Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഹമ്മദ് എന്ന പേര് നോവലിലെ കഥാപാത്രമായപ്പോൾ നഷ്ടമായത് ഒരു അദ്ധ്യാപകന്റെ കൈ; എന്നിട്ടും മിസ്റ്റർ പിണറായി താങ്കളുടെ വാ തുറന്നോ? മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കേസെടുത്തവരുടെ എണ്ണം എങ്കിലും താങ്കൾക്ക് അറിയാമോ? എന്തിന് വേണ്ടിയായിരുന്നു വിടി ബൽറാമിനെ പിറകെ നടന്ന് ആക്രമിച്ചത്? അയ്യപ്പ ഭഗവാനെ മൈ*** എന്ന് വിളിക്കുന്നതാണോ മിസ്റ്റർ പിണറായി ആവിഷ്‌കാര സ്വാതന്ത്ര്യം? ഇൻസ്റ്റന്റ് റസ്‌പോൺസ്

മുഹമ്മദ് എന്ന പേര് നോവലിലെ കഥാപാത്രമായപ്പോൾ നഷ്ടമായത് ഒരു അദ്ധ്യാപകന്റെ കൈ; എന്നിട്ടും മിസ്റ്റർ പിണറായി താങ്കളുടെ വാ തുറന്നോ? മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കേസെടുത്തവരുടെ എണ്ണം എങ്കിലും താങ്കൾക്ക് അറിയാമോ? എന്തിന് വേണ്ടിയായിരുന്നു വിടി ബൽറാമിനെ പിറകെ നടന്ന് ആക്രമിച്ചത്? അയ്യപ്പ ഭഗവാനെ മൈ*** എന്ന് വിളിക്കുന്നതാണോ മിസ്റ്റർ പിണറായി ആവിഷ്‌കാര സ്വാതന്ത്ര്യം?  ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

 പ്രിയനന്ദനൻ എന്ന സംവിധായകനെ സംഘപരിവാർ പ്രവർത്തകർ വഴിയിലിട്ട് മർദ്ദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തലയിൽ ചാണകവുമൊഴിച്ചു. സംശയം വേണ്ടാ..തെറ്റാണ്.. അപലപനീയവും. എന്തിന്റെ പുറത്താണെങ്കിലും ആൾക്കൂട്ടം ഒരുവ്യക്തിയെ കൈകാര്യം ചെയ്യുന്നത് നിയമ വ്യവസ്ഥയോടും, നിയമ വാഴ്ചയോടും ഉള്ള വെല്ലുവിളിയാണ്. എന്നാൽ, പ്രിയനന്ദനനെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട് നാടുഭരിക്കുന്ന മുഖ്യമന്ത്രിയും, നാടുഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയും നടത്തിയ പ്രസ്താവന സംഘപരിവാർ ആക്രമണത്തേക്കാൾ ഭയാനകമായിരുന്നു.പ്രിയനന്ദനനെതിരെയുള്ള ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും, സംഘപരിവാറിന്റെ ഈ ഗൂണ്ടായിസം കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും, പിണറായി പറഞ്ഞു. ഒരുപടി കൂടി കടന്ന് സംഘപരിവാർ രാഷ്ട്രീയത്തിന്റെ പൊള്ളത്തരവും അക്രമോത്സുകതയും ചൂണ്ടികാണിച്ചുകൊണ്ട് പാർട്ടി സെക്രട്ടറി പതിവ് തെറ്റിക്കാതെ, ആ നാലുപേരുകൾ ആവർത്തിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നവീനഇന്ത്യയിലെ രക്തസാക്ഷികളായ ആ നാലുപേർ. ദബോൽക്കർ, കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്. ഈ നാലുവാക്കുകൾ ആവർത്തിച്ചാൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തുതോന്ന്യാസവും ആകാമെന്ന് ഈ നേതാക്കൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. സംഘപരിവാറുകാർ അക്രമത്തിന്റെ ഭാഗത്ത് വരുമ്പോൾ അത് ആവിഷ്‌കാര സ്വാതന്ത്ര്യമാവുകയും, സംഘപരിവാറുകാരെ പോലെയോ അതിനേക്കാളോ ഫാസിസ്റ്റ് കാഴ്ചപാടുള്ള സിപിഎമ്മുകാർ അക്രമികളാവുമ്പോൾ അത് ക്രമസമാധാനത്തിന്റെ പ്രശ്‌നമാവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

എന്താണ് പ്രിയനന്ദനൻ പറഞ്ഞത് എന്ന് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അറിയാത്തതുകൊണ്ടാണോ? പ്രിയനന്ദനൻ എന്താണ് ഫേസ്‌ബുക്കിൽ കുറിച്ചതെന്ന് ഇവിടെ പറയാനോ, എഴുതിക്കാണിക്കാനോ നിയമം അനുവദിക്കുന്നില്ല. അത്രമേൽ അശ്ലീലവും, തെമ്മാടിത്തവും അബദ്ധവും, മതവിദ്വേഷം പരത്തുന്നതും, വർഗീയവിദ്വേഷം പരത്തുന്നതുമായ ഒരുപോസ്റ്റായിരുന്നു അത്. അയ്യപ്പഭഗവാനെ മാത്രമല്ല, ഭഗവാന്റെ അമ്മയെയും, അച്ഛനെയും വരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിവിളിക്കുകയായിരുന്നു പ്രിയനന്ദനൻ. അതും മൂന്നാംകിട നീലച്ചിത്രത്തിന്റെ ഉപയോക്താക്കൾ പ്രയോഗിക്കുന്ന ഭാഷയിൽ. അയ്യപ്പനെ അഭിസംബോധന ചെയ്തത് മൈ ..എന്ന് തുടങ്ങുന്ന തെറി വാക്ക് ഉപയോഗിച്ച് കൊണ്ടാണ്. അയ്യപ്പന്റെ അമ്മയെ ഭീതിദമാം വിധം തെറിവിളിച്ചിരിക്കുന്നു. ഇതാണ് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പിണറായിയും കോടിയേരിയും പറയുന്നത്. പ്രിയനന്ദനൻ ഉപയോഗിച്ച വാക്കുകൾ മറ്റൊരു മതത്തെയോ, മതപുരോഹിതനെയോ കുറിച്ചായിരുന്നെങ്കിൽ ഇവിടെ എന്തുസംഭവിക്കുമായിരുന്നു?

ഒരുനോവലിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടതുകൊണ്ട് നഷ്ടപ്പെട്ടത് ഒരുമലയാളം അദ്ധ്യാപകന്റെ വലംകൈയാണ്. ഒരു സബ്എഡിറ്റർക്ക് അബദ്ധം പററി സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ്, പ്രതികരണം എന്ന നിലയിൽ മാതൃഭൂമിയുടെ ലോക്കൽ എഡിഷനിൽ പ്രസിദ്ധീകരിച്ചപ്പോൾ, അയാളുടെ തൊഴിൽ മാത്രമല്ല പോയല്ല, ആ സ്ഥാപനം തന്നെ പ്രതിസന്ധിയിലായി. ക്ഷമാപണവുമായി മാതൃഭൂമി രംഗത്ത് വന്നെങ്കിലും, അത് ഗൗനിക്കാൻ മതതീവ്രവാദികൾക്ക് സാധിച്ചില്ല. ഈ പശ്ചാത്തലത്തിൽ വേണം അയ്യപ്പനെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രിയനന്ദനന്റെ വാക്കുകൾ കാണാൻ. ആ വാക്കുകൾ ഇവിടെ ഒരുകലാപവും ഉണ്ടാക്കിയില്ല എന്നത് ഇവിടുത്തെ ഹിന്ദുവിന്റെ മഹത്വമാണ്.

ആ മഹത്വത്തെ അപമാനിച്ചുകൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഈ ഭൂമിമലയാളത്തിന് നാണക്കേടാണ്. മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ 50 പേരെങ്കിലും ഇരുമ്പഴി എണ്ണിയിട്ടുണ്ട്. നൂറുപേർക്കെതിരെ കേസെടുത്ത് അവർ പൊലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങി നടക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാട്ടിൽ അഭിപായം പറഞ്ഞതിനാണ് പിണറായിയുടെ പൊലീസ് ഇവരെ വലയ്ക്കുന്നത്. അത് അഭിപ്രായ സ്വാതന്ത്ര്യമല്ലേ...ആവിഷ്‌കാര സ്വാതന്ത്ര്യമല്ലേ? അതിനേക്കാളൊക്കെ മുമ്പ് അകത്തിടേണ്ട വ്യക്തിയായിരുന്നു പ്രിയനന്ദനൻ. അത്രമേൽ തെമ്മാടിത്തരമായിരുന്നു ഈ സംവിധായകൻ പറഞ്ഞത്.

ഒരുപാട് പിന്നോട്ട് സഞ്ചരിക്കേണ്ട..വി.ടി.ബൽറാം എന്ന കോൺഗ്രസ് എംഎൽഎയെ സിപിഎമ്മുകാർ വളഞ്ഞിട്ട് ആക്രമിച്ചത് ഓർത്തെടുക്കാൻ. എകെജി ബാലപീഡകനാണ് എന്ന് ബൽറാം പറഞ്ഞത് എകെജിയുടെ പുസ്തകം വായിച്ചിട്ടാണ്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് സുശീല ഗോപാലനോട് അനുരാഗമുണ്ടായ കഥ അച്ചടിച്ച് വന്നപ്പോൾ, അത് വായിച്ച് എ.കെ.ജിയെ കുറിച്ച് ബാലപീഡകനെന്ന് പറഞ്ഞപ്പോൾ, അത് ആവിഷ്‌കാര സ്വാതന്ത്ര്യമായിരുന്നില്ല സിപിഎമ്മിന്. ആ മനുഷ്യനെ വഴി നടക്കാൻ അനുവദിച്ചില്ല. അപ്പോൾ അയ്യപ്പനെ കുറിച്ച് എന്ത് അപരാധം പറഞ്ഞാലും അത് ആവിഷ്‌കാര സ്വാതന്ത്ര്യമാകുന്നത് എങ്ങനെയാണ്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP