Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവസ്വം ബോർഡിനെ വിരട്ടിയും തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും അപമാനിച്ചും ശബരിമലയിൽ യുക്തിവാദികളെ പ്രവേശിപ്പിക്കണം എന്ന് എന്തിനാണ് പിണറായി വിജയൻ വാശി പിടിക്കുന്നത്? അയ്യപ്പ ഭക്തന്മാരെ മുഴുവൻ സംഘികളാക്കുന്ന സമീപനത്തിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരും; ഭക്തിയും യുക്തിയും കലർത്തി ശബരിമലയുടെ അന്തസ്സ് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എന്തിന് സർക്കാർ ചൂട്ടുപിടിക്കുന്നു?

ദേവസ്വം ബോർഡിനെ വിരട്ടിയും തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും അപമാനിച്ചും ശബരിമലയിൽ യുക്തിവാദികളെ പ്രവേശിപ്പിക്കണം എന്ന് എന്തിനാണ് പിണറായി വിജയൻ വാശി പിടിക്കുന്നത്? അയ്യപ്പ ഭക്തന്മാരെ മുഴുവൻ സംഘികളാക്കുന്ന സമീപനത്തിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരും; ഭക്തിയും യുക്തിയും കലർത്തി ശബരിമലയുടെ അന്തസ്സ് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എന്തിന് സർക്കാർ ചൂട്ടുപിടിക്കുന്നു?

മറുനാടൻ മലയാളി ഡെസ്‌ക്

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി നട തുറന്ന അഞ്ച് ദിവസം ശബരിമലയിലുണ്ടായ സംഘർഷങ്ങൾ അവസാനിച്ചപ്പോൾ കേരളം ഏറെ പ്രതീക്ഷിച്ചതാണ്. ഇനി മണ്ഡല മകരവിളക്ക് കാലത്ത നട തുറക്കുന്നതിന് മുൻപ് ശബരിമലയിൽ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയ പാർട്ടികളുമായി ദേവസ്വം ബോർഡിനേയും ഉൾപ്പെടുത്തി ചർച്ച നടത്തി, പന്തളം രാജകുടുംബവുമായും തന്ത്രികുടുംബവുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾക്ക് ഒരു സമവായം ഉണ്ടാക്കും എന്ന ഒരു പ്രതീക്ഷ ആളുകൾക്ക് ഉണ്ടായിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാതിരുന്ന് കോടതി അലക്ഷ്യം വാങ്ങുന്നതിന് പകരം കുറച്ച് സാവകാശം വാങ്ങുക എന്നതായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്.

എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്ന ാെരു ചുമതല മാത്രമാണ് എന്ന ആദ്യകാല നിലപാടിൽ നിന്ന മാറി ഇത് സർക്കാരിന്റെ നിലപാട് ആണെന്നും എന്ത് വിലകൊടുത്തും അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കും യുവതികളെ പ്രവേശിപ്പിക്കും എന്ന നിലപാടിലേക്ക് സർക്കാർ മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇന്നലെ പത്തനംതിട്ടയിൽ നടന്ന ഒരു ചടങ്ങിൽ വലിയ വിപ്ലവകാരിയുടെ ഭാഷയിൽ തന്നെ മുഖ്യമന്ത്രി സംസാരിച്ചതിൽ ആരും അത്ഭുതപ്പെടേണ്ടതില്ല.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ പ്രഖ്യാപിത നയമായി അത് മാറുമ്പോൾ അത് ഉയർത്തിപ്പിടിക്കുന്നതിൽ തെറ്റുമില്ല.

എന്നാൽ ഇവിടുത്തെ പ്രശ്‌നം അതല്ല. പിണറായി വിജയൻ എന്ന വ്യക്തി ഒരു കമ്മ്യൂണിസ്റ്റ് നേതാവ് മാത്രമല്ല. ആ പാർട്ടിക്ക് വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കാൻ ശ്രമിക്കാത്തവരുടെ കൂടി മുഖ്യമന്ത്രിയാണ് അദ്ദേഹം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തുന്നത് സംഘപരിവാർ മാത്രമല്ല. സിപിഎം കോൺഗ്രസ് എന്നിവിടങ്ങളിൽ ഉള്ള ഹിന്ദുക്കളും സമാന അഭിപ്രായമുള്ളവരാണ്. അവരെക്കൂടി പരിഗണിച്ച് പ്രശ്‌ന പരിഹാരമാണ് പിണറായി ഇപ്പോൾ ശ്രമിക്കേണ്ടത്.ഞാൻ മുഖ്യമന്ത്രിയാണെന്നും അത്‌കൊണ്ട് തന്നെ എല്ലാ വിഷയത്തിലും പാർട്ടി അഭിപ്രായം സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ നേതാവാണ് പിണറായി വിജയൻ

ഇന്നലെ പത്തനംതിട്ടയിൽ വെച്ച് നടന്ന പ്രസംഗത്തിൽ അയ്യപ്പഭക്തർക്കെതിരെയും പന്തളം രാജകുുംബത്തിന് എതിരെയും തന്ത്രിക്കെതിരെയും പിണറായി വിജയൻ പറഞ്ഞത് ന്യായമായ കാര്യമല്ല. മുഖ്മന്ത്രിയുടെ പ്രസംഗത്തിലെ ക്ലാരിറ്റി സോഷ്യൽ മീഡിയയിലെ പുരോഗമനവാദികളും ചർച്ചയാക്കുന്നത് തെറ്റൊന്നുമല്ല. എന്നാൽ നാട് ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയ്ക് പിണറായി വിജയന്റെ പ്രധാന ചുമതല ഈ നാടിന്റെ ക്രമസമാധാനപാലനമാണ്. മുൻപ് എന്ത്‌കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കാര്യകാരണവശാൽ വിശദീകരിച്ച് അതിലേക്ക് കാര്യമില്ല. ഇനിയിപ്പോൾ ഒരു സമവായത്തിന്റെ പാദയിലേക്ക് പോകുന്നതിന് പകരം ഒരു വെല്ലുവിളിയിലേക്ക് പോകുന്നത് മൗഡ്യമാണ്.

പുരോഗമനപരമായ നലപാട് പറയുകയും അത് ആവർത്തിക്കുകയും ചെയ്യുന്നതു അതിന്റെ പേരിൽ ഇരട്ടചങ്കൻ എന്ന പേര് നേടുന്നതും ഒക്കെ നല്ലത് തന്നെ. പക്ഷേ മുഖ്യമന്ത്രിയുടെ പ്രധാന ഉത്തരവാദിത്വം ക്രമസമാധാന പാലനം തന്നെ ആകണം. കഴിഞ്ഞ കുറച്ച് ദിവസമായി ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാരും പൊലീസും ശ്രമിച്ചിട്ടും പരാജയപ്പെട്ടത് എന്ത്‌കൊണ്ടാണ്. ഒന്നാമത് അവിടെ എത്തിയത് ഭക്ത സ്ത്രീകളല്ല. അവിടെ എത്തിയത് ഫെമിനിസ്റ്റുകളും, യുക്തിവാദികളും ആക്റ്റിവിസ്റ്റുകളുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP