Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യദ്രോഹമായി കണക്കാക്കി അറസ്റ്റ് ചെയ്യാവുന്ന 3 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നാട് ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ നടത്തിയിട്ടും എന്തേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നു? 1500 ടൺ കള്ളനോട്ട് നാട്ടിലെത്തിയിട്ടും ആരും അറിയാത്തവിധം കഴിവ് കെട്ടതാണോ നമ്മുടെ രാജ്യം? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കുറച്ച്കൂടി സത്യസന്ധനാവരുതോ മിസ്റ്റർ കപിൽ സിബൽ ?

രാജ്യദ്രോഹമായി കണക്കാക്കി അറസ്റ്റ് ചെയ്യാവുന്ന 3 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നാട് ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ നടത്തിയിട്ടും  എന്തേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നു? 1500 ടൺ കള്ളനോട്ട് നാട്ടിലെത്തിയിട്ടും ആരും അറിയാത്തവിധം കഴിവ് കെട്ടതാണോ നമ്മുടെ രാജ്യം? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കുറച്ച്കൂടി സത്യസന്ധനാവരുതോ മിസ്റ്റർ  കപിൽ സിബൽ ?

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ആരോപണങ്ങൾ ഉന്നയിക്കുക എന്നത്. പ്രതിക്ഷം ഭരണ പക്ഷത്തിനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സവിശേഷമായ രാഷ്ട്രീയമാണ്. ഭരണപക്ഷത്തിരിക്കുമ്പോൾ ചെയ്യുന്നതൊക്കെ പ്രതിപക്ഷത്താകുമ്പോൾ വിമർശനത്തിനുള്ള ഉപാധിയായി മാറുന്നത് എപ്പോഴും നമ്മൾ കാണുന്നതാണ്. അതിനിടയിൽ ലക്കും ലഗാനുമില്ലാതെ വിമർശിക്കുന്ന ചില പ്രതിപക്ഷ നേതാക്കന്മാരുണ്ട്. അവർ ഭരണപക്ഷത്താണെങ്കിലും അവർ തുടർന്നുകൊണ്ടിരിക്കും. അതിൽ ഒരാളാണ് സുബ്രമണ്യം സ്വാമി എന്ന ഇപ്പോൾ ബിജെപിയിൽ എത്തപ്പെട്ടിരിക്കുന്ന നേതാവ്.

സുബ്രഹ്മണ്യൻ സ്വാമി ഉയർത്തി വിട്ടിരിക്കുന്ന ആരോപണങ്ങൾ ഒക്കെ പരിശോധിച്ചാൽ അതിൽ മഹാഭൂരി പക്ഷവും വെറും ആരോപണമാണ് എന്ന് മനസിലാകും. സുബ്രഹ്മണ്യൻ സ്വാമിയുടെ വിദ്യാഭ്യാസ യോഗ്യതയും സാമൂഹിക സ്വാധീനവും രാഷ്ട്രീയ അവബോധവുമൊക്കെ ആ പ്രഖ്യാപനങ്ങൾക്ക് കേൾവിക്കാർക്കിടയിൽ ചില ആധികാരികത നൽകുന്നു എന്നതൊഴിച്ചാൽ സുബ്രഹ്മണ്യം സ്വാമി ഉയർത്തിയിരിക്കുന്ന മഹാഭൂരിപക്ഷം ആരോപണങ്ങളും വെള്ളത്തിൽ വരച്ച രേഖയായി മാറുന്ന കാഴ്‌ച്ചയാണ് നാം കാണുന്നത്. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ഇല്ല എന്ന് തറപ്പിച്ച് പറയുന്ന ഏക വ്യക്തിയാണ് സുബ്രഹ്മണ്യം സ്വാമി.

ആ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ മത്സരിക്കുകയാണ്. ഇന്ത്യൻ പൗരത്വമില്ലാത്ത ഒരാളെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തുന്നത് തടയാൻ അല്ലെങ്കിൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവാകുന്നത് തടയാൻ എന്തുകൊണ്ട് സുബ്രഹ്മണ്യൻ സ്വാമിയുടെ പാർട്ടിക്ക് കഴിയുന്നില്ല. അല്ലെങ്കിൽ സുബ്രഹ്മണ്യം സ്വാമിയുടെ പാർട്ടി ഭരിക്കുമ്പോൾ അതേക്കുറിച്ച് അന്വേഷിക്കാൻ കഴിയുന്നില്ല എന്ന ചോദ്യമൊക്കെ സുബ്രഹ്മണ്യൻ സ്വാമിക്ക് ബാധകമല്ല.

സുബ്രഹ്മണ്യൻ സ്വാമിയെ മാതൃകയായി സ്വീകരിച്ചിരിക്കുകയാണ് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസിന്റെ ഉന്നത നേതാവുമായ കപിൽ സിബൽ എന്ന് വേണമെങ്കിൽ പറയേണ്ടി വരും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ പല ഗുരുതരമായ ആരോപണങ്ങൾ മോദി സർക്കാരിനെതിരെ ഉയർത്താറുണ്ട്. സുപ്രീം കോടതിയിലുള്ള ഉന്നതമായ ബന്ധമാണോ കപിൽ സിബലിനെ കുറിച്ച് ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ വായിൽ തോന്നുന്നത് പറയാൻ പ്രേരിപ്പിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും ഒടുവിൽ കബിൽ സിബൽ ഉയർത്തിയിരിക്കുന്നത് മൂന്നു ലക്ഷം കോടി രൂപയുടെ കള്ളനോട്ടുകൾ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ച് അമിത് ഷായുടെ നേതൃത്വത്തിൽ വിതരണം ചെയ്തു എന്നാണ്.

നമുക്കറിയാം കള്ളനോട്ട് നിർമ്മാണം അത്ര നിസാരമായ കുറ്റമല്ല. പ്രത്യേകിച്ച് ശതകോടികളൊക്കെ കള്ളനോട്ടടിച്ചാൽ അവർക്കൊരിക്കലും പുറത്തിറങ്ങാൻ പോലും കഴിയുകയില്ല. കള്ളനോട്ടടിക്കുന്നത് രാജ്യദ്രോഹമായി തന്നെ കണക്കാക്കാം. അത്തരമൊരു ക്രിമിനൽ കുറ്റം ചെയ്യുകയും ആ മൂന്നു ലക്ഷം കോടി രൂപ രാജ്യത്തെത്തിച്ച് വിതരണം ചെയ്യുകയും ചെയ്ത നേതാവാണ് അമിത് ഷാ. അതായത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡന്റ് എന്നാണ് കപിൽ സിബൽ ആരോപിക്കുന്നത്. മൂന്നു ലക്ഷം കോടി രൂപയെ വെറും നിസാരമായി കരുതരുത്.

അത് ഏകദേശം 1500 ടൺ വരും. ഈ തുക ഇന്ത്യയിലേക്ക് കൊണ്ടു വന്നു എന്ന് ആരോപിക്കുന്ന വ്യോമസേനയുടെ വിമാനത്തിൽ 77 ടൺ ഭാരം മാത്രമേ കയറ്റാൻ സാധിക്കൂ. അപ്പോൾ ഈ 1500 ടൺ ഇന്ത്യയിലേക്ക് കടത്തണമെങ്കിൽ എത്ര തവണ ആ വിമാനം ഷട്ടിൽ സർവീസ് നടത്തണം എന്നാണ് സോഷ്യൽ മീഡിയയിൽ ബിജെപിയെ ന്യായീകരിക്കുന്നവർ ചോദിക്കുന്നത്. ഇതിൽ എത്രമാത്രം ആധികാരികതയുണ്ട് എന്ന് എനിക്കറിയില്ല. പക്ഷേ ആ ചോദ്യത്തിൽ ഒരു ലോജിക്കുണ്ട്. കപിൽ സിബൽ അതിന് മറുപടി പറയണം. ഒരു തവണയല്ല അനേകം തവണ ഈ വിമാനം ഉപയോഗിച്ചു എന്നാണ് മറുപടിയെങ്കിൽ നമ്മുടെ രാജ്യത്തെ പ്രതിരോധ സംവിധാനം അത്രയ്ക്കും ദുർബലമാണോ.

ഒരു രാജ്യത്ത് കള്ളനോട്ടടിച്ച് നിരന്തരമായി ഷട്ടിലടിച്ച് ഈ രാജ്യത്തേക്ക് കൊണ്ടു വരികയും അത് വിതരണം ചെയ്യുകയും ചെയ്യുന്ന സംവിധാനം കണ്ടെത്താൻ നമ്മുടെ രാജ്യത്തെ എല്ലാവരും ബിജെപിയുടേയും അമിത് ഷായുടേയും അടിമകളാണോ. നമ്മുടെ രാജ്യത്ത് ഒരു ഉദ്യോഗസ്ഥൻ പോലുമില്ലേ ഈ അഴിമതിയോട് പ്രതികരിക്കാൻ. നമ്മുടെ രാജ്യത്ത് മൊബൈൽ ക്യാമറയിൽ പകർത്താൻ ഒരു മനുഷ്യർ പോലുമില്ലേ. ഒരു പ്രതിരോധ സംവിധാനവുമില്ലേ ഇത് തടയാൻ. ഒരിക്കൽ ആരുമറിയാതെ ഒരു കള്ളക്കടത്ത് നടത്തുന്നത് പോലെയാണോ 1500 ടൺ ഇങ്ങനെ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP