Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അടിമപ്പണിയും അടിവസ്ത്രം അലക്കും പട്ടിയെ കുളിപ്പിക്കലും മർദ്ദനവും ഗുരുതരമല്ലെ? വ്യാജ രേഖയുണ്ടാക്കി നിരപരാധിയെ പ്രതിയാക്കാൻ ശ്രമിക്കുന്നത് കുറ്റകരമല്ലെ? നിയമത്തെ കളിയാക്കാൻ പീഡനക്കേസ് പ്രയോഗിക്കുന്നത് തെമ്മാടിത്തരമല്ലെ? ജേക്കബ് തോമസ് സുദേഷ് കുമാറിനെക്കാൾ വലിയ തെമ്മാടിയാകുന്നത് എങ്ങനെ?

അടിമപ്പണിയും അടിവസ്ത്രം അലക്കും പട്ടിയെ കുളിപ്പിക്കലും മർദ്ദനവും ഗുരുതരമല്ലെ? വ്യാജ രേഖയുണ്ടാക്കി നിരപരാധിയെ പ്രതിയാക്കാൻ ശ്രമിക്കുന്നത് കുറ്റകരമല്ലെ? നിയമത്തെ കളിയാക്കാൻ പീഡനക്കേസ് പ്രയോഗിക്കുന്നത് തെമ്മാടിത്തരമല്ലെ? ജേക്കബ് തോമസ് സുദേഷ് കുമാറിനെക്കാൾ വലിയ തെമ്മാടിയാകുന്നത് എങ്ങനെ?

മറുനാടൻ ഡെസ്‌ക്‌

ഡിജിപി സുദേഷ്‌കുമാറിന്റെ മകൾ  പൊലീസുകാരനെ മർദിച്ച് പരുക്കേറ്റിട്ടും കേരളാ പൊലീസ് ഇതുവരെ ആ പെൺകുട്ടിക്കെതിരെ നടപടിയെടുത്തിട്ടില്ല. അതേ സമയം ആശുപത്രിയിൽ നിന്നിറങ്ങിയാൽ ഏതുനിമിഷവും അറസ്റ്റുണ്ടാകുമെന്ന ഭയത്തിൽ ഹൈക്കോടതിയുടെ പിൻബലത്തിലാണ് പൊലീസ് ഡ്രൈവർ ഗാവസ്‌കർ ചികത്സയിൽ തുടരുന്നത്.  പൊലീസുകാരനെ മർദിച്ച പെൺകുട്ടിക്കെതിരെ നടപടിയെടുക്കുന്നത് പോയിട്ട് പെൺകുട്ടിയെ സഹായിച്ച എഡിജിപി സുദേഷിനെതിരെ നടപടി സ്വീകരിക്കാൻ പിണറായി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണത്തിന് ശേഷം എഡിജി പിയെ സസ്‌പെന്റ് ചെയ്യേണ്ടതായിരുന്നു. പൊലീസുകാരെ അടിമപ്പണിക്ക് ഉപയോഗിക്കുന്നു, പട്ടിയെ കുളിപ്പിക്കുന്നു.

ഭാര്യയേയും മക്കളുടേയും ശാസനകൾക്ക് വിധേയമാക്കുന്നു, മകളെ നോക്കിയാൽ പണിഷ്‌മെന്റ് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നത്. എന്നാൽ ഇതിനെതിരെ അന്വേഷിച്ച് തെളിവടക്കം റിപ്പോർട്ട് ലഭിച്ചിട്ടും ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പൊലീസ് വാഹനം ദുരുപയോഗം ചെയ്യുന്നതുൾപ്പടെ നടപടിക്ക് വിധേയമാക്കാമായിരുന്നു.  തന്റെ പദവി ഉപയോഗിച്ച് മകളെ രക്ഷിക്കാനും ഇരയായ പൊലീസുകാരനെ കുടുക്കാനും ഈ എഡിജിപി ബോധപൂർവം ശ്രമിക്കുകയും ചെയ്തു. ഇരയുടെ കേസിനേക്കാൾ മുൻപ് ആക്രമിച്ച പെൺകുട്ടിയുടെ കേസ് പരിഗണിച്ചത്. കൗണ്ടർ കേസിനേക്കാൾ ശക്തമായ കേസാക്കി മാറ്റാനാണ് പൊലീസ് തലത്തിൽ നീക്കം നടത്തിയത്.

ഇതനുസരിച്ച് പൊലീസുകാരൻ സ്ത്രിത്വത്തെ അപമാനിച്ചു കൈയിൽ പിടിച്ചു, പെൺകുട്ടിയ അസഭ്യം പറഞ്ഞു എന്നിവയെല്ലാം കാട്ടിയാണ് കേസെടുത്തത്. അതിന്റെ പേരിൽ നടപടി ഭയന്നാണ് ഗാവസ്‌കർ കോടതിയെ ഹൈക്കോടതിയുടെ സംരക്ഷണം തേടിയത്. എന്നാൽ ഇതു നടക്കില്ലെന്നായപ്പോൾ പൊലീസുകാരൻ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്താണ് പ്രശ്‌നമുണ്ടാക്കിയതെന്നും പറഞ്ഞു. പിന്നീട് പെൺകുട്ടിയെ ഗാവസ്‌കർ അപമാനിച്ചെന്നും ദേഹത്തുകൂടി വണ്ടികയറ്റിയെന്നും ഗാവസ്‌കർ മൊഴിനൽകി. എന്നാൽ എഡിജിപിയുടെ മൊഴിയും മകളുടെ മൊഴിയും ഗാവസ്‌കറുടെ മൊഴിയും പൊരുത്തപ്പെടാതെ വന്നപ്പോൾ ഇത് വ്യാജ ആരോപണമാണെന്ന് ക്രൈംബ്രാഞ്ച് തന്നെ കണ്ടെത്തുകയായിരുന്നു.

എന്നിട്ടും എഡിജിപി കലിയടക്കിയില്ല.ഒരു പൊലീസുകാരിയെ സമീപിച്ച് തന്നെ ഗാവസ്‌കർ കുടുക്കി എന്ന തരത്തിൽ വാർത്തകൾ് നൽകാൻ ശ്രമിച്ചു. പിന്നീട് ഗാവസ്‌കർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നു വരുത്തി തീർക്കാൻ തന്റെ രജിസ്റ്റർ എഡിജിപി തരുത്തിയെന്നും കൈംബ്രാഞ്ച് കണ്ടെത്തി. മറ്റൊരു പൊലീസുകാരന്റെ പേരെഴുതി ചേർത്തായിരുന്നു ഈ നീക്കം. കേസന്വേഷിക്കുന്നത് സാധാരണ പൊലീസുകാരയതുകൊണ്ട് മാത്രമാണ് എഡിജിപി സുകേഷിനെതിരെ തെളിവുകൾ നിരത്തിയത്. അന്വേഷണ ചുമതല എസ് പി, ഡി വൈ എസ് പി, റാങ്കിലുള്ള ആരെങ്കിലുമായിരുന്നെങ്കിൽ ഒരു പക്ഷേ കേസ് അനുകൂലമാക്കി തീർക്കാർ ശ്രമിച്ചേനെ. പൊലീസ് അസോസിയേഷനടക്കം പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടും ഇര സാധാരണ പൊലീസുകാരനായതുകൊണ്ടും കെട്ടുകഥകൾ വിജയിക്കാതെ പോയി.

പൊലീസുകാരന് പോലും കോടതിയുടെ സഹായം വേണ്ടിവരുന്നു നീതിയുടെ സഹായം ലഭിക്കാൻ. പൊലീസുകാരന് പോലും നീതി ലഭിക്കുന്നില്ല. എഡിജിപിയുടെ പദവിയിൽ അദ്ദേഹത്തെ ഇരുത്തുന്നു എന്ന് സർക്കാർ പറയണം. പ്രത്യേക പദവികൾ നൽകിയിട്ടില്ലെങ്കിലും ഇന്നും കീഴുദ്യോഗസ്ഥർക്ക് ഉത്തരവിട്ടുണ്ടൊണ്ട് എഡിജിപി പദവിൽ തന്നെയാണ് സുദേഷ് കുമാറിരിക്കുന്നത്. തെളിവുകളുണ്ടായിട്ടും ആരോപണവിധേയനായ എഡിജിപിക്കെതിരെ നടപടിയെടുക്കാമായിരുന്നു. വ്യാജരേഖകൾ ചമച്ചതിനും, കേസ് അട്ടിമറിക്കാൻ ശ്രമമിച്ചതിനും നിയമവ്യവസ്ഥിതിയെ പറ്റിച്ചതിനും നിയമനടപടിയെടുക്കാമായിരുന്നു. ഏറ്റവും ഒടുവിൽ രേഖതിരുത്തി തെളിവ് കെട്ടിചമച്ചതിനും തെളിവെടുക്കാമായിരുന്നു ആരോപണവിധേയനെതിരെ നിയമനടപടിയില്ല. ഇതെന്ത് തരം നീതിയാമെന്ന് മുഖ്യമന്ത്രി മറുപടി നൽകണം,

കേരളത്തിലെ ഏറ്റവും സീനിയറായിട്ടുള്ള ഒരു ഐപി എസ് ഓഫീസർ അയാൾക്ക് ഡിജിപി റാങ്കിലിരിക്കുന്ന പൊലീസ് ഓഫീസർ അദ്ദേഹത്തിന് ബോധ്യമുള്ള ഒരുകാര്യം വ്യക്തമാക്കിയതിന്റെ പേരിൽ സസ്്‌പെൻഷനിലാണ്. മാസങ്ങലായി സ്‌പെൻഷനിലായിട്ട്, കാലാവധി നീ്ട്ടുന്നു, കള്ളകേസുകൾ നൽകുന്നു, അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന്റെ പേരിൽ കേസെടുക്കുന്നു. ജേക്കബ് തോമസിനല്ലാത്ത എന്ത് നീതിയോ, സുരക്ഷയോ ആണ് സംരക്ഷണമോ ആണ് പിണറായി വിജയൻ സർക്കാർ എഡിജിപി സുദേഷ് കുമാറിന് നൽകുന്നത്.

നിങ്ങൾ ഇരട്ടചങ്കനാണെങ്കിൽ അയാളുടെ കുപ്പായം അഴിച്ചുവെച്ച് മാറ്റി നിർത്തണം. ആ പാവപ്പെട്ട പൊലീസുകാരന് നീതി നൽകണം. അതിന് നട്ടെല്ലുണ്ടോ എന്ന ചോദ്യമാണ് സാധാരണക്കാരന് താങ്കളോട് ചോദിക്കാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP