Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർക്കും ചെയ്യാത്ത ഇളവുകളോടെ ഇന്ത്യയെ സ്നേഹിച്ച് അമേരിക്ക; ട്രംപിനെ കെട്ടിപിടിച്ചിട്ടും മുഖം കറുക്കാതെ പുടിൻ;എന്ത് വേണമെന്ന് ചോദിച്ച് ഇസ്രയേൽ;സ്വന്തം രാജ്യം പോലെ കാക്കണമെന്ന് സൗദി; പിണങ്ങരുതെയെന്ന് പറഞ്ഞ് ഇറാൻ;കെട്ടിപ്പിടിച്ച് സ്നേഹിച്ച് അയൽ രാഷ്ട്രങ്ങൾ;വിദേശ നയത്തിന്റെ കാര്യത്തിൽ മോദിയെ വെല്ലാൻ ഏത് ഭരണാധികാരിക്ക് കഴിയും?

ആർക്കും ചെയ്യാത്ത ഇളവുകളോടെ ഇന്ത്യയെ സ്നേഹിച്ച് അമേരിക്ക; ട്രംപിനെ കെട്ടിപിടിച്ചിട്ടും മുഖം കറുക്കാതെ പുടിൻ;എന്ത് വേണമെന്ന് ചോദിച്ച് ഇസ്രയേൽ;സ്വന്തം രാജ്യം പോലെ കാക്കണമെന്ന് സൗദി; പിണങ്ങരുതെയെന്ന് പറഞ്ഞ് ഇറാൻ;കെട്ടിപ്പിടിച്ച് സ്നേഹിച്ച് അയൽ രാഷ്ട്രങ്ങൾ;വിദേശ നയത്തിന്റെ കാര്യത്തിൽ മോദിയെ വെല്ലാൻ ഏത് ഭരണാധികാരിക്ക് കഴിയും?

ഷാജൻ സ്‌കറിയ

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദേശ നയത്തിൽ ആണ് എന്ന് തുടക്കം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മോദിയുടെ കരുത്തരായ മന്ത്രിമാർ എല്ലാവരും അവരവരുടെ മേഖലയിലെ ആലോചനകളും യോഗങ്ങളുമായി തുടങ്ങുന്നതിനിടയിൽ തന്നെ മോദി വിദേശ യാത്രയും ആരംഭിച്ചുകഴിഞ്ഞു. മോദിയുടെ വിദേശ യാത്രകൾ പ്രതിപക്ഷത്തെ പാർട്ടിയുടേയും നേതാക്കളുടേയും പ്രവർത്തകരുടേയും തുടർച്ചയായ ട്രോളിങ്ങിന് വിധേയമാകുന്നുണ്ടെങ്കിലും അതൊക്കെ ഇന്ത്യൻ ജനത ഹൃദയത്തിൽ ഏറ്റുവാങ്ങി എന്ന് തെളിയിക്കുകയായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം.

അതുകൊണ്ട് തന്നെ മോദി വീണ്ടും അധികാരത്തിലെത്തുമ്പോൾ വിദേശയാത്രയ്ക്ക് ഒരുക്കങ്ങൾ കൂട്ടിയത് ആരും ട്രോളിന് ഉപാധിയാക്കി മാറ്റിയില്ല. പ്രത്യുതാ മോദിയുടെ ശക്തമായ വിദേശ നയത്തിനുള്ള പിന്തുണയുമായി ആളുകൾ രംഗത്തെത്തുകയായിരുന്നു. ശ്രദ്ധേയമായ കാര്യം അമേരിക്കയും ഇസ്രയേലും സൗദി അറേബ്യയും അടങ്ങുന്ന പ്രധാനപ്പെട്ട് രാജ്യങ്ങളൊക്കെ പുരസ്‌കാരങ്ങൾ നൽകിക്കൊണ്ട് ക്ഷണിച്ചിട്ടും മോദി ആദ്യം സന്ദർശിക്കാൻ തിരഞ്ഞെടുത്ത് മാലിദ്വീപ് ആണെന്നതാണ്. മാലിദ്വീപിൽ പോയ മോദി അവിടെ നിന്ന് ശ്രീലങ്കയിലേക്ക് കൂടി പോയപ്പോൾ കൃത്യമായ ഒരു സന്ദേശം ആ രാജ്യങ്ങൾക്ക് മാത്രമല്ല ലോകത്തിന് തന്നെ നൽകിയിരിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാലിദ്വീപോ ശ്രീലങ്കയോ പ്രധാനപ്പെട്ട രാജ്യങ്ങളേയല്ല. എന്നാൽ ഈ രാജ്യങ്ങളിൽ കടന്നു കയരാൻ ചൈന നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ അതവിടുത്തെ ജനങ്ങൾ പരാജയപ്പെടുത്തി അവിടുത്തെ ഇന്ത്യയോടോപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടിയെ അധികാരത്തിലേറ്റിയതൊക്കെ ആദരവോടെ അംഗീകരിക്കുകയും അത് ഊട്ടിയുറപ്പിക്കുന്നതിനുള്ള ഉപാധിയായി ആ സന്ദർശനത്തെ മാറ്റുകയും ചെയ്തിരിക്കുകയാണ് മോദി. സ്വന്തമായി എ്‌തെങ്കിലും ഉൽപാദനശേഷിയില്ലാത്ത മത്സ്യബന്ധനത്തേയും ടൂറിസത്തേയും മാത്രം ആശ്രയിച്ച് കഴിയുന്ന മാലിദ്വീപിലെ ജീവിതം അപ്പാടെ പരിഷ്‌കരിക്കുന്നതിനുള്ള വെല്ലുവിളി കൂടി മോദി ഏറ്റെടുത്തിരിക്കുകയാണ്.

മാലിദ്വീപുമായുള്ള ബന്ധം എന്തെങ്കിലും നേടുന്നതിന് വേണ്ടിയല്ല മറിച്ച് ആവശ്യത്തിലധികം നൽകുന്നതിന് വേണ്ടിയാണ് എന്ന് മോദി വ്യക്തമാക്കിക്കഴിഞ്ഞു. അത്തരം കരാറുകളിൽ ഏർപ്പെട്ടുകൊണ്ട് മാലിദ്വീപിന്റെ വളർച്ചയും സ്ഥിരതയും ഇന്ത്യയുടെ കൂടെ ആവശ്യമാണ് എന്ന് മോദി വിളിച്ച് പറയുമ്പോൾ നയതന്ത്രത്തിന്റെ ഏറ്റവും മിടുക്കനായ ഭരണാധികാരിയായി മോദി മാറുന്നു. ഒരു വശത്ത് മോദി മാലിദ്വീപിനേയും ശ്രീലങ്കയേയും ഇങ്ങനെ സമീപിക്കുമ്പോൾ തൊട്ട് അയൽപക്കകാരായ ഭൂട്ടാനേയും നേപ്പാളിനേയും ഒക്കെ ഒപ്പം നിർത്തുന്നതിന്റെ ഭാഗമായി വിദേശകാര്യമന്ത്രി ജയശങ്കറെ അങ്ങോട്ട് അയച്ചിരിക്കുകയാണ്.

അതായത് ഒരു വശത്ത് മോദിയും മറുവശത്ത് വിദേശകാര്യമന്ത്രിയും അയൽപക്കത്തെ പ്രശ്‌ന പരിഹരിച്ച് അവരെ ഒപ്പം നിർത്തിക്കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് വിദേശ നയം വ്യാപിപ്പിക്കുന്നതിനുള്ള നീക്കം നടത്തുന്നു എന്നർത്ഥം. കഴിഞ്ഞ മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി വാഴ്‌ത്തപ്പെട്ടത് പോലും വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ തിളക്കം വർധിപ്പിച്ചതാണ്. ഇന്ത്യയിൽ വല്ലപ്പോഴും സന്ദർശിക്കാനെത്തുന്ന മോദി വിദേശരാജ്യത്ത് തന്നെയായിരുന്നു വാസമെന്ന ആരോപണങ്ങൾ ഉയർന്നെങ്കിലും ഒരു വശത്ത് സൗദി അറേബ്യയും മറു വശത്ത് ഇസ്രയേലും ഇന്ത്യയെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള നയതന്ത്ര നീക്കങ്ങളാണ് നടത്തിയത്.

മോദിയുടെ നീക്കങ്ങൾക്ക് ബലം പകർന്നുകൊണ്ട് സുഷമാ സ്വരാജ് എന്ന എക്കാലത്തെയും ഇന്ത്യ കണ്ട ഏറ്റവും മിടുക്കിയും പ്രഗത്ഭയുമായ വിദേശകാര്യമന്ത്രി കൂടി ഉണ്ടായപ്പോൾ ഇന്ത്യ അക്ഷരാർത്ഥത്തിൽ തിളങ്ങുകയായിരുന്നു. ബ്രിട്ടണിലും അമേരിക്കയിലും യുഎഇയിലും പോലും ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകാര്യത അതിന്റെ അടയാളമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP