Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനന തീയതിയോ ജനന സ്ഥലമോ തെളിയിക്കാനുള്ള രേഖ പോലും ഇല്ലാതെയാണോ നിങ്ങൾ ഇന്ത്യക്കാർ എന്ന് പറയുന്നത്? ഒരു രേഖയും ഇല്ലാത്ത പാവങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നു പറയാൻ ഒരു സാക്ഷിയെ പോലും കിട്ടില്ലേ? 87ന് മുമ്പ് ജനിച്ചവരുടെ മക്കൾക്കും പൗരത്വം കൊടുത്താലും നിങ്ങൾക്ക് തൃപ്തിയാവില്ലേ?പിന്നെന്തിന് വേണ്ടിയാണ് നിങ്ങൾ ഈ നുണമഴ തുടരുന്നത്?

ജനന തീയതിയോ ജനന സ്ഥലമോ തെളിയിക്കാനുള്ള രേഖ പോലും ഇല്ലാതെയാണോ നിങ്ങൾ ഇന്ത്യക്കാർ എന്ന് പറയുന്നത്? ഒരു രേഖയും ഇല്ലാത്ത പാവങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നു പറയാൻ ഒരു സാക്ഷിയെ പോലും കിട്ടില്ലേ? 87ന് മുമ്പ് ജനിച്ചവരുടെ മക്കൾക്കും പൗരത്വം കൊടുത്താലും നിങ്ങൾക്ക് തൃപ്തിയാവില്ലേ?പിന്നെന്തിന് വേണ്ടിയാണ് നിങ്ങൾ ഈ നുണമഴ തുടരുന്നത്?

മറുനാടൻ മലയാളി ബ്യൂറോ

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും അലയടിക്കുന്ന പ്രതിഷേധം ഞാനും മറുനാടുപം മാത്രം കണ്ടില്ലെന്ന് നടിക്കുന്നു എന്ന് ചിലരെങ്കിലും ചോദിക്കുന്നു. ആദ്യമേ ഒരു തിരുത്ത് പറയട്ടെ. മറുനാടൻ സകല പ്രതിഷേധങ്ങളും കൃത്യവും വ്യക്തവുമായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.വ്യക്തിപരമായി ഞാൻ പൗരത്വഭേദഗതി ബിൽ എതിർക്കപ്പെടേണ്ട ഒന്നാണെന്ന് വിശ്വസിക്കുന്നില്ല.

അതുകൊണ്ട് എന്റെ അഭിപ്രായങ്ങൾ മറുനാടൻ മലയാളി എന്ന ചാനലിൽ തുറന്നുപറയുമ്പോൾ അത് മറുനാടന്റെ അഭിപ്രായമായി കരുതാതിരിക്കുക.ചുറ്റിനും വളഞ്ഞിട്ട് ആക്രമിക്കുന്നവരുടെ എണ്ണം പെരുകുമ്പോൾ ചിലപ്പോഴെങ്കിലും പതറി പോകാറുണ്ട്. പെരിങ്ങമല ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകനും എന്റെ വളരെ അടുപ്പക്കരാനുമായ ഷാജഹാൻ എന്ന സുഹൃത്ത് അടക്കം കുറ്യാടിയിലെ ഷംസ് അടക്കമുള്ള മുസ്ലിം സഹോദരങ്ങൾ എന്നെ തെറ്റിദ്ധരിക്കുന്നതിലാണ് എനിക്ക ഇപ്പോഴും വിഷമം തോന്നുന്നത്.

ഇടത് വലത് ഭേദമന്യേ ഒരുനാട് മുഴുവൻ വിലപിക്കുമ്പോൾ ഞാൻ മാത്രം എന്തിന് സംഘികളോടൊപ്പം നിൽക്കുന്നു എന്ന ചോദ്യമാണ് ഉയർത്തുന്നത്. വാസ്തവത്തിൽ അത്തരത്തിലൊരു സാഹചര്യത്തിൽ ഇടത് ഇസ്ലാമിക പുരോഗമന, നവോധാന നിലപാട് സ്വീകരിക്കാൻ ഞാൻ വെമ്പിയതുമാണ്. പക്ഷേ പൗരത്വ ഭേഗഗതി നിയമത്തേക്കുറിച്ചും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പഠിച്ചപ്പോൾ ഇപ്പോൾ കേൾക്കുന്ന കോലാഹലങ്ങളൊക്കെ കണ്ണിൽ പൊടിയിടലാണെന്നും നുണപറയാൻ താത്പര്യമില്ലാത്തു കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനൊരു നിലപാട് എടുത്തത്.

ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനോടുള്ള ഏക അഭിപ്രായ വ്യത്യാസം സ്വന്തം രാജ്യത്ത് നിന്നും അഭായാർത്ഥികളായി പോകേണ്ടി വരും എന്ന ആശങ്കിൽ ഒരു വലിയജനവിഭാഗം ഇവിടെ പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോൾ മൗനം പാലിക്കുകയും ആ പ്രതിഷേധങ്ങളെ അടചിച്ചമർത്താൻ രംഗത്തിറങ്ങുകയും ചെയ്യുന്നതിൽ മാത്രമാണ്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാർ മൗനം വെടിയും വരെയും ഈ നാട്ടിലെ പാവപ്പെട്ട മുസ്ലീമുകളുടെ ആശങ്ക ഓഴിയും വരെയും ഇൗ വിഷയത്തിൽ കൂടുതൽ പിന്തുണ വേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഞാൻ ഇന്നലെ വീട്ടിൽ പോകുന്നത്.

എന്നാൽ ഇന്ന് നേരം വെളുക്കുമ്പോൾ അറിയുന്നത് വ്യത്യസ്ത്ഥമായ ഒരു വാർത്തയാണ്. ഈ പ്രശ്‌നത്തെക്കുറിച്ചുള്ള സകല ആശങ്കകൾക്കും പരിഹാരം ഉണ്ടാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രിലയം ഒരു കുറിപ്പ് പുറത്തിറക്കിയിരിക്കുന്നു.

ഈ വിശദീകരണത്തിൽ പറയുന്നത് ഈ ബില്ലിൽ ചൂണ്ടിക്കാട്ടുന്നത് ഒരു ഇന്ത്യക്കാരനും അവൻ മുസൽമാൻ ആയാലും മറ്റ് ഏത് മതം ആണെങ്കിലും രാജ്യം വിട്ട് പോകേണ്ട സാഹചര്യമില്ലെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അതിൽ ഒരു പ്രധാനപ്പെട്ട കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ച് 1987ന് മുൻപ് ഇന്ത്യയിൽ ജനിച്ചവരും, 87ന് മുൻപ് ജനിച്ചവരുടെ ഇന്ത്യയിൽ ജനിച്ച മക്കളും ഇന്ത്യൻ പൗരന്മാരായി മാറുമെന്ന്. അതായത് 1987ന് മുമ്പ് പാക്കിസ്ഥാനിൽ നിന്ന് എത്തിയ മുസ്ലിമോ. അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയ മുസ്ലിമോ ബംഗ്ലാദേശി മുസ്ലിമോ ഇന്ത്യാക്കാരനാണ്.

ഇവരുടെ മക്കളും ഇന്ത്യൻ പൗരന്മാരാണ്. ഇത് നിലവിലിുള്ള നിയമമാണ്. ഈ നിയമത്തിൽ ഒന്നും സർക്കാർ ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ട്. പിന്തുടർച്ചാവകാശിയാണെന്ന് തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൗരത്വ ബില്ലിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും ഇവിടെ ബഹളം നടക്കുന്നത്.ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയാ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP