Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആര്യാധിനിവേശത്തിന്റെ പാർട്ടിക്ക് ദക്ഷിണേന്ത്യൻ മനസ്സിലെ ഇടം നഷ്ടമായോ? വല്ല്യേട്ടൻ ഭാവം ഒഴിഞ്ഞ കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് വസന്തകാലമോ; കർണാടകയിലെ വിട്ടുവീഴ്‌ച്ച രാജ്യം മുഴുവൻ വ്യാപിക്കട്ടെ; മായാവതിയെ മെരുക്കുന്നതിൽ മിടുക്ക് തെളിയിച്ചാൽ രാഹുലിന് പ്രധാനമന്ത്രി പദവി അകലെയാവില്ല

ആര്യാധിനിവേശത്തിന്റെ പാർട്ടിക്ക് ദക്ഷിണേന്ത്യൻ മനസ്സിലെ ഇടം നഷ്ടമായോ? വല്ല്യേട്ടൻ ഭാവം ഒഴിഞ്ഞ കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് വസന്തകാലമോ; കർണാടകയിലെ വിട്ടുവീഴ്‌ച്ച രാജ്യം മുഴുവൻ വ്യാപിക്കട്ടെ; മായാവതിയെ മെരുക്കുന്നതിൽ മിടുക്ക് തെളിയിച്ചാൽ രാഹുലിന് പ്രധാനമന്ത്രി പദവി അകലെയാവില്ല

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ആര്യാധിനിവേശത്തിന്റെ പ്രതീകമായിട്ടാണ് പലപ്പോഴും ദക്ഷിണേന്ത്യൻ ജനത ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ കാണുന്നത്. അതുകൊണ്ടാവാം പലപ്പഴും അമിത് ഷായും നരേന്ദ്ര മോദിയും ചേർന്നുണ്ടാക്കിയ ആധുനിക കൂട്ടുകെട്ടിന് പോലും ദക്ഷിണേന്ത്യൻ മണ്ണിൽ പച്ചപിടിക്കാൻ കഴിയാതെ പോകുന്നത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി എന്ന് എല്ലാവർക്കും അറിയാം. തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണാടകയിലും ഒന്നും ബിജെപി ഒട്ടും മോശവുമല്ല. എന്നാൽ ഇവിടങ്ങളിലൊന്നും അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ ബിജെപിക്ക് കഴിയൊ പോകുന്നത് ഒരുപക്ഷേ നമ്മുടെ ദ്രാവീഡിയൻ പാരമ്പര്യത്തിന്റെ ചെറുത്ത് നിൽപ്പ് തന്നെയാകാം.

എന്നാൽ ദക്ഷിണേന്ത്യൻ സംസ്‌കാരത്തിൽ ഏറ്റവും വലിയ വളർച്ച നേടിയ കർണാടകയിൽ അതല്ല സ്ഥിതി. അൽപം കൂടി മെച്ചമാണ് അവിടെ കാര്യങ്ങൾ ബിജെപിക്ക്. അവിടെ ബിജെപി അധികാരത്തിലെത്തുകയും ഇപ്പോൾ മൊത്തം എംപിമാരിൽ ഭൂരിഭാഗത്തേയും ഒപ്പം കൂട്ടിയിരിക്കുകയുമാണ്. കർണാടകയിൽ എല്ലാ പാർട്ടികളും ഒരുമിച്ച് മത്സരിച്ചാലും അധികാരത്തിലേറുക ബിജെപി തന്നെയാണ് എന്ന് മുൻപ് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും തെളിയിച്ചതാണ്. മോദി വിരുദ്ധ ബിജെപി വിരുദ്ധ സഖ്യത്തിന്റെ ആണിക്കല്ലാവുകയായിരുന്നു ആ തിരഞ്ഞെടുപ്പ്. നിയമസഭ തിരഞ്ഞടുപ്പ് സമയത്ത് വെവ്വേറെ മത്സരിച്ച് തോറ്റുപോയ കോൺഗ്രസും ജെഡിഎസ്സും ഒരുമിച്ച് നിന്നത് ബിജെപി എന്ന ആര്യപാർട്ടിയ്‌ക്കെതിരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമായിട്ടായിരുന്നു.

അങ്ങനെ അധികാരം ഏറിയ കുമാരസ്വാമി എത്രകാലം ഭരിക്കും എന്ന് ആളുകൾ നാളുകൾ എണ്ണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ അവർ സഖ്യം ഉണ്ടാക്കുകയും ഉന്നതമായ വിജയം കൈവരിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്നലെ പുറത്ത് വന്ന മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലേും ലോക്‌സഭ മണ്ഡലങ്ങളിലേയും ഫലം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കപെടുത്തുന്നത് തന്നെയാണ്. ബിജെപിയുടെ ശക്തികേന്ദ്രമായ ബെല്ലാരിയിൽ പോലും രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഒരു ഉഗ്രപ്പയ്ക്ക് ജയിക്കാൻ കഴിഞ്ഞു എന്നത് അത്ര ചെറിയ കാര്യമല്ല. ഒരുപക്ഷേ ഈ വിജയത്തിന്റെ ശിൽപ്പിയായി നമ്മൾ രാഹുൽ ഗാന്ധിയെ തന്നെ പ്രതിഷ്ടിക്കേണ്ടിയിരിക്കുന്നു.

കാലാകാലങ്ങളായി ബിജെപിക്ക് എതിരെയുള്ള സഖ്യം രൂപീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ ഐക്യം തന്നെയാണ്. അതിൽ തന്നെ പ്രധാന തടസ്സമായി നിൽക്കുന്നത് കോൺഗ്രസ് എന്ന പാർട്ടിയുടെ വല്യേട്ടൻ മനോഭാവമാണ്. കേരളത്തിൽ യുഡിഎഫിന് അധികാരത്തിലെത്താൻ കഴിയുന്നത് പോലും മുസ്ലിം ലീഗിനേയും കേരള കോൺഗ്രസിനേയും വേണ്ട രീതിയിൽ പരിഗണിക്കുന്നത്‌കൊണ്ട് മാത്രമാണ്. അത്തരത്തിലൊരു മുൻകൈയെടുത്ത രാഹുൽ ഗാന്ധിയുടെ നടപടി പ്രശംസനീയം തന്നെയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നടക്കുന്ന തിരഞ്ഞെടുപ്പിലും അത്തരത്തിലൊരു മുൻകൈ രാഹുൽഗാന്ധി എടുക്കുന്നതായി കാണാം. മധ്യപ്രദേശിൽ ബിഎസ്‌പിയുമായി തെറ്റിപ്പിരിഞ്ഞെങ്കിലും രാജസ്ഥാനിൽ ഒട്ടും ശക്തമല്ലാത്ത അജിത് സിങ്ങിന്റെ പാർട്ടിയുമായി സഖ്യത്തിലെത്തിയതും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുകൊണ്ടാണ് എന്നത് തീർച്ചയാണ്.

രാജസ്ഥാനിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ജയിക്കാം എന്നിരിക്കെ എന്തിന് സഖ്യം എന്ന് ചോദിച്ച ചെറുപ്പക്കാരായ നേതാക്കളോട് സഖ്യം രൂപീകരിച്ചേ മതിയാകു എന്ന് പറഞ്ഞ ആ ഊർജസ്വലത തന്നെയാണ് കർണാടകയിലും വിജയിച്ചത്. ഈ വിജയം മോദി വിരുദ്ധ സഖ്യത്തിന് വലിയ ാത്മവിശ്വാസം തന്നെയാണ് നൽകുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒു കാരണവശാലും ഒരു സീറ്റ് പോലും പിടിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്കാണ് ബിജെപി ഇപ്പോൾ നീങ്ങുന്നത്. തമിഴ്‌നാട്ടിൽ ഏതൊക്കെ സഖ്യമുണ്ടാക്കിയാലും ഒന്നോ രണ്ടോ അല്ലാതെ അതിൽ ്ധികം സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിയുകയില്ല. കേരളത്തിൽ തിരുവനന്തപുരം എങ്കിലും നേടാനുള്ള ശ്രമത്തിലാണ് അവർ.

കർണാടകയിൽ കോൺഗ്രസും ജെഡിഎസ്സും ഒരുമിച്ച് നിന്നാൽ വിരലിലെണ്ണാവുന്ന സീറ്റുകൾ പോലും കരസഥമാക്കാൻ ബിജെപിക്ക് കഴിയില്ല. ആന്ധ്രയിലും തെലുങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല. അങ്ങനെ എണ്ണി നോക്കിയാൽ ബിജെപിയുടെ ഭാവി അപകടത്തിലാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ബംഗാളിലോ ഒഡീഷയിലോ ബിജെപിയുടെ സ്ഥിത് ഒട്ടും നല്ലതല്ല. മഹാരാഷ്ട്രയിൽ കോൺഗ്രസും എന്ഡസിപിയും ശിവസേനയും ഒരുമിച്ചാൽ ബിജെപിക്ക് കച്ചിതൊടാൻ കഴിയില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയുടെ സ്ഥിതി ഒട്ടും നല്ലതല്ലെന്നാണ് ആനുകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ 74 സീറ്റ് നേടിയ യുപിയിൽ ബിഎസ്‌പിയും എസ്‌പിയും ഒരുമിച്ച് നിന്നാൽ ബിജെപി വെള്ളം കുടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP