Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കയ്യടി നേടാൻ വേണ്ടി എന്തിനും മറുതലം തേടുമ്പോൾ ഓർക്കുക ജോർജ് താങ്കൾ തളർത്തുന്നത് നീതി തേടി അലയുന്ന ഒരുപാവം കന്യാസ്ത്രീയെ ആണ്; ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ മറഞ്ഞുപോകുന്നത് ദുർബലരുടെ നിസ്സഹായമായ നിലവിളികളാണ്: സഹായിക്കുന്നില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ബാധ്യത എങ്കിലും ജനപ്രതിനിധിക്കില്ലേ?

കയ്യടി നേടാൻ വേണ്ടി എന്തിനും മറുതലം തേടുമ്പോൾ ഓർക്കുക ജോർജ് താങ്കൾ തളർത്തുന്നത് നീതി തേടി അലയുന്ന ഒരുപാവം കന്യാസ്ത്രീയെ ആണ്; ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ മറഞ്ഞുപോകുന്നത് ദുർബലരുടെ നിസ്സഹായമായ നിലവിളികളാണ്: സഹായിക്കുന്നില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ബാധ്യത എങ്കിലും ജനപ്രതിനിധിക്കില്ലേ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമെ ഉള്ളു. അത് വി എസ് അച്യുതാനന്ദൻ ആണ്. എന്നാൽ പിണറായി വിജയനെയും ഉമ്മൻ ചാണ്ടിയേയും വി എം സുധീരനേയും ഒക്കെ പോലെ ഒരുപാട് ജനകീയരായ നേതാക്കളെ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. ഇവരില് നിന്നൊക്കെ വ്യത്യസ്ഥനായ ഒരു നേതാവ് ഉണ്ട്. ഒരു മണ്ഡലത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയില്ലാതെ ഇരുപത്തിയയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച പൂഞ്ഞാർ പുലി സാക്ഷാൽ പിസി ജോർജ്. പിസി പൂഞ്ഞാറിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവൻ ആവേശമാണ്. അഴിമതിക്കാർക്കെതിരെയും തട്ടിപ്പുകാർക്കെതിരെയും ഒക്കെ ഉറച്ച നിലപാടെടുത്ത് പറയാനുള്ളത് ഒരു മടിയുമില്ലാതെ തുറന്ന് പറയുന്ന പച്ച മനുഷ്യനാണ് പിസി ജോർജ്.

ജോർജിന്റെ ഭാഷയും ശൈലിയും പിണറായി വിജയനെപ്പോലും ചിരിപ്പിച്ചിട്ടുണ്ട് എന്ന് ഓർക്കുക. സ്വന്തം മണ്ഡലത്തിൽ ഒരു പ്രശ്‌നം ഉണ്ടായാൽ മുണ്ട് മടക്കിക്കുത്തി ചെന്ന് തെറി വിളിക്കേണ്ടവരെ തെറി വിളിച്ചും തല്ലേണ്ടവരെ തല്ലിയും ആ പ്രശ്‌നം റെഡിയാകുന്നത് വരെ പിസി നേതാവായി ഉണ്ടാകും.എതിരിടാൻ വന്നവരോട് തോക്ക് ചൂണ്ടിക്കാണിച്ച് പോലും പിസി തന്റെ തന്റേടം പ്രകടിപ്പിച്ചിട്ടുണ്ട്. ആ ആണത്വത്തിനുള്ള കൈയടിയായിരുന്നു ഇടത് മുന്നണിയുടേയും യുഡിഎഫിന്റേയും ബിജെപിയുടേയും സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഒറ്റയ്ക്ക് നേടിയ വിജയം. ആ വിജയത്തിനും ആ തന്റേടത്തിനും കൈയടി കൊടുക്കാതിരിക്കാൻ പറ്റില്ല. എന്നാല് കൈയടിക്ക് വേണ്ടി ജോർജ് എന്തും വിളിച്ച് പറയും. പറയുന്നത് വങ്കത്തരമാണ് എന്ന് ഉറപ്പുണ്ടെങ്കിലും അങ്ങനെ ചെയ്യുന്നതിൽ ജോർജിന് ഒരു ബുദ്ധിമുട്ടുമില്ല.

പൊതു വിശ്വാസവും പൊതു നന്മ എന്നതും ജോർജിന്റെ പ്രതികരണങ്ങൾക്ക് തടസ്സമല്ല. മാർ ആലഞ്ചേരിയുടെ പ്രശ്‌നമുണ്ടായപ്പോൾ എതിര് നിന്ന വൈദികനെ ജാതി പറഞ്ഞ് അതിക്ഷേപിച്ചത് അതിൽ ഒന്ന് മാത്രമായിരുന്നു. ഗൗരിയമ്മയെന്ന വയോധികയായ നേതാവിനെക്കുറിച്ച അശ്ലീലം ചേർത്ത് ജോർജ് നടത്തിയ പരാമർശങ്ങൾ കേരളത്തിന് മറക്കാൻ കഴിയുകയില്ല. ജസ്‌ന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ അതിന്റെ വേദനയും തലയിലേറി നടക്കുന്ന മാതാപിതാക്കളെ കുറിച്ച് ജോർജ് പറഞ്ഞതും നീതിക്ക് നിരക്കുന്നതായിരുന്നില്ല. എന്നാൽ അതൊക്കെ പൊതുജനങ്ങളുടെ കൈയടി ലഭിക്കുന്നതാണെന്ന് ജോർജിന് അറിയാമായിരുന്നു.

ജോർജിനെ എതിരിടാൻ പലരും മുന്നോട്ട് വരാത്തത് വായിലിരിക്കുന്നത് കേൾക്കാൻ മടിച്ചും എന്താണ് ജോർജ് വിളിച്ച് പറയുന്നതെന്നും ഉറപ്പില്ലാത്തതുകൊണ്ടാണ്. നിർഭാഗ്യവശാൽ ജോർജിന്റെ ഇത്തരം ചില അഭിപ്രായ പ്രകടനങ്ങൾതിന്മയുടെ വശം ചേർന്ന് നിന്നുള്ളവയാണ്. ദീലീപ് കേസിൽ ഇരയായ നടിയെ അധിക്ഷേപിച്ചും നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും ജോർജ് രംഗത്ത് വന്നിരുന്നു. ദിലീപിനെ ന്യായീകരിച്ചു എന്നതിലുപരി ആ നടിയെ മോശക്കാരിയാക്കി എന്നതാണ് പ്രധാനം. സമാനമായ ഒരു അഭിപ്രായ പ്രകടനമാണ് ഇന്ന് ജോർജ് നടത്തിയിരിക്കുന്നത്. ജലന്ധർ മെത്രാൻ ഫ്രാങ്കോ മുളയ്ക്കനെതിരെ പരാതി കൊടുത്ത കന്യാസ്ത്രീയെയും അവരെ സംരക്ഷിക്കുന്നവരെയുമൊക്കെ അധിക്ഷേപിച്ചിരിക്കുകയാണ് ജോർജ് ഇന്ന്. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് ജോർജ് ഇന്ന് അവരെ അധിക്ഷേപിച്ചത്.

ഇന്ന് നീതി തേടി കൊച്ചിയിൽ സത്യാഗ്രഹമിരുന്ന കന്യാസ്ത്രീകളെക്കുറിച്ച് ജോർജ് പറഞ്ഞത് ഈ കന്യാസ്ത്രീകളെ വൈദ്യപ്രിശോധന നടത്തി കന്യകകളാണോ എന്ന് പരിശോധിക്കണമെന്നാണ്. 12 തവണ പീഡിപ്പിച്ചിട്ടും പരാതിയില്ലായിരുന്ന കന്യാസ്ത്രീ 13ാം തവണ പീഡനമാക്കി മാറ്റിയത് അവരുടെ കുഴപ്പമാണ് എന്നും ഒരിക്കൽ പീഡിപ്പിച്ചാൽ പിന്നെ അവരെ കന്യാസ്ത്രീയെന്ന് വിളിക്കരുതെന്നുമൊക്കെയാണ് ജോർജ് പറഞ്ഞിരിക്കുന്നത്. ഈ വിഷയമാണ് ഇൻസ്റ്റന്റ് റെസ്‌പോൺസ് ഇന്ന് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP