാൽ എല്ലാം തീരുമോ?

April 23, 2020

16 വയസ്സുള്ള രണ്ട് കുട്ടികൾ അവരുടെ കൂടെ പഠിച്ച ഒരു സഹപാഠിയെ ഒരു റബ്ബർ തോട്ടത്തിൽ വെച്ച് ക്രൂരമായി കല്ലിനെറിഞ്ഞ് കൊല്ലുകയും കൊലനടത്തിയ ശേഷം കുളി കഴിഞ്ഞ് തിരിച്ച് വന്ന് മരിച്ചു എന്ന് ഉറപ്പില്ലാത്തതിനാൽ കഴുത്തിന് വെട്ടിയും തലയ്ക്കടിച്ചും മരണം ഉറപ്പിക്കു...

എന്തിന് വേണ്ടിയാണ് ഇപ്പോൾ നാട്ടുകാരോട് കാശു ചോദിക്കുന്നതും സർക്കാർ ഉദ്യോഗസ്ഥർമാരുടെ ശമ്പളം പിടിച്ച് പറിച്ചെടുക്കുന്നതും? രാഷ്ട്രീയം ജീവിതമാർഗമായി സ്വീകരിച്ച മന്ത്രിമാർക്കും ബോർഡ് ചെയർമാന്മാർക്കും ശമ്പളം കൊടുത്തില്ലെങ്കിൽ എന്തു സംഭവിക്കും? തോമസ് ഐസക് എന്ന ആസ്ഥാന സാമ്പത്തിക വിദഗ്ധനു ഖജനാവ് കാക്കാൻ അറിയാത്തതിന് എന്തിനാണ് കൊള്ളയടിക്കലും പിടിച്ചു പറിയും നടത്തുന്നത്: സർക്കാർ തീരുമാനത്തിൽ കൈയടിക്കുന്നവർ അറിയാൻ    

April 22, 2020

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മാസത്തിലെ ആറ് ദിവസത്തിലെ ശമ്പളം ആറ്മാസം തുടർച്ചായായി പിടിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതപദവിയിലിരിക്കുന്ന ബോർഡ് ചെയർമാന്മാരുടേയും മന്ത്രിമാരുടേയും എംഎ‍ൽഎമാരുടേയും എല്ലാം ശമ്പളം 30% പിടിക്കുന്നതിനും സംസ്ഥാ...

എണ്ണ വില ഇടിഞ്ഞ് വാങ്ങിയാൽ ഇങ്ങോട്ട് കാശുകിട്ടുന്ന അവസ്ഥയിൽ ആയിട്ടും ഇടത്തരക്കാരൻ ഒരു ലിറ്ററിന് 70 രൂപ നൽകേണ്ടിവരുന്നതിനെ കൊള്ളയെന്നല്ലേ വിളിക്കേണ്ടത്? സകല രാജ്യങ്ങളും സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നവർക്ക് വരെ പകുതി ശബളം കൊടുക്കുമ്പോൾ ഈ കാശെങ്കിലും കുറച്ച് സഹായിക്കുമോ? ഒരുനേരം ഭക്ഷണം കഴിക്കാൻ പോലും ആവാതെ സൗജന്യ കിറ്റിനായി ക്യൂ നിൽക്കുന്ന ലക്ഷങ്ങളെ മോദി ഇനിയെങ്കിലും മറക്കരുത്

April 21, 2020

ക്രൂഡ് ഓയിലിന്റെ വില ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ -37 ആയിരുന്നു. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഏതെങ്കിലും ഒരു എണ്ണകമ്പനിയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യത്തിന് അല്ലെങ്കിൽ കമ്പനിക്ക് ബാരലിന് 37 ഡോളർ അങ്ങോട്ട് കൊടുത്താൽ മാത്രമേ കച്ചവടം നടക...

പരിശുദ്ധ കഅബ പിടിച്ചെടുത്ത് ശിവലിംഗം ആക്കണമെന്ന് പറയുന്ന സുബ്രമണ്യം സ്വാമിമാരും മുസ്ലിം സ്ത്രീകൾക്ക് രതിമൂർച്ഛ ഉണ്ടാകില്ലെന്ന് പറയുന്ന തേജസ്വി സൂര്യമാരും അറബ് ലോകത്ത് മര്യാദയ്ക്ക് പണിയെടുക്കുന്ന ഇന്ത്യാക്കാരുടെ നെഞ്ചിലേക്കാണ് നിറയൊഴിക്കുന്നത്; കൊറോണ കാലത്ത് വർഗ്ഗീയത വിളമ്പി നീയൊക്കെ തിന്നു കൊഴുക്കുമ്പോൾ വഴിയാധാരമാകുന്നത് ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ ഇന്ത്യാക്കാരാണ്; അറബ് നാട്ടിൽ ഇന്ത്യാക്കാർക്ക് കുരുതിക്കാലം ഒരുക്കുന്നവരോട്

April 20, 2020

ഡൽഹിയിലെ നിസാമുദ്ദീൻ തബ്ലീ​ഗ് മസ്ജിദിൽ നടന്ന മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇന്ത്യയിലെ കോവിഡ് ബാധയുടെ 30 ശതമാനത്തിനും ഉത്തരവാദികൾ എന്ന് പറഞ്ഞത് കേന്ദ്ര സർക്കാരാണ്. അത് നിയമവിരുദ്ധമായ ഒരു കൂടിച്ചേരലും രാജ്യവിരുദ്ധമായ പ്രവർത്തിയുമായിരുന്നു എന്ന കാര...

കടപ്പുറം സുധാമണി എന്ന് വിളിച്ച് സിപിഎമ്മുകാർ ആക്ഷേപിക്കുന്ന മാതാ അമൃതാനന്ദമയിയുടെ കരുണയിൽ എൻട്രൻസ് എഴുതാതെ എൻജിനീയറിങ് പഠിച്ച്,രവി പിള്ള മുതലാളിയുടെ സ്ഥാപനത്തിന്റെ തലൈവിയായി,കേരളം കച്ചവടത്തിന് പറ്റിയ സ്ഥലം അല്ലാത്തതിനാൽ ബാഗ്ലൂരിൽ പോയി സ്ഥാപനം തുടങ്ങിയ വീണ പിണറായി ചർച്ചയാവാതിരിക്കാൻ ആണോ ഒരിക്കലും തിരുത്താത്ത പിണറായി തിരുത്താൻ ഒരുങ്ങിയത്? ഊതി വീർപ്പിച്ച ഒരു ബലൂൺ പൊട്ടി വീഴുമ്പോൾ മറക്കരുതാത്തത്..

April 19, 2020

പിണറായി വിജയൻ എന്ന നേതാവിന്റെ ഏറ്റവും വലിയ മേന്മയായി വിലയിരുത്തപ്പെടുന്നത് തനിക്ക് ഉറച്ച ബോധ്യമുള്ള കാര്യം ലോകത്ത് ആര് പറഞ്ഞാലും തിരുത്തുകയില്ല എന്നതാണ്. പിണറായി എടുക്കുന്ന തീരുമാനം തിരുത്തുന്നത് പിണറായിയുടെ ഡിഷ്‌നറിയിലില്ല. അതുകൊണ്ടാണ് പിണറായിയെ ഇരട...

70 ലക്ഷം പ്രവാസികളെ എങ്ങനെ കൊണ്ടുവരും? യുഎഇയിൽ നിന്നും മാത്രം 34 ലക്ഷം പേരെ കൊണ്ടു വരുന്നത് പ്രായോഗികമാണോ? 400 പേരെ കയറ്റുന്ന 100 ഫ്‌ളൈറ്റുകൾ പറന്നാലും 2 വർഷം വേണ്ടേ എല്ലാവരെയും എത്തിക്കാൻ? ഇവരെല്ലാം ഇവിടെ എത്തിയാൽ എങ്ങനെ രോഗം തടയാൻ കഴിയും? പ്രവാസികളെ കൊണ്ടുവരാതിരിക്കാൻ ന്യായം പറയുന്നവരോടും അവരെ വഞ്ചിക്കുന്ന കേന്ദ്രത്തോടും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കേരളത്തോടും പറയാനുള്ളത്..

April 18, 2020

ഗൾഫ് രാജ്യങ്ങളിൽ മാത്രം ഏതാണ്ട് 70 ലക്ഷം ഇന്ത്യക്കാർ ജീവിച്ചിരിക്കുന്നു. അതിൽ 34 ലക്ഷത്തിൽ അധികം പേർ യുഎഇ എന്ന കൊച്ച് രാജ്യത്താണ്. ഇവരെയെല്ലാം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ട് വരണമെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു വർഷം തുടർച്ചയായി വിമാനം ഓടിക്കേണ്ടി വരും. അ...

MNM Recommends

Loading...