Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വോട്ടിങ് മെഷീൻ കണ്ടുപിടിച്ചതും നടപ്പിലാക്കിയതും അഞ്ചുവർഷം മുമ്പ് അധികാരത്തിൽ എത്തിയ മോദിയാണോ? കൈപ്പത്തിക്കോ അരിവാളിനോ വോട്ട് ചെയ്തപ്പോൾ താമര സ്ലിപ് വീഴുന്നത് കണ്ടവർ ഒന്ന് കൈപൊക്കട്ടെ; തോൽവിഭയം വല്ലാതെ അലട്ടുമ്പോൾ ഇവിഎമ്മിനെ കുറ്റം പറയുന്നവർ അപമാനിക്കുന്നത് ഇന്ത്യാമഹാരാജ്യത്തെ ജനാധിപത്യ പ്രക്രിയയെയല്ലേ?

വോട്ടിങ് മെഷീൻ കണ്ടുപിടിച്ചതും നടപ്പിലാക്കിയതും അഞ്ചുവർഷം മുമ്പ് അധികാരത്തിൽ എത്തിയ മോദിയാണോ?  കൈപ്പത്തിക്കോ അരിവാളിനോ വോട്ട് ചെയ്തപ്പോൾ താമര സ്ലിപ് വീഴുന്നത് കണ്ടവർ ഒന്ന് കൈപൊക്കട്ടെ;  തോൽവിഭയം വല്ലാതെ അലട്ടുമ്പോൾ ഇവിഎമ്മിനെ കുറ്റം പറയുന്നവർ അപമാനിക്കുന്നത് ഇന്ത്യാമഹാരാജ്യത്തെ ജനാധിപത്യ പ്രക്രിയയെയല്ലേ?

ഷാജൻ സ്‌കറിയ

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആരെങ്കിലും ഇക്കുറി അവർക്ക് കഴിഞ്ഞ തവണയുണ്ടായ ആശങ്കയും സംശയവും ഇക്കുറി ഉണ്ടായിട്ടുണ്ടാവുകയില്ല. കഴിഞ്ഞ തവണ വോട്ടിങ് മെഷീനിന് മുന്നിൽ പോയി നമുക്കിഷ്ടപ്പെട്ട ഒരു സ്ഥാനാർത്ഥിയുടെ ചിഹ്നം നോക്കി ഞെക്കിയിട്ട് പോന്ന ഒരാൾക്ക് ഞാൻ ഞെക്കിയിരിക്കുന്നത് എന്റെ സ്ഥാനാർത്ഥിക്ക് തന്നെ കിട്ടി എന്ന സംതൃപ്തിയോ ഉറപ്പോ ഉണ്ടായിരുന്നില്ല. വേട്ടിങ് മെഷീൻ ചതിക്കുകയല്ലെന്നും ഞാൻ വോട്ട് ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെ അത് ചെന്നുകാണും എന്നും ആശ്വസിക്കാൻ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

അതുകൊണ്ട് തന്നെ ഇവി എം മെഷീനിൽ കൃത്രിമം നടക്കാൻ ഇടയുണ്ട് എന്ന് തോറ്റ സ്ഥാനാർത്ഥി പരിതപിച്ചാൽ ആ പരിതപിക്കലിൽ ഒരു ശരിയുണ്ട് എന്ന് പറയാമായിരുന്നു. എന്നാൽ ഇക്കുറി ആ പരാതി പരിഹരിക്കുന്നതിന് വേണ്ടി വിവിപാറ്റ് എന്ന മെഷീൻ അവതരിപ്പിക്കുകയും അതനുസരിച്ച് വോട്ടിങ് യന്ത്രത്തിൽ കുത്തുന്ന ഓരോരുത്തരും ആർക്കാണോ തങ്ങൾ വോട്ട് ചെയ്തത് അവർക്ക് വേണ്ടി ഒരു സ്ലിപ്പ് ബാലറ്റ് പെട്ടിയിൽ വീഴുന്നത് കണ്ണുകൊണ്ട് കാണുകയും ചെയ്തതാണ്. അങ്ങനെ വോട്ടു ചെയ്യുകയും വോട്ടു ചെയ്തവർക്ക് തന്നെ അത് പോയി എന്ന് ഉറപ്പ് വരുത്തുന്നവരിൽപെടും ഞാനും എന്നെ കേൾക്കുന്ന നിങ്ങൾ ഓരോരുത്തരും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ ബാലറ്റ് പെട്ടിയെ കുറ്റം പറയുന്നതിൽ ഒരർത്ഥവുമില്ല എന്ന് തന്നെ ആദ്യം പറയട്ടെ.

എന്നിട്ടും തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം ഇന്ത്യ മുഴുവൻ ഒരുപോലെ ഇവി എം മെഷീനെ കുറ്റം പറയുകയും അതിനെ കുറിച്ച് ചർച്ച നടത്തുകയും ചെയ്താൽ അതിന്റെ പിന്നിൽ തോൽവി ഭയമല്ലാതെ മറ്റൊന്നുമില്ല എന്ന് പറയേണ്ടി വരും. ലോകം മാറുന്നതിനനുസരിച്ച് സംവിധാനങ്ങളും മാറുന്നു. പത്തു വർഷം മുൻപ് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ഇന്ന് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ സാങ്കേതിക വിദ്യയുടെ അഭിവൃദ്ധികൊണ്ട് സംഭവിച്ചിരിക്കുന്നു. അങ്ങനെ കാലം മാറുന്നതിനനുസരിച്ച് മാറേണ്ടതാണ് ഓരോ വോട്ടിങ്ങും. അത്തരത്തിലുള്ള മാറ്റമാണ് വോട്ടിങ് മെഷീനുകൾ കൊണ്ടു വന്നത്. ഈ വോട്ടിങ് മെഷീനുകൾ ഇന്നാട്ടിൽ കൊണ്ടു വന്നത് കേവലം അഞ്ചു വർഷം മുൻപ് ഇവിടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയല്ല.

നേരെ മറിച്ച് ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധന്മാർ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുന്നതിന് വേണ്ടി ഭരണഘനാപരമായ അധികാരവും അവകാശവും നൽകി സ്ഥാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഈ തിരഞ്ഞെടുപ്പ് കമ്മീഷനെ ഭരിക്കുന്നത് അതാത് കാലത്ത് തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളാണെന്ന് പരാതിയുണ്ട്. എങ്കിൽ പോലും ഇത് മോദിയുടെ കാലത്തല്ല തുടങ്ങിയത് എന്ന് മറക്കരുത്. അതേ സമയം മോദിയുടെ കാലത്ത് വിവിപാറ്റ് എന്ന ഏറ്റവും ശാസ്ത്രീയമായ പ്രക്രിയയ്ക്ക് തുടക്കവും കുറിച്ചിരിക്കുന്നു.

ഒരു മണ്ഡലത്തിലെ അഞ്ചു വിവപാറ്റ് മെഷിനിലെ വോട്ടുകൾ എണ്ണുകയും അത് ഇലക്ട്രോണിക്ക് മെഷീനിലെ വോട്ടുകളുമായി താരതമ്യം ചെയ്യുകയും ഒരു നിശ്ചുത ശതമാനത്തിനപ്പുറത്തേക്ക് തെറ്റുകളുണ്ടെങ്കിൽ വീണ്ടുമെണ്ണുകയും ആവശ്യമെങ്കിൽ വീണ്ടും വോട്ടെടുപ്പ് നടത്തുകയും ചെയ്യുന്ന തരത്തിൽ വിപുലമായ സംവിധാനങ്ങളാണ് ഇവർ നടപ്പിലാക്കിയിരിക്കുന്നത്. എന്നിട്ടും ഇവിഎമ്മിനേയും വിവിപാറ്റുനേയും ഭയപ്പെടുകയും പഴിചാരുകയും ചെയ്യുന്നവരുടെ ഉദ്ദേശ ശുദ്ധിയെ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP