Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർക്കും ഒരഭിപ്രായം പോലും പറയാൻ വയ്യാത്ത നാടായി കൊച്ചു കേരളം മാറിയത് എങ്ങനെ? ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ അഴിക്കുള്ളിലാകുന്നവരുടെ ജീവിതത്തെ കുറിച്ച് ആരെങ്കിലും ആശങ്കപ്പെടാറുണ്ടോ? അനേകം തവണ ഭാഗ്യം കൊണ്ട് ഒഴിവായ ജയിൽ ഏത് നിമിഷവും എന്നെ തേടി എത്തുമെന്നറിഞ്ഞിട്ടും ഞാൻ ഇങ്ങനെയൊക്കെ തന്നെ തുടരുന്നത് എന്തുകൊണ്ട്?

ആർക്കും ഒരഭിപ്രായം പോലും പറയാൻ വയ്യാത്ത നാടായി കൊച്ചു കേരളം മാറിയത് എങ്ങനെ? ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ അഴിക്കുള്ളിലാകുന്നവരുടെ ജീവിതത്തെ കുറിച്ച് ആരെങ്കിലും ആശങ്കപ്പെടാറുണ്ടോ? അനേകം തവണ ഭാഗ്യം കൊണ്ട് ഒഴിവായ ജയിൽ ഏത് നിമിഷവും എന്നെ തേടി എത്തുമെന്നറിഞ്ഞിട്ടും ഞാൻ ഇങ്ങനെയൊക്കെ തന്നെ തുടരുന്നത് എന്തുകൊണ്ട്?

മറുനാടൻ ഡെസ്‌ക്‌

അനേകം പേർ എനിക്ക് മെസെഞ്ചറിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും നേരിട്ടും ഒക്കെ ചോദിക്കാറുണ്ട് ഭയമാകുന്നില്ലെ എന്ന്. എങ്ങനെയാണ് സർക്കാരിനെതിരെ പ്രത്യേകിച്ച് ഏകാധിപതിയെന്ന് ഞാൻ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത്രയും ശക്തമായ നിലപാട് എടുക്കാൻ സാധിക്കുന്നത് എങ്ങനെയെന്ന്. ഇങ്ങനെ ചോദിക്കുന്നവരിൽ ഐപിഎസുകാരും ഐഎഎസുകാരു വരെയുണ്ട്. വളരെ മുതിർന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത് ഇത്രയും ചങ്കൂറ്റത്തോടെ നിലപാട് എടുക്കുന്ന ഒരു മാധ്യമ പ്രവർത്തകനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നാണ്. സത്യം പറഞ്ഞാൽ എനിക്കും ഭയമുണ്ട്.

ഏത് നിമിഷവും ഞാൻ അറസ്റ്റിലായേക്കാം എന്നു കരുതി തന്നെയാണ് ഞാൻ ജിവിക്കുന്നത്. എന്നാൽ 10,15 ദിവസം ജയിലിൽ കിടന്നാൽ എന്റെ വാശിയും ഉശിരുമൊന്നും തീരുമെന്നോ ഞാൻ പ്രതിനിധാനം ചെയ്യുന്ന മാധ്യമ സ്ഥാപനം ഇല്ലാതാവുമെന്നോ എന്റെ മാധ്യമ പ്രവർത്തനത്തോടുള്ള ഒടുങ്ങാത്ത ആവേശം നഷ്ടപ്പെടുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല. എതെങ്കിലും ഒരു ക്രിമിനൽ കുറ്റത്തിന്റെ പേരിൽ അകത്താകുന്നതിലും നല്ലത് വാർത്തയുടെ പേരിൽ അകത്താകുന്നത്. വാർത്ത ചെയ്തതിന്റേ പേരിൽ സത്യം പറഞ്ഞതിന്റെ പേരിൽ ഇരുമ്പഴിക്കുള്ളിലായ നിരവധി പേരെ എനിക്കറിയാം അതുകൊണ്ട് തന്നെ ഏത് നിമിഷവും അത് സംഭവിക്കുമെന്ന് എന്ന് കരുതി തന്നെയാണ് ഞാൻ ഈ പണി ചെയ്യുന്നത്.

അതുകൊണ്ടാണ് ഭയമില്ലാതെ എനിക്ക് ഇങ്ങനൊരു നിലപാട് എടുക്കാൻ സാധിക്കുന്നത്. ഒട്ടേറെ തവണ ജാമ്യമില്ലാ വകുപ്പിൽ എന്നെ ഉൾപ്പെടുത്തുകയും ബുദ്ധിയും ഭാഗ്യവും ഉപയോഗിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. മറുനാടൻ പ്രസിദ്ധീകരിക്കാത്ത വാർത്തയുടെ പേരിൽ ഒരിക്കൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ട് ഒരു വിധത്തിലാണ് രക്ഷപ്പെട്ട് പോന്നത്. ഇക്കൂട്ടത്തിൽ കേട്ടാൽ ചിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകളുണ്ട്. ഞാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം മുഖ്യമന്ത്രി ആവാം എന്നുള്ള മോഹം രമേശ് ചെന്നിത്തലയ്ക്ക് വേണ്ട എന്ന പേരിൽ ഒരു എഫ്ബി പോസ്റ്റിട്ടത് കലാപം ഉണ്ടാക്കുക എന്ന ഉദ്യേശത്തിന്റെ പേരിലെന്ന് പറഞ്ഞ് 153 എ അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് എന്റെ പേരിൽ കേസെടുത്തത് പിണറായി വിജയന്റെ പൊലീസാണ്.

അങ്ങനെ എണ്ണി എണ്ണി പറഞ്ഞാൽ അനേകം കേസുകൾ അവയിൽ മിക്കതും ഹൈക്കോടതിയിൽ ചെന്ന് ഖോഷ് ചെയ്യുവാൻ എനിക്ക് സാധിച്ചു. ഒരു പക്ഷേ അങ്ങനെയൊന്നും സാധിക്കാത്ത വ്യാജ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. കെ സുരേന്ദ്രനെ പോലെ ഉന്നതനായ ഒരു ബിജെപി നേതാവിനെ വധ ശ്രമത്തിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നാൽ രാഹുൽ ഈശ്വറിനെ പോലെ രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരു ചാനൽ മുഖത്തിന് അയാളുടെ വായിൽ നിന്ന് വന്ന ഒരു വിവരക്കേടിന്റെ പേരിൽ ഇരുമ്പഴി എണ്ണേണ്ടി വന്നാൽ തീർച്ചയായും നിരന്തരം സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന എനിക്കും സംഭവിച്ചേക്കാം. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP