Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെർമിറ്റ് പോലും തട്ടിപ്പായി സംഘടിപ്പിച്ച് ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്തും യാത്രക്കാരെ തല്ലിയും കൊന്നും മുമ്പോട്ട് പോയ സുരേഷ് കല്ലടയ്ക്കൊപ്പം തളയ്ക്കേണ്ട ശരണ്യ മനോജുമാരും വേറെയുണ്ടെന്ന് മറക്കരുത്: പ്രാഞ്ചിയേട്ടന്മാരെ മറക്കരുത് ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്; നിങ്ങൾ കാശ് വാരി എറിഞ്ഞാൽ മുക്കുന്ന പത്രമുതലാളിമാരുടെയും ചാനൽ പുലികളുടെയും കാലം കഴിഞ്ഞു; പണത്തിന്റെ ഹുങ്കിൽ എല്ലാവരെയും വിലയ്ക്ക് വാങ്ങാമെന്ന് കരുതുന്നവർ അറിയുക നട്ടെല്ല് പണയം വയ്ക്കാത്ത ജനക്കൂട്ടമുണ്ടിവിടെ

പെർമിറ്റ് പോലും തട്ടിപ്പായി സംഘടിപ്പിച്ച് ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്തും യാത്രക്കാരെ തല്ലിയും കൊന്നും മുമ്പോട്ട് പോയ സുരേഷ് കല്ലടയ്ക്കൊപ്പം തളയ്ക്കേണ്ട ശരണ്യ മനോജുമാരും വേറെയുണ്ടെന്ന് മറക്കരുത്: പ്രാഞ്ചിയേട്ടന്മാരെ മറക്കരുത് ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്; നിങ്ങൾ കാശ് വാരി എറിഞ്ഞാൽ മുക്കുന്ന പത്രമുതലാളിമാരുടെയും ചാനൽ പുലികളുടെയും കാലം കഴിഞ്ഞു; പണത്തിന്റെ ഹുങ്കിൽ എല്ലാവരെയും വിലയ്ക്ക് വാങ്ങാമെന്ന് കരുതുന്നവർ അറിയുക നട്ടെല്ല് പണയം വയ്ക്കാത്ത ജനക്കൂട്ടമുണ്ടിവിടെ

മറുനാടൻ ഡെസ്‌ക്‌

കല്ലട എന്ന കേരളീയ സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു സ്വകാര്യ ബസ് കമ്പനിയുടെ അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കടയ്ക്കൽ നാട്ടുകാർ ഇന്ന് കത്തിവച്ചിരിക്കുകയാണ്. കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്ന മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു വാഹനമാണ് കല്ലട. ചെന്നൈയിൽ നിന്നും കോയമ്പത്തൂരിൽ നിന്നും ബെംഗലൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നും ഒക്കെ കേരളത്തിന്റെ വിവിധ നഗരങ്ങളിലേക്കെത്താൻ മലയാളികൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട സ്വകാര്യ കോച്ചാണ് കല്ലട. കല്ലടയപടെ കുത്തകാവകാശം മുതലാക്കി അവർ യാത്രക്കാരെ വെറും അടിമകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. ഇന്നോ ഇന്നലയൊ തുടങ്ങിയതല്ല കല്ലടയ്‌ക്കെതിരെയുള്ള പരാതികൾ. എന്നാൽ അവയൊക്കെ ആരും അറിയാതെ നിശബ്ദമായി പോവുകയായിരുന്നു.

ഉന്നതമായ ഉദ്യോഗസ്ഥ ബന്ധവും രാഷ്ട്രീയ ബന്ധവും തമിഴ്‌നാടും കർണാടകയും തെലങ്കാനയുമടങ്ങിയ സംസ്ഥാനങ്ങളിലും കാത്തു സൂക്ഷിക്കുന്ന തൃശ്ശൂർകാരനായ കല്ലട മുതലാളി സർവ്വ നിയമങ്ങളേയും ചട്ടളേയും മറികടന്നുകൊണ്ടാണ് അവരുടെ ഏകാധിപത്യവും അടിമത്ത മനോഭാവവും നിലനിർത്തിയത്. കല്ലടയ്‌ക്കെതിരെ ആർക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന അഹങ്കാരം അവർ യാത്രക്കാരോട് നടത്തിയ ഓരോ പെരുമാറ്റത്തിലും ഉണ്ടായിരുന്നു. ഞങ്ങൾ കല്ലടക്കാരെ നിങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞുകൊണ്ട് പാവപ്പെട്ട മൂന്ന് യുവാക്കളെ അവർ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടതാണ്. ആ അഹങ്കാരം ഇതിന് മുൻപ് അനേകം തവണ കാണിച്ചിട്ടുണ്ടെങ്കിലും പുറംലോകം അറിഞ്ഞിട്ടില്ല.

അനേകം പരാതികൾ അവർക്കെതിരെ ഉണ്ടായെങ്കിലും അതൊക്കെ മൂടിവയ്ക്കപ്പെടുകയായിരുന്നു. അവയൊന്നും ഒരിക്കലും വാർത്തകളായില്ല. എന്നാൽ സോഷ്യൽ മീഡിയ സജീവമായതോടുകൂടി ഒരാൾ ഈ വീഡിയോ പകർത്തിയിട്ട ദൃശ്യങ്ങൾ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തപ്പെടുകയാണ്. അത് ആദ്യമായി വാർത്തയാക്കിയത് മറുനാടനാണ് എന്ന അഭിമാനം ഞങ്ങൾക്കുണ്ട്. പിന്നാലെ ഏഷ്യനെറ്റ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. അവർ കൂടി അത് ഏറ്റെടുത്തതോടെ ഇന്നലേയും ഇന്നും സോഷ്യൽ മീഡിയായെ നിയന്ത്രിക്കുന്നത് കല്ലടയുടെ ക്രൂരകൃത്യങ്ങൾ തന്നെയാണ്. ഒടുവിൽ തിരഞ്ഞെടുപ്പിന്റെ ചൂടുകൂടി ഉള്ളതിനാൽ സർക്കാർ ഇടപെടുകയും കല്ലടയ്‌ക്കെതിരെ നടപടുകളുണ്ടാവുകയും മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.

കല്ലടയുമായി ബന്ധപ്പെട്ട് ഞങ്ങൾ കണ്ടെത്തിയ അനേകം അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർക്ക് നിയമപരമായ പെർമിറ്റ് പോലും ഇല്ല എന്ന് ഓർക്കുക. ഇവർക്ക് ഒരിടത്തും വഴിയിൽ വണ്ടി നിർത്തി ആളെ കയറ്റാനോ ഇറക്കാനോ അവകാശമില്ല. ഏത് ദിശയിലേക്ക് പോകാനാണോ ഇവൻ അനുമതി തേടിയിരിക്കുന്നത് അവിടയേ അവർക്ക് നിർത്താനുള്ള അവകാശമുള്ളൂ. യാത്രക്കാർക്കുള്ള എല്ലാ അവകാശങ്ങളും ഇവർ നിഷേധിക്കുന്നു. മുള്ളണം എന്ന് തോന്നിയാൽ എവിടേയും നിർത്തി മുള്ളാനുള്ള അവകാശം ഏതൊരു യാത്രക്കാരന്റെയും മൗലികാവകാശമാണ്. അതു പോലും അവർ നിഷേധിക്കുന്നു.

ഇവർക്ക് വേഗത നിയന്ത്രണങ്ങളില്ല. ഇവർ വിമാനത്തേക്കാൾ വേഗത്തിൽ പറക്കും. ഇവരുടെ വേഗത്തിനൊപ്പമെത്താൻ ട്രെയിനുകൾക്ക് കഴിയുകയില്ല. നിയമം മുഴുൻ ലംഘിച്ചുകൊണ്ട് ഇവർ വാഹനം നിറയേ ചരക്കുകൾ കയറ്റുന്നു. ഈ ചരക്ക് കടത്തൽ വഴി ഇവർ നിയമവിരുദ്ധമായ കച്ചവടം പോലും ചെയ്യുന്നു ണ്ട് എന്ന ആരോപണമുണ്ട്. ഇവർക്ക് നിയമപരമായി ഒരു ചരക്കും വഹിക്കുന്നതിനുള്ള അവകാശമില്ല. അങ്ങനെ അങ്ങനെ രാജ്യത്തെ മുഴുവൻ നിയമങ്ങളും ലംഘിച്ച് പെർമിറ്റ് പോലും ഇല്ലാതെയാണ് വണ്ടിയോടിക്കുന്നത്.

നൂറുകണക്കിന് ബസുകൾ ദക്ഷിണേന്ത്യയിലെ മിക്ക രാത്രികളിലും ഓടിക്കൊണ്ടിരിക്കുന്നത് ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയക്കാർക്കും കാശുകൊടുത്തും ഗുണ്ടകളെ തീറ്റിപ്പോറ്റിയുമാണ്. അത്തരം ഒരു സംഘമാണ് ഈ കുട്ടികളെ ആക്രമിച്ചതും അത് സോഷ്യൽ മീഡിയയിൽ ഉണർവുണ്ടാക്കിയതും. കല്ലട സുരേഷിനെ പോലെയുള്ള പ്രാഞ്ചിയേട്ടന്മാർ മറന്നു പോയത് കാലം ഒരുപാട് മാറിയതാണ്. ചാനലുകൾക്കും പത്രങ്ങൾക്കും കാശുകൊടുത്തും ഉന്നത സ്വാധീനം കൊണ്ട് ഉദ്യോഗസ്ഥന്മാരെ കൈയിലെടുത്തും എന്ത് തോന്യാവാസവും നടത്താം എന്ന് കരുതിയിരുന്നത് ഇന്നലത്തെ കഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP