Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭാ പ്രശ്നത്തിൽ കോടതി വിധി നടപ്പിലാക്കാൻ മടിച്ച സർക്കാർ നാണം കെട്ടിട്ടും എന്തുകൊണ്ട് ശബരിമലയുടെ പേരിൽ സർക്കാരിനെ കുറ്റം പറയുന്നു? ശബരിമലയിൽ യുവതികൾ പ്രവേശിക്കട്ടെ എന്ന് പറഞ്ഞ സുപ്രീം കോടതി എന്തുകൊണ്ട് മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട ഹർജി തള്ളി? സുപ്രീം കോടതി വിധികളും പിണറായി വിജയനും മറുനാടന്റെ തെറിവിളികളും

സഭാ പ്രശ്നത്തിൽ കോടതി വിധി നടപ്പിലാക്കാൻ മടിച്ച സർക്കാർ നാണം കെട്ടിട്ടും എന്തുകൊണ്ട് ശബരിമലയുടെ പേരിൽ സർക്കാരിനെ കുറ്റം പറയുന്നു? ശബരിമലയിൽ യുവതികൾ പ്രവേശിക്കട്ടെ എന്ന് പറഞ്ഞ സുപ്രീം കോടതി എന്തുകൊണ്ട് മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട ഹർജി തള്ളി? സുപ്രീം കോടതി വിധികളും പിണറായി വിജയനും മറുനാടന്റെ തെറിവിളികളും

ഷാജൻ സ്‌കറിയ

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ച പിണറായി വിജയൻ സർക്കാരിനെതിരെ കർശനമായ നിലപാടെടുക്കുകയും അതിരൂക്ഷമായി വിമർശിക്കുകയും ചെയ്ത മാധ്യമമാണ് മറുനാടൻ. സ്വാഭാവികമായും മറുനാടന്റെ പ്രതിനിധിയായി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഞാൻ ആ ഉത്തരവാദിത്വത്തിന്റെ ഭാഗം തന്നെയാണ്. സമാനമായ മറ്റൊരു കോടതി വിധിയായിരുന്നു സഭാ പ്രശ്‌നത്തിൽ സുപ്രം കോടതി നടത്തിയത്. എന്നെപ്പോലെയുള്ളവർ നിരന്തരമായി ചോദിച്ചുകൊണ്ടിരുന്നത് ശബരിമല വിഷയത്തിൽ കാണിച്ച ആവേശം എന്തുകൊണ്ടാണ് സഭാ പ്രശ്‌നത്തിൽ പിണറായി വിജയൻ സർക്കാർ കാണിക്കാത്തത് എന്നായിരുന്നു.

ആ വിധി നടപ്പാക്കുന്നത് പരാജയപ്പെട്ടതിന്റെ പേരിൽ പിണറായി വിജയൻ സർക്കാരിനെ കോടതി കണക്കറ്റ് ശാസിച്ചത് കഴിഞ്ഞ ദിവസം നമ്മൾ കണ്ടു. ഈ രണ്ട് വിധികളോടും സമാനമായ മറ്റൊരു വിധി ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നു. അതും കേരളത്തിലെ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. ഒരു വിധി ഹിന്ദുവിന്റെയും മറ്റൊരു വിധി ക്രിസ്ത്യാനിയുടേയും വിഷയമായിരുന്നെങ്കിൽ ഇപ്പോൾ ഇന്നു വന്നിരിക്കുന്ന വിധി മുസ്ലീമിന്റെ വിഷയമാണ്. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഈ മൂന്നു വിധികളും അതുമായി ബന്ധപ്പെട്ടവർ അവരവരുടെ താൽപര്യങ്ങൾക്ക് അനുസൃതമായി വ്യാഖ്യാനിക്കുകയാണ് പ്രത്യേകിച്ച് സിപിഎമ്മുകാർ.

സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ബാധ്യതയാണ് ഞങ്ങളുടേത് എന്നും അതിൽ അയവ് വരുത്തിയപ്പോൾ സുപ്രീം കോടതി ഇതാ ഞങ്ങളെ ശാസിച്ചിരിക്കുന്നു. ഞങ്ങളുടെ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്ന് മുന്നറിയിപ്പ് തന്നിരിക്കുന്നുവെന്ന് അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ മൂന്നു വിധികളും വ്യത്യസ്തമായിട്ടും എന്തുകൊണ്ടാണ് മറുനാടൻ ഈ വിഷയത്തിന്റെ പുറത്ത് കോടതി വിധിയെ തള്ളുകയും സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയുകയും ചെയ്യേണ്ട ബാധ്യത എനിക്കുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ച സർക്കാരിനെ എന്തുകൊണ്ട് വിമർശിച്ചു എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്.

സഭാ പ്രശ്‌നത്തിൽ കാണിച്ച സാവകാശം ശബരിമല വിഷയത്തിൽ കാണിച്ചില്ല എന്നത് മാത്രമാണ്. അതായത് സുപ്രീം കോടതി വിധി എന്തോ അത് നടപ്പിലാക്കേണ്ട ബാധ്യത സർക്കാരുകൾക്കുണ്ട്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറഞ്ഞാൽ പ്രവേശിപ്പിക്കുക തന്നെ വേണം. എന്നാൽ സുപ്രീം കോടതിയുടെ വിധി ജന ഹിതത്തിന് എതിരും അത് നടപ്പിലാക്കുമ്പോൾ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാവുകയും ഒരു വലിയ സമൂഹത്തിന്റെ വികാരത്തെ ബാധിക്കുകയും ചെയ്യുമെങ്കിൽ ഇക്കാര്യം കോടതിയെ സാവകാശം പറഞ്ഞ് ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്വം എല്ലാ സർക്കാരുകൾക്കുമുണ്ട്. ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയും നിങ്ങളിത് ചെയ്‌തേ മതിയാകൂ എന്ന് പറയുകയും ചെയ്യുമ്പോൾ അത് നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിന്റേതാണ്.

സഭാ പ്രശ്‌നത്തിൽ സർക്കാർ എടുത്ത നിലപാട് അത് തന്നെയായിരുന്നു. സഭാ പ്രശ്‌നത്തിലും ശബരിമല വിഷയത്തിലും എന്തുകൊണ്ട് രണ്ട് നിലപാട് എന്ന് ചോദിക്കുമ്പോഴും സഭാ പ്രശ്‌നത്തിലെ സമന്വയത്തിന്റെ നിലപാട് ശരിയാണെന്ന് പലവട്ടം ഞാൻ പറഞ്ഞിരുന്നു. ആ സന്വയത്തിന്റെയും ബോധിക്കലിന്റെയും ഒക്കെ സ്‌റ്റേജ് കഴിഞ്ഞിരിക്കുന്നു. സുപ്രീം കോടതി അത്തരം ശ്രമങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. ഇനി സർക്കാരിന്റെ മുൻപിൽ അത് നടപ്പിലാക്കുക മാത്രമാണ് വഴി. സഭാ പ്രശ്‌നത്തിൽ കാണിച്ച സമന്വയത്തിന്റെയും സാവകാശത്തിന്റെയും ഭാഷ ശബരിലയുടെ കാര്യത്തിൽ കാണിച്ചില്ല എന്നത് മാത്രമായിരുന്നു എന്റെ വിമർശനം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP