Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുവർഷം 4000 കുട്ടികളെ കാണാതെ പോകുന്ന കേരളത്തിൽ എന്തുകൊണ്ട് ഒരു ദേവനന്ദയ്ക്കായി മാത്രം നാടുണരുന്നു? വെറും ഒരു സാധാരണക്കാരിയായ പെൺകുട്ടിക്ക് വേണ്ടി എന്തുകൊണ്ട് മനോരമ മുതലുള്ള മാധ്യമങ്ങൾ ഒന്നാം പേജ് മുഴുവൻ മാറ്റിവെച്ചു? അപകട മരണം ആവാം എന്ന സൂചനകൾ ഉള്ളപ്പോഴും എന്തുകൊണ്ട് സകലരും ദേവനന്ദായെന്ന് ആരവം മുഴക്കി ?

മറുനാടൻ ഡെസ്‌ക്‌

കൈലസ് സത്യാർജി എന്ന നോബൽ സമ്മാന നോവലിസ്റ്റ് അവകാശപ്പെടുന്നത് അഞ്ച് വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് മാത്രം ഏകദേശം 20,000 കുട്ടികളെ കാണാതായി എന്നാണ്. അത്രയും ഇല്ലെങ്കിൽ കൂടി ഒരുവർഷം കേരളത്തിൽ നിന്ന് 300ലധികം കുട്ടികളെ കാണാതെ പോകുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഒരുവശത്ത് കാണാതെ പോകുന്ന കുട്ടികളുടെ കണക്ക് ഇങ്ങനെ മുന്നേറുമ്പോൾ അപകടത്തിൽപ്പെട്ട് മരിക്കുന്ന അനേകായിരം കുട്ടികൾ ഒരോ വർഷവും കേരളത്തിലുണ്ട്. ബക്കറ്റിലെ വെള്ളത്തിൽ വീണും സ്‌കൂൾ വാഹനത്തിലെ പിൻചക്രം കയറിയും മാതാപിതാക്കളുടെ കൈകളിൽ നിന്ന് കുതറി ഓടിയുമൊക്കെ കുരുന്നു കുഞ്ഞുങ്ങൾ ഇവിടെ വേദനാപൂർവം മരിച്ചു വീഴുന്നു. അപ്പൻ വീടിന്റെ ഭിത്തി പൊളിച്ചപ്പോൾ മകന്റെ ശരീരത്തിൽ വീണ് ദാരുണ സംഭവം പോലും ഇവിടെയുണ്ടായി.

അങ്ങനെ കുട്ടികളുടെ മരണം നമ്മുടെ ജീവിതത്തിലെ മഹാദുരന്തങ്ങളുടെ ഭാഗനമായി പോകുമ്പോഴും ദേവനന്ദ എന്ന ഏഴുവയസുകാരിയുടെ ജീവിതം എങ്ങനെയാണ് ഇത്രയേറെ ഒച്ചപ്പാടുകൾ ഉണ്ടാക്കിയത്. കൊല്ലം ജില്ലലെ ഒരു സാധാരണഗ്രാമത്തിലെ സാധാരണമാതാപിതാക്കളുടെ മകളായി പിറന്ന് വളർന്നുകൊണ്ടിരുന്ന ദേവനന്ദയെ കാണാതെ പോയ നിമിഷം മുതൽ എങ്ങനെയാണ് കേരളം ഒരുപോലെ കണ്ണീർ വാർത്തത്.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ പത്രങ്ങളിൽ ഒന്നായ മലയാള മനോരമയുടെ ഇന്നത്തെ എഡിഷൻ എടുത്ത് നോക്കുക, ഒന്നാം പേജിലെ പ്രധാന വാർത്ത ഏതാണ്ട് അരപേജിലധികം നൽകിയിരിക്കുന്നത് ദേവനന്ദയെക്കുറിച്ചാണ്. മറ്റ് അനേകം പേജുകളിലുള്ള വാർത്തകൾക്ക് പുറമേ അതിപ്രശ്‌സതരും അതിപ്രമുഖരും മാത്രം മരിക്കുമ്പോൾ മാത്രം നീക്കിവയ്്ക്കുന്നത് പോലെ പതിനൊന്നാമത്തെ പേജ് മുഴുവനും ദേവനന്ദയെക്കുറിച്ച് എഴുതുവാനായി മനോരമ മാറ്റിവച്ചിരിക്കുന്നു.

എങ്ങനെയാണ് മറ്റ് മാധ്യമങ്ങളെല്ലാം ഈ മരണത്തെ കൈകാര്യം ചെയ്തത്. അതേസമയം ഇത് അനേകം കുട്ടികൾ കാണാതെ പോകുന്നത് പോലെയുള്ള കാണാതാകലും, അനേകം കുട്ടികൾ അപകടത്തിൽ മരിക്കുന്നത് പോലെയുള്ള ഒരു അപകടമരണവും മാത്രമാണ് എന്ന വ്യക്തമായിരിക്കുന്നു.

എന്തുകൊണ്ടായിരിക്കാം സ്വാധീനമോ, പണമോ അധികാരമോ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരിയുടെ കാണാതെ പോകലും മരണവും ഇത്രയേറെ വാർത്താ പ്രാധാന്യം നേടിയത്. തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. ഇത് വ്യവസ്ഥാപിത മാധ്യമസ്ഥാപനങ്ങൾക്കും അവരെ സ്വാധീനിച്ച് കൊണ്ട് എന്തുകൊള്ളരുതായ്മയും കാട്ടുന്ന അതിസമ്പന്നർക്കും മതപുരോഹിത വർഗത്തിനുമൊക്കെയുള്ള മുന്നറിയിപ്പാണ്.

മുൻപൊക്കെ ഒരു വാർത്ത പുറംലോകം അറിയണമോ, പുറംലോകം ചർച്ച ചെയ്യണമോ എന്ന് തീരുമാനിച്ചിരുന്നത് ഈ കുത്തക മാധ്യമങ്ങളായിരുന്നു. ചാനലുകൾ മാധ്യമങ്ങളുടെ ഭാഗമായി മാറിയപ്പോഴും ഈ കുത്തകാവകാശം തുടർന്നു.

അതുകൊണ്ടാണ് കൊള്ളരുതായ്മയും കൊള്ളയും മാത്രം നടത്തി ചൂഷണത്തിൽ ബിരുദം എടുക്കുകയും ചെയ്യുന്ന പല പ്രമുഖ പ്രാഞ്ചിയേട്ടന്മാരും ഈ നാട്ടിൽ ഇപ്പോഴും ജീവിച്ച് പോകുന്നത്. എന്നാൽ മാധ്യമം എന്ന സങ്കൽപം ആകപ്പാടെ മാറിയിരിക്കുന്നു. ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP