Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിൽ നഷ്ടപ്പെട്ടവരും ഗർഭിണികളും കുടുങ്ങിക്കിടക്കുന്നവരും കാത്തു നിൽക്കുമ്പോൾ ഷെട്ടിയുടെ തട്ടിപ്പുകൾക്ക് കുടപിടിച്ചവനും അടുക്കളക്കാരിയും അടക്കമുള്ളവർ എങ്ങനെ നാടണഞ്ഞു? ലേബർ ക്യാമ്പിൽ പെട്ടവർക്കു ടിക്കറ്റ് എടുത്തുകൊടുക്കാൻ ഒരുക്കമുള്ളവരെ പോലും കുഴപ്പിക്കുന്ന ആ അലസത ആർക്ക് വേണ്ടിയാണ്? വന്ദേ ഭാരതത്തിന്റെ പേരിൽ എന്തൊക്കെ തോന്ന്യാസമാണ് സാർ ഇപ്പോൾ നടക്കുന്നത്?

മറുനാടൻ ഡെസ്‌ക്‌

ലോകമെമ്പാടുമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വസത്തിന്റേയും ആഘോഷത്തിന്റേയും വാർത്തയായിരുനപ്‌നു പ്രവാസികളെ കേന്ദ്ര സർക്കാർ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നു എന്നത്. ഗൾഫ് നാടുകളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ എങ്കിലും ഇങ്ങോട്ട് കൊണ്ടുവരണം എന്ന് ആവശ്യം ഉയർന്നപ്പോൾ അത് സാധിക്കുന്ന കാര്യമല്ല എന്ന് പറഞ്ഞ് രംഗത്തിറങ്ങിയ കേന്ദ്ര സർക്കാർ പൊടുന്നനെ നിലപാട് മാറ്റുകയും ഗൾഫിലെ മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികളെ കൊണ്ടുവരാം എന്ന് തീരുമാനിക്കുകയും ചെയ്തത് ഉണ്ടാക്കിയ ആഹ്ലാദം തെല്ലൊന്നുമല്ല. ഗൾഫിലെ മിക്കരാജ്യങ്ങളിൽ നിന്നും പ്രവാസികളെ എത്തിക്കുന്നു എന്നതിനപ്പുറം സിംഗപ്പൂർ മലേഷ്യ, മാലിദ്വീപ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ കേന്ദ്രസർക്കാർ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനോടകം വിമാനത്തിലും കപ്പലിലുമായി ഏതാണ്ട് ആറായിരത്തോളം മലയാളികൾ നാടണഞ്ഞ് കഴിഞ്ഞു. എന്നാൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ വ്യക്തമാകുന്നത് മുൻഗണനാക്രമം എന്നത് ഒരു പ്രഹസനമാണെന്നും എംബസിയിലെ ജീവനക്കാർക്കോ അല്ലെങ്കിൽ സ്വാധീനമുള്ളവർക്കോ മാത്രമായി മുൻഗണനാ ലിസ്റ്റ് മാറുന്നു എന്നതുമാണ്. ആദ്യം ദുബായിൽ നിന്നെത്തിയ വിമാനത്തിൽ എൻ.എം.സി തട്ടിപ്പ് കേസിലെ സുരേഷ് എന്ന ഒരു പ്രമാണിയും അയാളുടെ ഭാര്യയും മക്കളും അടുക്കളക്കാരിയും അടക്കം ആറ് പേരുണ്ടായിരുന്നു എന്നത് ആരെയാണ് ഞെട്ടിക്കാത്തത്.

ഇവിടെയെത്തിയ പല യാത്രക്കാരേയും ചാനലുകൾ അഭിമുഖം ചെയ്തപ്പോൾ അവർക്ക് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നനവും ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. ഏതോ ഒരു ചാനൽ അക്കൂട്ടത്തിൽ കാണിച്ചത് ഓൺലൈനിലൂടെ അദ്ധ്യാപനം നടത്തുന്ന ഒരു അദ്ധ്യാപകന്റെ ശബ്ദമാണ്. അദ്ദേഹം പറയുന്നു എനിക്ക് ഇവിടെയിരുന്നാലും ഓൺലൈൻ വഴി പഠിപ്പിക്കാൻ കഴിയുമല്ലോ അതുകൊണ്ട് ഞാനിങ്ങ് പോന്നു എന്ന്.

നൂറ് കണക്കിന് രോഗികളും നിലാരംബരും ഗർഭിണികളും ജീവിക്കാനൊരു നിവൃത്തിയുമില്ലാത്തവർ അവിടെ കുടുങ്ങികിടക്കുമ്പോഴാണ് സ്വാധീനത്തിന്റെ പേരിൽ ഇത്തരക്കാർ ഈ നാട്ടിലേക്ക് വന്നത് എന്ന് ഓർക്കണം. ഏറ്റവും ഭയാനകമായ വെർഷൻ 50,000 കോടി രൂപ തട്ടിച്ച ഷെട്ടിയുടെ സാമ്പ്രാജ്യത്വത്തിന്റെ ചുക്കാൻ പിടിച്ച ചുമട് താങ്ങികൾ എത്തി എന്നത് തന്നെയാണ്. സുരേഷ് കൃഷ്ണമൂർത്തി എന്ന സി.എഫ്.ഒ. ആ കമ്പനിയിലെ ഏറ്റവും പ്രമുഖനായിരുന്നു.

അയാളുടെ പേരിൽ തത്കാലം ക്രിമിനൽ കേസില്ല എന്നത് ഒഴിച്ചാൽ എൻ.എം.സി എന്ന സാമ്രാജ്യത്തിന്റെ തകർച്ചയുടെ പ്രധാനികളിൽ ഒരാൾ സുരേഷ് കൃഷ്ണമൂർത്തി കൂടിയായിരുന്നു. സുരേഷും ഭാര്യയും മക്കളും വേലക്കാരികളും വരെ ആദ്യവിമാനത്തിൽ കയറി വന്നു എന്നതിന് അർത്ഥം ഗൾഫിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ അദ്ദേഹത്തേക്കുറിച്ച് വാർത്ത എഴുതി എന്നതിന് അർത്ഥം ആരോ ചില കുതന്ത്രങ്ങളും നീക്കങ്ങളും നടത്തുന്നു എന്നത് തന്നെയാണ്. പിന്നെ എന്തിനാണ് ഞങ്ങൾ ഗർഭിണികളേയും രോഗികളേയും നിലാരംബരേയും ആദ്യം കൊണ്ടുവരും എന്ന് ഗീർവാണം അടിച്ചത്.

ഇങ്ങനെ ചട്ടവും നിയമവും ലംഘിച്ച് ഇവിടെയെത്തിയവരുടെ പേരിൽ ക്രിമിനൽ കേസെടുക്കാൻ വകുപ്പ് ഇല്ലെങ്കിൽ അതിന് വേണ്ട നിയമനിർമ്മാണം നടത്താനാകണം സർക്കാർ ഉത്തരവാദിത്തം കാണിക്കേണ്ടത്. നിയമവിരുദ്ധമായി ഇവരെ കയറ്റിവിട്ടവർ ആരോ, അവർക്കെതിരെയും നടപടിയുണ്ടാകണം. കാലാകാലങ്ങളായി വിദേശ എംബസികൾ രാജ്യത്തിന്റെ മാനം കെടുത്തുകയും അവിടെയുള്ള പാവങ്ങളായ ഇന്ത്യക്കാരെ വേദനിപ്പിക്കുകയും ചെയ്യുന്നു എന്ന പരാതി നിലവിലുണ്ട്. ഷെട്ടിയുടെ ചുമട് താങ്ങികൾക്ക് ഒരേ പി.എം.ആർ നമ്പരിൽ ഒരേ ടിക്കറ്റ് അനുവദിച്ച് നൽകിയ തെമ്മാടിത്തരത്തിന് കൂട്ട് നിന്നവൻ ആരാണെങ്കിലും അവർശിക്ഷിക്കപ്പെടുക തഡന്നെ ചെയ്യണം. (ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP