Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതി പാർട്ടി ഓഫീസിൽ ഒളിവിൽ ഇരിക്കുന്നു എന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തപ്പോൾ ഓഫീസ് പരിശോധിക്കാൻ ഡിസിപി ചെന്നതിനു വിളിച്ചു വരുത്തി വിശദീകരണം തേടാൻ ഇവിടെന്താ രാജവാഴ്ചയാണോ? ഐപിഎസ് നേടി രണ്ടു വർഷം തികയാത്ത ഒരു വനിതാ ഓഫീസറെ മുഖ്യമന്ത്രി വിളിച്ചു വരുത്തുന്ന വിധം ദയനീയമാണോ നമ്മുടെ നിയമവാഴ്ച? വനിതാ മതിലും സ്ത്രീ ശാക്തീകരണവും പ്രസംഗിച്ചുകൊണ്ടു ദയവായി ഇനി ഇതിലെ എങ്ങും വരരുതേ മുഖ്യമന്ത്രി

പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതി പാർട്ടി ഓഫീസിൽ ഒളിവിൽ ഇരിക്കുന്നു എന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തപ്പോൾ ഓഫീസ് പരിശോധിക്കാൻ ഡിസിപി ചെന്നതിനു വിളിച്ചു വരുത്തി വിശദീകരണം തേടാൻ ഇവിടെന്താ രാജവാഴ്ചയാണോ? ഐപിഎസ് നേടി രണ്ടു വർഷം തികയാത്ത ഒരു വനിതാ ഓഫീസറെ മുഖ്യമന്ത്രി വിളിച്ചു വരുത്തുന്ന വിധം ദയനീയമാണോ നമ്മുടെ നിയമവാഴ്ച? വനിതാ മതിലും സ്ത്രീ ശാക്തീകരണവും പ്രസംഗിച്ചുകൊണ്ടു ദയവായി ഇനി ഇതിലെ എങ്ങും വരരുതേ മുഖ്യമന്ത്രി

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും നവോത്ഥാനവുമാണ് പുരോഗമനപരമായ ആശയങ്ങളിൽ വിശ്വസിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ മുഖമുദ്ര. നാഴികയ്ക്ക് നാൽപ്പത് വട്ടം പിണറായി വിജയൻ മാത്രമല്ല പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും മറ്റ് പാർട്ടി നേതാക്കളും നാട് നീളെ നടന്ന് നവീകരണത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും പ്രസംഗിക്കുകയാണ്. ശബരിമലയിൽ യുവതികൾ കയറരുത് എന്ന് പറഞ്ഞ് സംഘപരിവാർ പ്രവർത്തകരും അയ്യപ്പ ഭക്തരും തെരുവിലിറങ്ങിയപ്പോൾ അതിനെ പ്രതിരോധിക്കാൻ വനിതാ മതിൽ തീർത്തത് പോലും ഈ സ്ത്രീ ശാക്തീകരണം പറഞ്ഞാണ്. എന്നാൽ എത്ര വനിതമാരെ മന്ത്രിമാരാക്കിയിട്ടുണ്ട്. എത്ര വനിതകളെ പൊളിറ്റ് ബ്യൂറോയിൽ എടുത്തിട്ടുണ്ട്. ഈ വരുന്ന ലോക്‌സഭയിൽ എത്ര വനിതകൾക്ക് സീറ്റ് നൽകും തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കരുത്.

ഇങ്ങനെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള വാചകമടി തുടരുന്നതിന് ഇടയിലാണ് ഇന്നലെ ഒരു സംഭവം ഉണ്ടായത്. ഒരു വനിത ഐപിഎസ്സുകാരി. അതും ഐപിഎസ് കിട്ടിയിട്ട് രണ്ട് വർഷം മാത്രം ആയയുവതി. അവർ അവർക്ക് നിയമം അനുവദിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളും ഉപയോഗിച്ചുകൊണ്ട് ഒരു ക്രിമിനൽ കേസിലെ പ്രതിയെ പിടിക്കുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി എന്നത്‌കൊണ്ട് മുഖ്യമന്ത്രി നേരിട്ട് ജൂനിയറായ ആ ഐപിഎസ്സുകാരിയെ വിളിച്ച് വിശദീകരണം തേടിയിരിക്കുന്നു. അവരെ ആ പദവിയിൽ നിന്ന് മാറ്റി നിർത്തുന്നു. ഡിജിപി അവരുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു.

അവർ ചെയ്ത തെറ്റെന്താണ്. ഒരു പോക്‌സോ കേസിലെ പ്രതി ഡിവൈഎഫ്‌ഐക്കാരനായിപ്പോയി എന്നതുകൊണ്ട് അയാളെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നത്. അങ്ങനെ ആ പ്രതിയ പിടിച്ചുകൊണ്ട് പോയ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ പേടിപ്പിക്കുകയും ഭയപ്പെടുത്തുകയും പ്രതിയെ വീണ്ടെടുക്കുന്നതിന് ശ്രമം നടത്തുകയും ചെയ്ത ഒരു സംഘം ഡിവൈഎഫ്‌ഐക്കാരെ പൊലീസ് സ്‌റ്റേഷൻ അക്രമിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ലഭിക്കുന്നു അവർ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന്. ഈ വിവരം അറിഞ്ഞ ഉടനെ ഡിസിപിയുടെ ചുമതല വഹിക്കുന്ന ചൈത്ര തെരേസ ജോൺ എന്ന യുവ ഐപിെസ്സുകാരി പൊലീസ് സംഘത്തേയും കൂട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോകുന്നു.

നിർഭാഗ്യവശാൽ പ്രതി അവിടെ ഉണ്ടായിരുന്നില്ല. നമ്മുടെ പൊലീസുകാർ ഓരോരോ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി ചേരി തിരിഞ്ഞിരിക്കുന്നതിനാൽ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പരിശോധനയ്ക്ക പോകുന്നതിന് മുൻപ് ആ വിവരം കൈമാറുമെനന്ും അങ്ങനെ ഒരു പ്രതി അവിടെ ഒളിച്ചിരുപ്പുണ്ടെങ്കിൽ അയാൾ രകഷപ്പെടുമെനന്ും ഒരു സംശയവും വേണ്ടാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ പ്രതി അവിടെ ഇല്ലാതെ പോയി എന്നത് ഒരു കുറ്റമായി കാണേണ്ടതില്ല.ഇനി അതവാ പ്രതി അവിടെ ഇല്ലായിരുന്നു എന്ന് തന്നെ കരുതുക. ഒരു പ്രതി ഒരു സ്ഥലത്ത് ഒളിച്ചിരിക്കുന്നു എന്ന് തോന്നിയാൽ അവിടെ കയറി പരിശോധന നടത്താനുള്ള പൂർണമായ അവകാശം നിയമപരമായി ഒരു പൊലീസ് ഓഫീസർക്ക് ഉണ്ടായിരിക്കെ പ്രതിയെ പിടിച്ചില്ലെങ്കിൽ കൂടി പ്രതിയെ പിടിച്ചത് എങ്ങനെയാണ് തെറ്റാവുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP