Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭയാശങ്കകളുടെ അഞ്ച് നാൾ അവസാനിച്ചെങ്കിലും ആശ്വസിക്കാറായിട്ടില്ല; മണ്ഡലകാലത്തിന് മുൻപ് പരിഹാരം കാണേണ്ട നിരവധി പ്രശ്‌നങ്ങൾ സർക്കാരിന് അറിയാത്തതോ; മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുമ്പോൾ പ്രതിഷേധവും പ്രതിരോധവും താങ്ങാൻ ശബരിമലയ്ക്ക് കഴിയുമോ? ഭക്തരും സർക്കാരും ജയിച്ചു! ഇനിയെന്ത്?

ഭയാശങ്കകളുടെ അഞ്ച് നാൾ അവസാനിച്ചെങ്കിലും ആശ്വസിക്കാറായിട്ടില്ല; മണ്ഡലകാലത്തിന് മുൻപ് പരിഹാരം കാണേണ്ട നിരവധി പ്രശ്‌നങ്ങൾ സർക്കാരിന് അറിയാത്തതോ; മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തർ എത്തുമ്പോൾ പ്രതിഷേധവും പ്രതിരോധവും താങ്ങാൻ ശബരിമലയ്ക്ക് കഴിയുമോ? ഭക്തരും സർക്കാരും ജയിച്ചു! ഇനിയെന്ത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഞ്ച് ദിവസം കേരളത്തെ ഭയാശങ്കയുടെ മുൾമുനയിൽ നിർത്തിയ ശബരിമല യുവതി പ്രവേശന സംഘർഷത്തിന് താൽക്കാലിക അന്ത്യം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി യുവതികൾ സന്നിധാനത്ത് എത്തുന്നത് തടയുന്നതിന് വേണ്ടി അയ്യപ്പ ഭക്തർ തെരുവിലായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ശബരിമലയിലും പമ്പയിയലും സന്നിധാനത്തും നിലയ്ക്കലിലും ആയിരക്കണക്കിന് ഭക്തരാണ് ആചാരങ്ങൾ തെറ്റിച്ച് അവിടെ എത്തുന്ന യുവതികളെ തടയാനായി രംഗത്ത് എത്തിയത്. എന്നാൽ ഇന്നലെ നട അടയ്ക്കും വരെ ഒരു യുവതിയും സന്നിധാനത്ത് എത്തിയില്ല എന്നത് അയ്യപ്പ ഭക്തർക്കും ആചാര സംരക്ഷകർക്കും ആശ്വസിക്കാം.

അതേസമയം ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണം എന്ന് ശഠിക്കുന്ന പുരോഗന വാദികളും യുക്തിവാദികളും അടങ്ങുന്ന ന്യൂനപക്ഷത്തിനും അതിന് കോടതി വിധിയുടെ മറവിൽ പിന്തുണ നൽകുന്ന സർക്കാരിനും നിരാശപ്പെടാൻ ഒന്നുമില്ല. സന്നിധാനത്തിന്റെ പരിസരത്തെ നടപന്തലിലും മരക്കൂട്ടത്തും യുവതികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞു എന്നത് വിജയമായി അവർ ആഘോഷിക്കട്ടെ. സർക്കാരിനെ സംബന്ധിച്ചിടത്തോളം കോടതി വിധി നടപ്പിലാക്കാൻ അവർ ശ്രമിച്ചു എന്നതിന് തെളിവായി അത് മാറി. അയ്യപ്പ ക്തരെ സംബന്ധിച്ചിടത്തോളം യുവതികൾ ആരും തന്നെ ശബരിമലയിൽ എത്തിയില്ലെന്നിരിക്കെ മറു ഭാഘത്ത് നിന്നവർക്കും ആശ്വസിക്കാനും ന്യായീകരിക്കാനും വകയുണ്ട്.

എന്തായാലും കേരളത്തിലേക്ക് ഒരു കലാപം വ്യാപിക്കു്‌നന രീതിയിൽ കാര്യങ്ങൾ എത്താത്തതിൽ ശബരിമല യുവതീ പ്രവേശനത്തിലെ പ്രധാനപ്പെട്ട സംഘർഷ ദിനങ്ങൾ അവസാനിച്ചതിൽ എല്ലാവർക്കും ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യാം. താൽക്കാലികമായി സംഘർഷം ഒഴിഞ്ഞ് പോയി എങ്കിലും ഈ അവസ്ഥ ഇങ്ങനെ എത്രകാലം മുന്നോട്ട് പോകും എന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്. വെറും അഞ്ച് ദിവസത്തേക്കായി തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോഴാണ് കേരളം മുഴുവൻ മറ്റെല്ലാ വിഷയവും വിട്ട് ശബരിമലയിലേക്ക് കേന്ദ്രീകരിച്ചത്. മണ്ഡല മകരവിളക്ക് കാലത്തിനായി അടുത്ത മാസം നട തുറക്കുമ്പോൾ ഈ സാഹചര്യം ഏകദേശം തുടർച്ചയായി മൂന്ന് മാസത്തോളം നീണ്ട് നിന്നു. ഈ കാലയളവിൽ കോടികണക്കിന് ഭക്തരാണ് ശബരിമലയിൽ എത്തുന്നത്. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് എത്താറുണ്ട്.

ഒരു നിമിഷം വഴി തടസ്സപ്പെട്ടാൽ കിലോമീറ്ററുകളോളം റോഡ് ബ്ലോക്കാകാറുണ്ട്. ആ സാഹചര്യത്തിൽ സമരം ചെയ്യുന്നവരും നാമജപം നടത്തുന്നവരും അവിടേക്ക് എത്തിയാൽ ശബരിമല ഒരുപക്ഷേ ഏറ്റവും കളങ്കിതമായ ദിനങ്ങളിലൂടെയായിരിക്കും ശബരിമല കടന്ന് പോകുന്നത്. ഇക്കുറി ആശങ്കയുടെ പ്രശ്‌നമുണ്ടായിരുന്നതിനാൽ അയ്യപ്പ ഭക്തരുടെ എണ്ണം കുറവായിരുന്നു. നൂറ് കണക്കിന് ഭക്തർ പ്രതിരോധത്തിന്റെ ഭാഗമായി സന്നിധാനത്തേക്കും പമ്പയിലേക്കും നിലയ്ക്കലേക്കും ഒക്കെ എത്തിച്ചേർന്നാൽ ശബരിമലയ്‌ക്കോ ആ കാടിനോ അത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ഈ വരുന്ന ഒരു മാസം സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.

കോടതി വിധി വന്നത് മുതൽ സർക്കാർ കാട്ടിയ അലംഭാവം ഇനിയെങ്കിലും ഉണ്ടാകാൻ പാടില്ല. ശബരിമലയെ സംബന്ധിച്ചിടത്തോളം മൂന്ന് കാര്യങ്ങളാണ് പ്രധാനം. ഒന്ന് തന്ത്രി കുടുംബം, പന്തളം രാജ കൊട്ടാരം മൂന്ന് ദേവസ്വം ബോർഡ് എന്നിവയാണ്. ഈ മൂന്ന് സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും അവരെ ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് വിളിക്കുകയും അവരുടെ പ്രാഥമിക ആവശ്യങ്ങൾ അംഗീകരിക്കുകയുമാണ് വേണ്ടത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP