Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരും വീടിന് പുറത്തിറങ്ങരുതെന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തക്ക സാഹചര്യമാണ് നിലവിൽ ഉള്ളതെന്നാണോ സർക്കാർ പറയുന്നത്?ഭീതി പടർത്തരുതെന്ന് പറഞ്ഞുകൊണ്ട് കേരളത്തെ ഭീതിയിലേക്ക് താഴ്‌ത്തി വിടുന്ന സർക്കാർ ഏറ്റവും കുറഞ്ഞത് ഐഎംഎ പറഞ്ഞതാണോ അതോ മന്ത്രി പറയുന്നതാണോ ശരിയെന്നെങ്കിലും പറയുക?ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടി വയ്ക്കേണ്ട സാഹചര്യം ഉണ്ടോ എന്നെങ്കിലും വ്യക്തമാക്കാമോ?

മറുനാടൻ ഡെസ്‌ക്‌

ആരും ഭീതി പടർത്തരുത് എല്ലാവരും ജാഗ്രത ഇതാണ് മുഖ്യമന്ത്രി പിണറായി വിജൻ കൊറോണക്കാലത്ത് കേരളത്തിലെ ജനങ്ങളോട് പറഞ്ഞത്. അതായത് ഭീതിപ്പെടുത്താൻ ഒന്നുമില്ല. പക്ഷേ നിങ്ങൾ ജാഗ്രത പാലിക്കാൻ സമയമായിരിക്കുന്നു എന്നതാണ് സന്ദേശം. എന്നാൽ എല്ലാ ദിവസവും പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥന്മാരും ഭീതിപ്പെടുത്തുന്ന കാര്യം തന്നെയാണ് വാർത്തകളിൽ നിറയുന്നത്. ഇന്ന് തിരുവനന്തപുരം കളക്ടർ ഗോപാലകൃഷ്ണൻ നടത്തിയ പ്രതികരണം കേട്ട് നോക്കുക.

ആരും വീടിന് പുറത്തിറങ്ങരുത്. ഷോപ്പിങ് മാളുകൾ അടച്ച് പൂട്ടണം, പബ്ലിക്ക് വാഹനങ്ങളിൽ ചുമയോ, പനിയോ ഉള്ളയവർ യാത്ര ചെയ്യരുത് എന്ന നിർദേശമാണ്. ജില്ലാകളക്ടർ തന്നെ പ്രഖ്യാപിക്കുമ്പോൾ ഒന്നും മിണ്ടാതെ ഭയപ്പെടാതെ ജീവിക്കണം എന്ന് പറയുന്നത് കഷ്ടമാണ്. ഈ വാർത്ത പുറത്ത് വന്നിതിന് ശേഷം തിരുവനന്തപുരത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളവരുടെ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടുകാരും തിരുവനന്തപുരത്തിന് പുറത്ത് നിന്ന് വിളിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങൾ അവിടെ നിൽക്കേണ്ട ഇങ്ങ് പോരു എന്നാണ് പറയുന്നത്. എല്ലാവരും കരുതുന്നു തിരുവനന്തപുരം എന്ന നഗരം ഭയാനകമായ കൊറോണ ബാധയ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നു എന്ന്.

ഇത്തരം ഒരു ഭീതി പരത്താൻ ആരാണ് ഒരു ജില്ലാ കളക്ടർക്ക് അധികാരം നൽകിയത്. ഇങ്ങനെ ജില്ലാ കളക്ടർ ഭീതി പരത്തിയ ശേഷം സാധാരണക്കാർ ജാഗരൂഗരായിരിക്കണം ഭയപ്പെടരുത് എന്ന് പറയുന്നതിൽ എന്തർത്ഥമാണ് ഉള്ളത്. ഇനി അധവാ ജില്ലാ കളക്ടർ പറഞ്ഞു. തിരുവനന്തപുരം നഗരം ഭയാനകമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കടന്ന് പോകുന്നതെങ്കിൽ ഈ നാട്ടിലുള്ളവർ കരുതലെടുക്കേണ്ട ഉത്തരവാദിത്തം ആരാണ് നിറവേറ്റേണ്ടത്. നിങ്ങൾ വീടിന് പുറത്തിറങ്ങരുത്.

വീടിന് പുറത്തിറങ്ങരുത്, ആൾക്കുട്ടം അറുത് അങ്ങനെയൊക്കെ ചെയ്താൽ കർശനമായ നടപടി ചെയ്തു എന്നാണ് ജില്ലാ കലക്ടർ പറയുമ്പോൾ ഒരാൾക്കും ഒരു കടപോലും തുറക്കാൻ കഴിയില്ല. അതാത് എന്നെ പോലെ തിരുവനന്തപുരത്ത് താമസിക്കുന്നവരുടെ വീട്ടിൽ ആവശ്യത്തിന് അരിയോ, സവാളയോ, പച്ചക്കറിയോ ഇല്ലെങ്കിൽ നാളെമുതൽ അതൊന്നും വാങ്ങാൻ കഴിയില്ല. വീടിന് പുറത്തിറങ്ങാതെ എങ്ങനെയാണ് വീടിന് അകത്തുള്ളവർ കടതുറക്കുന്നത്. അവർ കട തുറന്നാൽ തന്നെ ആരാണ് സാധനങ്ങൾ വാങ്ങിക്കുന്നത്.

ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം തിരുവനന്തപുരത്തുണ്ട് എന്ന് ജില്ലാ ഭരണാധികാരി പറയുന്നു. കളക്ടർ പറയുന്നത് ശരിവയ്ക്കാനാല്ലാതെ വിമർശിക്കാൻ ആർക്കാണ് അർഹത. മാത്രമല്ല കളക്ടർ പറയുന്നു. നിങ്ങൾ പൊുവാഹനങ്ങളിൽ യാത്ര ചെയ്യരുതെന്ന്. കൊറോണ ബാധിക്കുന്നതിന് മുൻപ് തന്നെ എന്തെങ്കിലും രോഗമുണ്ടെങ്കിൽ നിങ്ങൾ ഐസൊലേഷൻ വാർഡിലാകും. കൊറോണ ബാധിക്കുന്നവർ ഇപ്പോൾ ആശുപത്രിയിലാകും. കളക്ടർ പറയുന്ന പൊതുവാഹനങ്ങളിൽ കയറരുത് എന്ന് പറയുന്നവർ ചുമയും പനിയുമുള്ളവരാണ്.

ഈ നാട്ടിലെ ആയിരക്കണക്കിന് രോഗികൾക്ക് ദിവസവും ചുമയും പനിയുമൊക്കെയുള്ളവരാണ്. ഈ നാട്ടിലെ ആവശ്യക്കണക്കിന് രോഗികൾക്ക് ദിവസവും പനിയും ചുമയും മറ്റ് രോഗങ്ങളും വരുന്നു. അവരോട് പൊതുവാഹനത്തിൽ കയറരുത് ംന്ന് പറയുമ്പോഴും ഈ കളക്ടർ അവരോട് ആശുപത്രിയിൽ കൊണ്ടുപോകാനാണ് ആവശ്യപ്പെടുന്നത്. ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണഭാഗം കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP