Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വാസം ലവലേശം ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ലിബി സെബാസ്റ്റ്യന്മാരുടെ മതവിദ്വേഷം പടർത്തുന്ന വാക്കുകളെ ഗൗരവമായി എടുത്തേ മതിയാവൂ; അയ്യപ്പന് കടുക്കാവെള്ളം കൊടുക്കാൻ ഉപദേശിച്ച് ജയിലിലായ അവർ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും പൊലീസ് കയ്യും കെട്ടി നിൽക്കുന്നത് വിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്: സുപ്രീം കോടതി വിധിയെ വ്യാഖ്യാനിച്ച് വിദ്വേഷം പരത്തുന്നവരോട് എന്തിനാണ് ഈ മൃദു സമീപനം?

വിശ്വാസം ലവലേശം ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ലിബി സെബാസ്റ്റ്യന്മാരുടെ മതവിദ്വേഷം പടർത്തുന്ന വാക്കുകളെ ഗൗരവമായി എടുത്തേ മതിയാവൂ; അയ്യപ്പന് കടുക്കാവെള്ളം കൊടുക്കാൻ ഉപദേശിച്ച് ജയിലിലായ അവർ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും പൊലീസ് കയ്യും കെട്ടി നിൽക്കുന്നത് വിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്: സുപ്രീം കോടതി വിധിയെ വ്യാഖ്യാനിച്ച് വിദ്വേഷം പരത്തുന്നവരോട് എന്തിനാണ് ഈ മൃദു സമീപനം?

മറുനാടൻ ഡെസ്‌ക്‌

ശബരിമല യുവതീ പ്രവേശന വിഷയം കേരളീയ സമൂഹത്തെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമായി നാളുകളായി തുടരുകയാണ്. ശബരിമല അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ഒരു വിഭാഗം വരുന്ന ഭക്തർ ആവശ്യപ്പെടുമ്പോൾ നവോത്ഥാനത്തിന്റെയും പുരോഗമനവാദത്തിന്റെയും പേരിൽ സുപ്രീം കോടതി വിധി തെറ്റായി വ്യഖ്യാനിച്ചുകൊണ്ട് യുവതികൾ പ്രവേശിക്കണം എന്ന് ശാഠ്യം പിടിക്കുകയാണ് ഒരു വിഭാഗം. ഈ വിഷയത്തിൽ ആദ്യം മുതൽ ഞങ്ങളെടുത്തിരുന്ന നിലപാട് മതവും ഭരണവും രണ്ട് തരത്തിൽ ആവേണ്ട ഒന്നാണെന്നും ഭക്തിയെ ബാധിക്കുന്ന വിഷയങ്ങളിൽ ഭരണകൂടം ഇടപെടണമെങ്കിൽ അവിടെ ക്രമസമാധാനപ്രശ്‌നം ഉണ്ടാകണം എന്നുമാണ്.

ഹിന്ദു സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന യുവതികൾ ശബരിമലയിൽ പ്രവേശിക്കണം എന്ന് ശാഠ്യം പിടിക്കുകയും അതിനെ പുരുഷ മേലാളന്മാർ തടയുകയും ചെയ്തിരുന്നെങ്കിൽ ആ യുവതികൾക്കൊപ്പം നിൽക്കുമായിരുന്നു. എന്നാൽ ഭക്തരായ സ്ത്രീകളും യുവതികളും ഒരുപോലെ ഞങ്ങൾക്ക് ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അത് ലംഘിക്കണമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയവർ വിശ്വാസം ലവലേശം ഇല്ലാത്തവരായിരുന്നു എന്നാണ് ഞങ്ങളുടെ നിലപാടിന്റെ കാരണങ്ങളിലൊന്ന്. ഞങ്ങൾ പറഞ്ഞതാണ് ശരി എന്ന തരത്തിൽ പിന്നീട് പല അനുഭവങ്ങളും ഉണ്ടായി. ശബരിമല കയറണമെന്ന് വെല്ലുവിളിച്ച് യുവതികളിൽ ഒന്നായ ലിബി സെബാസ്റ്റ്യൻ ഇന്ന് ഫേസ്‌ബുക്കിലൂടെ വെല്ലുവിളിച്ചിരിക്കുന്നത് ഭക്ത സമൂഹത്തെ ആകെയാണ്.

ഞങ്ങളാരും ഭക്തരായതുകൊണ്ടോ അയ്യപ്പനെ തൊഴുന്നത് വേണ്ടിയോ അല്ല ശബരിമലയിൽ പോയതെന്നും അത് പുരുഷ മേധാവിത്വത്തിനെതിരെ സവർണ മേധാവിത്വത്തിനെതിരെ വെല്ലുവിളിയായതുകൊണ്ടാണ് എന്നും ലിബി പറയുന്നു. ഇതേ പോസ്റ്റിൽ ലിബി ശബരിമലയിലെ ആചാരങ്ങളെ അധിക്ഷേപിക്കുകയും അയ്യപ്പന്റെ ബ്രഹ്മചാര്യത്തെ കളിയാക്കുകയും ചെയ്യുന്നു. യുവതികളെ കണ്ടാൽ എന്തൊ പോകുന്ന അയ്യപ്പന് ഇതിനോടകം പോകാനുള്ളതൊക്കെ പോയിക്കാണുമെന്നും എന്നിട്ടും ഒരു വിവരവുമില്ലാതെ ചില ഊളകൾപ്രക്ഷോഭം നടത്തുകയാണ് എന്നുമാണ് ലിബിയിന്ന് പറഞ്ഞിരിക്കുന്നത്. അതിനൊപ്പം വ്യക്തമായി തന്റെ വിശ്വാസമില്ലായ്മ ലിബി വെളിപ്പെടുത്തിയിട്ടുണ്ട്. ചാണക സംഘി എന്ന് വിളിച്ചുകൊണ്ട് ഉത്തരവാദിത്വം മുഴുവൻ അവരുടെ തലയിൽ ഏൽപ്പിച്ച് ലിബി നടത്തുന്ന പരിഹാസ്യം ഒരു പരിധി വരെ അംഗീകരിക്കാൻ കഴിയും.

രാഷ്ട്രീയമായി ഏത് കാര്യം പറഞ്ഞും നേരിടാനുള്ള അവകാശം ലിബിക്കുണ്ട്. മുഴുവൻ ഭക്തജനങ്ങളും ആർഎസ്എസുകാരാണെന്ന് ലിബി തെറ്റിധരിക്കുന്നതും നിയമപരമായി തെറ്റല്ല. എന്നാൽ ഒരു സമൂഹത്തിന്റെ ദൈവമായ ഒരു സമൂഹത്തിന്റെ വിശ്വാസമായ ഭഗവാൻ അയ്യപ്പനെ അപമാനിക്കുകയും അവഹേളിക്കുകയും ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ കളിയാക്കുകയും ചെയ്യുന്നത് നിയമവിരുദ്ധം തന്നെയാണ്. ഇതാദ്യമായല്ല ലിബി ഇത്തരമൊരു നിലപാട് ഈ വിഷയത്തിൽ എടുക്കുന്നത്. മുൻപൊരിക്കൽ വിശ്വാസികളെ മുഴുവൻ അപമാനിക്കുകയും അയ്യപ്പഭഗവാനെ അപഹസിക്കുകയും ചെയ്തുകൊണ്ട് ലിബിയൊരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ പേരിൽ കേസെടുക്കുകയും അവരെ അവരെ കേസെടുത്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു.

ജാമ്യമെടുത്ത് പുറത്ത് വന്നിരിക്കുന്ന ലിബി ആ നിലപാടിൽ ഉറച്ച് നിൽക്കുകയും ആ തെറ്റ് ആവർത്തിക്കുകയും ചെയ്തിരിക്കുകയാണ്. കാണുമ്പോഴേ പോകാനുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്ന് കുരയ്ക്കാനും ഈക്കിടനന് കോപ്രായം കാണിക്കാനും ഈ ജന്തുക്കൾക്ക് നാണമില്ലേ എന്ന ചോദ്യമാണ് ലിബി ഇന്നുയർത്തുന്നത്. അതായത് ശബരിമല അയ്യപ്പന് പുരുഷന്മാരെ കണ്ടാൽ എന്തോ പോകുമെന്നും ലിബി അവകാശപ്പെടുന്നു. അതായത് മുൻപ് ലിബിയെ ജയിലിലടയ്ക്കുന്നതിന് കാരണമാകുന്ന പ്രസ്താവനയ്ക്ക് തുല്യമായ പ്രസ്താവന തന്നെയാണ് ഇതും.

അന്ന് ലിബി ഫേസ്ുക്കിൽ എഴുതിയത് ഇങ്ങനെയായിരുന്നു : യുവതികളായ സ്ത്രീകളെ കാണുന്ന മാത്രയിൽ അയ്യപ്പന് കൺട്രോൾ പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ കടുക്കാ കഷായം ഫലപ്രദമാണെന്നും അത് മൂന്ന് നേരം നിവേദ്യത്തിലും അരവണ പായസത്തിലും നിശ്ചിതമായ അളവിൽ ചേർത്താൽ മതിയെന്നും ആർട്ടിസ്റ്റ് സുമനൻ എന്ന് പറഞ്ഞ് കടുക്കയുടെ ചിത്രങ്ങളോടു കൂടിയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP