1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
27
Monday

കേരളം കരഞ്ഞപ്പോൾ ആദ്യം ഉണർന്നു പ്രവർത്തിച്ചത് പ്രവാസികളാണ്; ആരും പറയാതെതന്നെ അവർ ദുരഭിമാനം മറന്ന് പണം ശേഖരിച്ചുകൊണ്ടിരിക്കുന്നു; അരവയർ മുറുക്കിയുടുത്ത് സാധാരണക്കാരൻ ശേഖരിച്ച പണം മുടക്കി പ്രവാസികളെ കാണാൻ മന്ത്രിമാരെ വിദേശത്തേക്ക് അയയ്ക്കരുത്; കുട്ടികളെയും സർക്കാർ ഉദ്യോഗസ്ഥരെയും പിഴിയുമ്പോഴും മാനുഷികത മറക്കരുത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 31, 2018

തിരുവനന്തപുരം: കേരളം നേരിട്ട അസാധാരണ ദുരന്തത്തെ അതിജീവിക്കാൻ എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കുകയാണ്. ഓരോ മലയാളിയും തീരുമാനിച്ചിരിക്കുന്നു ഇത് എന്റെ കൂടി ദൗത്യമാണ് എന്ന്. അത്‌കൊണ്ട് തന്നെ സർക്കാരിന്റെ എല്ലാ മുൻകരുതലുകളേയും അനുകൂലിച്ച് കാണുകയും സമീപിക്...

പുതിയ കേരളം കെട്ടിപ്പടുക്കാൻ നമുക്കെന്തിന് വിദേശ രാജ്യങ്ങളുടെ നക്കാപ്പിച്ച? ഷെയ്ഖ് മുഹമ്മദിന്റെ നല്ല മനസിന് നന്ദി പറയുമ്പോഴും രാജ്യത്തിന്റെ അന്തസ് ഉയർത്തടിപിടിക്കേണ്ടത് നമ്മുടെ കടമയല്ലേ? ബ്രിട്ടൻ നിർബന്ധിച്ചു ഏൽപ്പിച്ചിരുന്ന നക്കാപ്പിച്ചയുടെ പേരിൽ സായിപ്പന്മാരുടെ ചീത്ത കേട്ടു മടുത്തവർ മോദിയെ കുറ്റം പറയുകയില്ല: യു.എ.ഇ സഹായ വിവാദത്തിൽ ഒരേ സമയം മോദിയും പിണറായിയും ശരിയാകുന്നത് ഇങ്ങനെ

August 30, 2018

കേരളത്തെ സഹായിക്കാൻ പ്രത്യേക നിധി രൂപീകരിക്കാൻ യു.എ.ഇ സർക്കാരിൽ നിന്നുണ്ടാക്കിയ സഹായത്തിൽ നിന്നുണ്ടാക്കിയ വിവാദം ആഴ്ച ഒന്ന് കഴിഞ്ഞിട്ടും വിട്ടൊഴിയുന്നില്ല. അതിന്റെ കാരണം ആ ഒരു തീരുമാനം ഉണ്ടാക്കിയ രാഷ്ട്രീയ വേർതിരിവ് തന്നെയാണ്. കേരളം ഭരിക്കുന്ന പിണറായ...

കേരള പുനർനിർമ്മാണ വകുപ്പ് ഉണ്ടാക്കി ജി സുധാകരനെ മന്ത്രിയാക്കണം: ഈ ശ്രീധരനെ നിർമ്മാണ ചുമതല ഏൽപ്പിക്കണം; പ്രശാന്തിനെയോ രാജമാണിക്യത്തെയോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാക്കാം; ഋഷിരാജ് സിങിനെയോ ജേക്കബ് തോമസിനെയോ പുനർനിർമ്മാണ വിജിലൻസ് ഓഫീസറാക്കണം: എങ്കിൽ 50,000 കോടി ഉണ്ടാക്കാൻ ആഴ്ചകൾ മതിയാകും

August 29, 2018

കേരളം പുനർ നിർമ്മിക്കാൻ എത്രരൂപയാണ് ആവശ്യം. ആദ്യം സർക്കാർ പറഞ്ഞു 20,000 കോടിയെന്ന്. പിന്നീടത് 30,000 മുതൽ 40,000 വരെയായി മാറുകയും ചെയ്തു. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് ആദ്യത്തെ നിഗമനത്തേക്കാൾ ഒരുപാട് കോടികൾ ഇനിയും ചെലവാകേണ...

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ആദ്യം മനസിലാക്കേണ്ടത് പിണറായി വിജയനാണ് ; കേന്ദ്രം എന്ത് തരും എന്ന് പറയും മുമ്പ് വിദേശ വായ്പയ്ക്ക് തുനിയുന്നത് നീതികേടാണ്; സ്വദേശികളും പ്രവാസികളും മുണ്ട് മുറുക്കി ഉടുത്ത് രംഗത്തുള്ളപ്പോൾ ഈ എടുത്തു ചാട്ടം അപകടം വിളിച്ച് വരുത്തും; വായ്‌പ്പയെടുത്തിട്ട് നിർമ്മാണ പ്രവർത്തനം ചെയ്താൽ മുടിയാൻ വേറെന്ത് വേണം?

August 28, 2018

കേരളം നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ്. രാഷ്ട്രീയ ഭേദമോ , മത ഭേദമോ, ജാതി ഭേദമോ, ഉദ്യോഗസ്ഥ ഭേദമോ ഒന്നും ഇക്കാര്യത്തിൽ ഇല്ല. ആ പുനർനിർമ്മാണ പ്രക്രിയയ്ക്ക് നേതൃത്വം കൊടുക്കുന്നത് പിണറായി വിജയൻ കേരള മുഖ്യമ...

സിപിഎം രക്തസാക്ഷികൾക്ക് നഷ്ടപരിഹാരം നൽകാനോ ഉരാളുങ്കൽ സൊസൈറ്റി വളർന്ന് പന്തലിക്കാനോ ആകരുത് സാധാരണക്കാരന്റെ ഈ വിയർപ്പിന്റെ വില ഉപയോഗിക്കുന്നത്; പിച്ചചട്ടിയിൽ കൈയിട്ട് വാരാൻ മാത്രം നികൃഷ്ടനല്ല പിണറായി എന്നുറപ്പാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ മുണ്ട് മുറുക്കി ഉടുത്ത് നൽകുന്ന 100 രൂപയ്ക്ക് പകരം 1000 രൂപ ഇവർ ചെലവാക്കും; ശമ്പളം പിടിച്ച് നാട് പുനർനിർമ്മിക്കും മുൻപ് പിണറായി വിജയൻ അറിയാൻ

August 27, 2018

തിരുവനന്തപുരം: കേരളത്തെ പുനർ നിർമ്മിക്കാൻ എല്ലാവരും ഒരു മാസത്തെ ശമ്പളം നൽകണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെടുന്നത്. കേട്ടപ്പാതി കേൾക്കാത്തപാതി ഗവർണറുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ഐഎഎസുകാരും ഐ...

അർണാബിന്റെ പ്രതിപക്ഷ ബഹുമാനമില്ലാത്ത അലറിവിളികളും അതിദേശീയതയും മാധ്യമരംഗത്തെ ജനാധിപത്യത്തിന് ഭീഷണിതന്നെയാണ്;  എന്നാൽ അതൊന്നും അയാൾക്കെതിരെയുള്ള നുണപ്രചരണത്തിന് ന്യായീകരണമാകുന്നില്ല; കേരളത്തിലെ ചിലർ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണംകെട്ടവരാണ് എന്നു പറഞ്ഞത് മലയാളികൾക്കെതിരെയുള്ള ആക്ഷേപം ആണെന്ന് വ്യാഖ്യാനിക്കുന്ന അതിബുദ്ധിമാന്മാർ സ്വയം അപഹാസ്യരാവുകയാണെന്ന് തിരിച്ചറിയുമോ?

August 26, 2018

തിരുവനന്തപുരം:ഒരു ചാനൽ അവതാരകൻ എങ്ങനെ ആകരുത് എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അർണാബ് ഗോസ്വാമി. പ്രതിപക്ഷ ബഹുമാനം ഇല്ലെന്നതാണ് അതിന്റെ ഏറ്റവും വലിയ കാരണം. അതിഥികളായി വിളിച്ച് വരുത്തുന്നവരെ അപമാനിക്കാനും അധിക്ഷേപിക്കാനും ഗോസ്വാമിക്ക് യാതൊരു മടിയു...

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദുരിതത്തിൽ പെട്ടാൽ കേരളത്തെ കാക്കാൻ അവരോടിയെത്തും; ഫയർഫോഴ്സിനും പൊലീസിനും കഴിയാത്തതും അവർ ചെയ്യും; കേരളത്തിന്റെ ദുരിത നിവാരണ സേനാംഗങ്ങളായ മത്സ്യ തൊഴിലാളികളെ പക്ഷേ 500 രൂപ ദിവസക്കൂലി പ്രഖ്യാപിച്ച് ആക്ഷേപിക്കരുത്

August 24, 2018

പ്രളയത്തിന്റെ ദുരന്തകാണ്ഡങ്ങൾ താണ്ടി മലയാളികൾ സ്വസ്ഥ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ നന്ദി അറിയിക്കാൻ ഒത്തിരി ആളുകളുണ്ട്. പൊലീസുകാരും, പട്ടാളക്കാരും, നേഴ്‌സുമാരും, സാധാരണക്കാരും എല്ലാവരും. എന്നാൽ മലയാളി ഒരിക്കലും മറക്കില്ലാത്ത ഒരു പേരുണ്ട്. മത്സ്യത്തൊഴില...

വിമർശിക്കുന്നവർക്കെതിരെ കേസ് എടുക്കുന്നത് ഫാസിസമാണ്; ഉണ്ണി നായർ മുതൽ രഞ്ജിനി ജോസ് വരെ വേട്ടയാടപ്പെടുന്ന നിരപരാധികൾ പ്രവർത്തനത്തിന്റെ വീഴ്ചകൾ മറവ് ചെയ്യാൻ പൊലീസിനെ ഉപയോഗിക്കരുത്; ജനാധിപത്യത്തിൽ മണ്ടത്തരം പറയാനും അവസരം ഉണ്ടെന്ന് പിണറായി വിജയൻ എന്ന് തിരിച്ചറിയും?  

August 23, 2018

കഴിഞ്ഞദിവസം മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത വായിച്ച് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസിലേക്ക് കടക്കാം. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളേയും കട്ടപ്പന സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിനേയും സാമൂഹ്യമാധ്യമങ്ങളിൽ മോശമായി ചിത്...

സ്വർണക്കട മുതലാളിമാരും തുണിക്കട മുതലാളിമാരും ഈ ദുരന്ത സമയത്ത് എന്തു ചെയ്യുകയായിരുന്നു? വൻകിട സൂപ്പർ മാർക്കറ്റുകൾ അഞ്ച് നയാപൈസയുടെ ഭക്ഷണം വെറുതെ നൽകിയോ? ദുരിതബാധിതർക്ക് വേണ്ടി ഈ ഓണത്തിന് ഷോപ്പിങ് ബഹിഷ്‌കരിക്കാം: ഓണസദ്യ ഉണ്ണാൻ മാടക്കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാം

August 22, 2018

മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് തിരുവോണം. പ്രായഭേതമന്യേ ജാതി ഭേത മന്യേ എവരും ആഘോഷിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണ് തിരുവോണം. എന്നാൽ ഈ ഓണം ആഘോഷിക്കാൻ ആർക്കും തന്നെ മനസില്ല. കാരണം നമ്മുടെ സഹോദരന്മാരിൽ അനേകം പേർ ഉടുതുണിക്ക് മറുതുണിയില്ലാതെ കഴ...

ദുരിതബാധിതരുടെ കണ്ണുനീർ കണ്ട് മനസ്സലിഞ്ഞവർ ഒഴുക്കുന്ന ടൺ കണക്കിന് സാധനങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ക്യാമ്പുകളിൽ കുമിഞ്ഞു കൂടുന്ന വസ്തുക്കൾ അടിച്ചു മാറ്റാൻ ചിലരെ എന്തിന് പ്രലോഭിപ്പിക്കണം? കേരളത്തെ പുനർ നിർമ്മിക്കുമ്പോൾ കൊടുക്കാനായി നിങ്ങളുടെ പണം കുരുതി വെക്കുക

August 21, 2018

കേരളത്തിൽ ദുരിതം ബാധിച്ച് കിടക്കുന്നവരെ സഹായിക്കാൻ നിങ്ങൾക്ക് നല്ലമനസ് കാണിക്കുന്നുണ്ടെങ്കിൽ ദയവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലല്ലാതെ മറ്റൊരിടത്തേക്കും ഒരു രൂപ പോലും നൽകരുത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതല്ലാതെ മറ്റൊരു സാധനസാമഗ്രികളു...

കാക്കി നിക്കറിട്ടുകൊണ്ടോ പച്ചക്കൊടികാണിച്ചോ രക്ഷാപ്രവർത്തനം നടത്തരുതെന്ന് ആരാണ് പറഞ്ഞത്? മനുഷ്യജീവൻ കാക്കാൻ ആര് രംഗത്തിറങ്ങിയാലും അവർക്ക് കയ്യടി നൽകണം; വില്ലൻ വേഷം കെട്ടിയ എസ്ഡിപിഐയും ആർഎസ്എസും മാത്രമല്ല ടിപ്പർ ലോറികളും രക്ഷകരാകുമ്പോൾ കുമ്പസാരം നടത്തേണ്ടത് നമ്മൾ തന്നെല്ലേ?

August 20, 2018

തിരുവനന്തപുരം: കേരളം വലിയ ഒരു ദുരന്തത്തെ അതിജീവിച്ചിരിക്കുകയാണ്. ഇവിടെ ഈ ആപത്തിൽ നിന്നും മനുഷ്യ ജീവനുകളെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആർക്ക് വേണം എന്ന് ചോദിച്ചാൽ ഇവിടുത്തെ ഓരോ മനുഷ്യ ജീവിക്കും അവകാശപ്പെട്ടതാണ് അത്. ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണെന്ന് ആ...

നാടും വീടും വിട്ടു പോയവർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത് നമ്മുടെ കണ്ണീരുണങ്ങാനാണ്. അവർക്കൊപ്പം അവിടങ്ങളിലെ ഭരണാധികാരികളും ചേർന്നപ്പോൾ തിരിച്ചു കിട്ടിയത് ഒലിച്ചുപോകുമെന്ന് നമ്മൾ കരുതിയ നമ്മുടെ നാട്ടുനന്മകളും. പ്രവാസികളും അറബ് രാഷ്ട്രങ്ങളും ഉള്ളിടത്തോളംകാലം കേരളവും മലയാളവും ഒരിക്കലും ഒലിച്ചുപോവില്ല

August 19, 2018

തലനാരിഴയ്ക്ക് വലിയൊരു ആപത്തിൽ നിന്ന് കേരളം രക്ഷപ്പെട്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ആശങ്കപ്പെട്ടിരുന്നത് നമ്മുടെ ഭാവി തന്നെ അവതാളത്തിലാകുമെന്നായിരുന്നു. ചെങ്ങന്നൂരിൽ കുടുങ്ങിക്കിടക്കുന്ന എത്രപേരെ രക്ഷിക്കാൻകഴിയുമെന്ന ആശങ്ക ചെങ്ങന്നൂരുകാരെ മ...

കേരളം അനുഭവിക്കുന്ന മഹായാതനയുടെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രി, അങ്ങേയ്ക്കും ഒഴിഞ്ഞ് മാറാൻ കഴിയില്ല; രക്ഷിക്കാൻ എത്തിയ പട്ടാളക്കാർ വില്ലേജ് ഓഫീസർമാരുടെ ഉത്തരവിന് വേണ്ടി കാത്ത് നിന്നാൽ എങ്ങനെ ഫലം ലഭിക്കും? മീൻ പിടിക്കുന്ന ബോട്ടുകൾ ഉപയോഗിച്ച് സൈന്യം രക്ഷിക്കണമെന്ന് പറയുന്നത് എത്ര ബാലിശമാണ്? രക്ഷാപ്രവർത്തനത്തിന്റെ ചുമതല പട്ടാളത്തെ ഏൽപ്പിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമോ?

August 18, 2018

തിരുവനന്തപുരം: കേരളം അതിന്റെ ചിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടുകയാണ്. തൊണ്ണൂറുകളിൽ ഉണ്ടായ പ്രളയം എന്ന് മുൻഗാമികൾ പറയുന്നത് എന്താണെന്ന് നാം കണ്ടിട്ടില്ല. അന്നുണ്ടായതിനേക്കാൾ നാശം വരുത്തിയതാണ് ഇപ്പോഴത്തെ മഹാപ്രളയം. ഇത്രത്തോളം ഭീതി വിതച്ച...

മുല്ലപ്പെരിയാറിൽ ധാർമിക വിജയം നേടിയപ്പോഴും തമിഴ്‌നാടിന് വിശ്വസിക്കാൻ നേരമായില്ല; കോടതി പറഞ്ഞതുകൊണ്ട് ഒറ്റയടിക്ക് രണ്ടടി തുറന്നു ചതിക്കാതിരിക്കട്ടെ; ഇനിയൊരിക്കലും ജലനിരപ്പ് അതിരു കടക്കാൻ അനുവദിക്കരുത്; ആയുസിന്റെ പുസ്തകത്തിന്റെ കണക്കെടുക്കാൻ ആരാണ് തമിഴ്‌നാടിന് അധികാരം നൽകിയത്?

August 17, 2018

തിരുവനന്തപുരം: സുപ്രീംകോടതി ഒടുവിൽ കേരളത്തിന് അനുകൂലമായ നിലപാട് എടുക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുല്ലപ്പെരിയാർ സംബന്ധിച്ച് നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി നടത്തിയ എല്ലാ ശ്രമങ്ങളും പാഴായപ്പോൾ ഒരു മഴ രക്ഷക്കെത്തിയിരിക്കുന്നു. കേരളത്തിൽ അ...

ജലനിരപ്പ് അതിരു കടന്നപ്പോൾ പിടയുന്നത് 40 ലക്ഷം മലയാളിയുടെ ജീവൻ; വെള്ളത്തിൽ പിടി മുറുക്കി എന്നിട്ടും അവർ വെളുക്കെ ചിരിക്കുന്നു; ഈ മഴക്കാലത്തെങ്കിലും അൽപ്പം കരുണ ചോദിക്കുമ്പോൾ ഒരു മടിയുമില്ലാതെ നോ പറയുന്നു: മഴയല്ല നമ്മുടെ അയൽക്കാരാണ് ഇപ്പോഴത്തെ ഈ ദുരിതത്തിലെ ഒന്നാം പ്രതി; കേരളം ഇന്ത്യയുടെ ഭാഗം ആണെന്ന് ആരെങ്കിലും അവരെ ഒന്ന് പറഞ്ഞു മനസ്സിലാകുമോ?

August 16, 2018

മുല്ലപ്പെരിയാർ അണക്കെട്ട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളിയുടെ ഉറക്കം കെടുത്തുകയാണ്. 2014ൽ സുപ്രീം കോടതി നിങ്ങളതിനെക്കുറിച്ച് ഭയപ്പെടേണ്ട എന്ന് പറയുന്നത് വരെ എല്ലാ വർഷം തുടർച്ചയായി ഒരു മാസമെങ്കിലും മലയാളിയുടെ ഉറക്കം കെടുത്തിയിരുന്ന അണക്കെട്ടാണ് ഇപ്പ...

MNM Recommends