Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫ് സന്ദർശനം വഴി രാഹുൽ നേടിയത് ഇന്ത്യയുടെ തന്നെ മനസ്സ്; മലയാളിയും, തമിഴനും ഹിന്ദിക്കാരനും അടക്കം ഇന്ത്യൻ സമൂഹം ഒരുമിച്ച് നിൽക്കുമ്പോൾ പ്രതീക്ഷയോടെ നോക്കി കാണുന്നത് ഒരു ജനത തന്നെ; നിലയ്ക്കാത്ത കയ്യടിയും ആൾക്കൂട്ടത്തിന്റെ ആരവവുമായി രാഹുൽ താരമാവുമ്പോൾ അഭിമാനിക്കേണ്ടത് നമ്മുടെ ജനാധിപത്യത്തെ ഓർത്ത്

ഗൾഫ് സന്ദർശനം വഴി രാഹുൽ നേടിയത് ഇന്ത്യയുടെ തന്നെ മനസ്സ്; മലയാളിയും, തമിഴനും ഹിന്ദിക്കാരനും അടക്കം ഇന്ത്യൻ സമൂഹം ഒരുമിച്ച് നിൽക്കുമ്പോൾ പ്രതീക്ഷയോടെ നോക്കി കാണുന്നത് ഒരു ജനത തന്നെ; നിലയ്ക്കാത്ത കയ്യടിയും ആൾക്കൂട്ടത്തിന്റെ ആരവവുമായി രാഹുൽ താരമാവുമ്പോൾ അഭിമാനിക്കേണ്ടത് നമ്മുടെ ജനാധിപത്യത്തെ ഓർത്ത്

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യ എന്ന എന്റെ രാജ്യത്തെക്കുറിച്ച് ഞാൻ ഏറ്റവും അധികം അഭിമാനിക്കുന്നത് ഇവിടെ ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത തരത്തിലുള്ള ജനാധിപത്യം നിലനിൽക്കുന്നു എന്നതുകൊണ്ടാണ്. അമേരിക്ക അടക്കം ലോകത്തെ നമ്പർ 1 രാജ്യമെന്ന് അഭിമാനിക്കുന്നിടത്തുപോലും കറുത്ത വർഗക്കാർക്കും ഏഷ്യൻ വംശജർക്കും സ്വസ്ഥമായ ഒരു ജീവിതം ഇല്ലാ എന്നതാണ് വാസ്തവം. അവിടെ പൊലീസുകാർ കറുത്ത വർഗ്ഗക്കാരെ നിഷ്ഠൂരമായി കൊന്നു തള്ളുന്ന പല സാഹചര്യങ്ങളും ഉണ്ട്. ജനാധിപത്യത്തിന്റെ കാര്യത്തിൽ ഏറെ മുൻപിലുള്ള ബ്രിട്ടനിൽ പോലും വലിയ തോതിൽ വംശീയത നിലനിൽക്കുന്നു.

അവരൊക്കെ സംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഒരുപാട് മുന്നിലായതുകൊണ്ട് തന്നെ അവിടുത്തെ ജനാധിപത്യ പ്രക്രിയ പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ ഏറെ കുഴപ്പം പിടിച്ച ഒന്നല്ല. അവിടങ്ങളിലോക്കെ വോട്ടു ചെയ്യുന്നവരുടെ എണ്ണം പോലും കുറവാണ്. എന്നാൽ ജാതിപരമായും മതപരമായും രാഷ്ട്രീയപരമായും ആചാരപരമായും വിദ്യാഭ്യാസപരമായും ജീവിതനിലവാരപരമായും ഒക്കെ ഓട്ടേറെ സങ്കീർണമായിരിക്കുന്ന നമ്മുടെ രാജ്യത്ത് ശുദ്ധവും സുന്ദരവുമായ മറ്റൊന്നും ഒരിടത്തും ഇല്ല.

ഇത്രയധികം പാവപ്പെട്ടവർ ഇവിടെയുണ്ടായിട്ടും നമ്മുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ നമ്മളേറെ ശുഷ്‌കാന്തി കാണിക്കുന്നു. അഞ്ചു വർഷം മുൻപ് ഇന്ത്യയിൽ നിറഞ്ഞു നിന്നത് മോദി തരംഗമായിരുന്നു. അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അതിന് മുൻപ് 10 വർഷം നമ്മുടെ രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരിന്റെ പേരിൽ ആരോപിക്കപ്പെട്ടഅഴിമതിയുടെ എണ്ണം തന്നെ. രണ്ടമാത്തെത് ഗുജറാത്ത് എന്ന ഒരു സാധാര സംസ്ഥാനത്തെ തുടർച്ചയായി മൂന്നു തവണ ഭരിക്കുകയും അവിടെ അഭിവൃദ്ധി കൊണണ്ടുവരികയും ചെയ്ത മോദി ആ ഗുജറാത്ത് മോഡൽ ഇന്ത്യയൊട്ടാകെ നടപ്പിലാകും എന്ന വാഗ്ദാനവുമായി എത്തിയപ്പോൾ ഉണ്ടായ ആവേശം.

അഞ്ചു വർഷം കഴിഞ്ഞ ഇന്ന് മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ നമ്മൾ അത്ഭുതത്തോടെ കാണുന്നു ഇവിടെ മോദി തരംഗമല്ല മറിച്ച് രാഹുൽ തരംഗമാണെന്ന്. 5 വർഷം മോദി തരംഗം നിറഞ്ഞു നിന്നപ്പോൾ രാഹുലിനെ കോൺഗ്രസുകാർ പോലും വിളിച്ചത് പപ്പു മോനെന്നായിരുന്നു. രാഹുൽ പറയുന്നതൊക്കെ കുറ്റം ചെയ്യുന്നതൊക്കെ കുറ്റം. മാധ്യമങ്ങളിൽ രാഹുൽ മണ്ടത്തരങ്ങളുടെ പ്രതീകമായി മാറി. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കവെ രാജ്യമെമ്പാടും രാഹുലിനോടുള്ള മമതയും സ്‌നേഹവും ഉയർന്നു വരുന്നത് നമുക്ക് കാണാൻ സാധിക്കും. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP