Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ പാർട്ടി മുസ്ലിംലീഗായിരിക്കവേ ഒരു പാർലമെന്റിൽ മൂന്ന് സീറ്റ് വേണമെന്ന് പറയുന്നതിൽ എന്താണ് ശരികേടുള്ളത്? ഒരിടത്ത് പോലും പത്ത് പ്രവർത്തകരെ ഒരുമിച്ച് കൂട്ടാൻ പറ്റാത്ത സിപിഐക്ക് നാലു സീറ്റിൽ മത്സരിക്കാമെങ്കിൽ എന്തുകൊണ്ട് ലീഗിന് മൂന്ന് സീറ്റിൽ മത്സരിച്ച്കൂടാ? മാണിയുടെ കെണിയിൽ വീഴാതെ ലീഗിന്റെ ശരി തിരിച്ചറിയാൻ കോൺഗ്രസ് നേതൃത്വത്തിനാവുമോ?

കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ പാർട്ടി മുസ്ലിംലീഗായിരിക്കവേ ഒരു പാർലമെന്റിൽ മൂന്ന് സീറ്റ് വേണമെന്ന് പറയുന്നതിൽ എന്താണ് ശരികേടുള്ളത്? ഒരിടത്ത് പോലും പത്ത് പ്രവർത്തകരെ ഒരുമിച്ച് കൂട്ടാൻ പറ്റാത്ത സിപിഐക്ക് നാലു സീറ്റിൽ മത്സരിക്കാമെങ്കിൽ എന്തുകൊണ്ട് ലീഗിന് മൂന്ന് സീറ്റിൽ മത്സരിച്ച്കൂടാ? മാണിയുടെ കെണിയിൽ വീഴാതെ ലീഗിന്റെ ശരി തിരിച്ചറിയാൻ കോൺഗ്രസ് നേതൃത്വത്തിനാവുമോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്. ഇടതു-വലതു മുന്നണികളിൽ സീറ്റ് മോഹികൾ പല കഥകളും ഉപകഥകളുമായി രംഗത്തുണ്ട്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ പോരാട്ടമാണ്. അവർ തോൽപ്പിക്കുന്നത് എൽഡിഎഫിനെ ആണെങ്കിൽ കൂടി ലക്ഷ്യം വയ്ക്കുന്നത് ബിജെപിയെയാണ്. കേന്ദ്രത്തിൽ ബിജെപിയ്‌ക്കെതിരെ യുദ്ധം നടത്തുകയും പരമാവധി സീറ്റുകൾ ഉറപ്പാക്കുകയും ചെയ്താൽ മാത്രമെ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുക ഇല്ലെന്ന് കട്ടായം പറയുവാൻ പറ്റുന്ന ഈ സാഹചര്യത്തിൽ ഭരണം ഉറപ്പിക്കാൻ സാധിക്കൂ.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു കൂട്ടു കക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്നതിനുള്ള മുൻകൈ എടുക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 100 സീറ്റെങ്കിലും വേണം. 30സീറ്റിലധികം സീറ്റുകൾ ലഭിക്കുന്ന പാർട്ടികൾ ഉണ്ടാവും എന്നതിനാൽ തന്നെ കോൺഗ്രസിന്റെ നിലനിൽപ്പിന്റെ വിഷയമാണ് 100 സീറ്റുകൾ. കേരളത്തിൽ കോൺഗ്രസ് ജയിച്ചാലും സിപിഎം ജയിച്ചാലും ഒരുപോലെ എന്നു പറയുന്നവർ ഓർക്കേണ്ട കണക്കാണ് ഇത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടതുണ്ടെങ്കിൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ നിന്ന് മാറി നിൽക്കണം എന്നു വിചാരിക്കുന്നുണ്ടെങ്കിൽ അതിന് സിപിഎമ്മിനല്ല കോൺഗ്രസിനാണ് വോട്ടു ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.  

്അതിനിടയിൽ മൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട് മുസ്ലിം ലീഗ്. കേരള കോൺഗ്രസും ചോദിച്ചിട്ടുണ്ട് രണ്ടു സീറ്റുകൾ. നിയമസഭയിൽ വെറും ആറ് എംഎൽഎമാർ മാത്രമുള്ള മധ്യ തിരുവിതാം കൂറിലെ ഒന്നോ രണ്ടോ ദിവസം മാത്രം സ്വാധീനമുള്ള കേരള കോൺഗ്രസ് പെട്ടെന്നൊരു ദിവസം രണ്ടു സീറ്റ് ചോദിച്ചത് ഔചിത്യമല്ല. മാണിയും ജോസഫും ഒരുമിച്ചപ്പോൾ അവരുടെ ഇക്വഷേൻ ശരിയാകണമെങ്കിൽ അതിന് കോൺഗ്രസിന്റെ ചെലവിൽ മാണിയും ജോസഫും ഒന്നിച്ചതിന്റെ ഇക്വഷേൻ ശരിയാക്കാൻ കോൺഗ്രസ് സഹിക്കണമെന്ന് പറയുന്നതിൽ ഒരു യുക്തിയും ഇല്ല.

കേരള കോൺഗ്രസിന്റെ ഇപ്പോഴത്തെ ശക്തിയും രാഷ്ട്രീയ പ്രാധാന്യവും അനുസരിച്ച് അവർക്ക് ഒരു സീറ്റിൽ അധികം നൽകേണ്ട ഒരു സാഹചര്യവും ഇല്ല. ഇത് മാണിയും ജോസഫും അടക്കമുള്ള കേരള കോൺഗ്രസുകാർക്കും അറിയാം. എന്നാൽ കോട്ടയം മാണി കൊണ്ടു പോകുമ്പോൾ മറ്റൊരു സീറ്റ് തനിക്ക് വേണമെന്ന് പറയുന്ന ജോസഫിന്റെ പിടിവാശിയെ താൻ എന്തിന് എതിർക്കുന്നുവെന്ന് മാണിയുടെ നിസ്സംഗമായ ചോദ്യം മാത്രമാണ് കേരള കോൺഗ്രസിന്റെ രണ്ടു സീറ്റെന്ന അവകാശ വാദം. കോൺഗ്രസ് നേതാക്കൾ മാണിയെയും ജോസഫിനെയും വിളിച്ചിരുത്തി ചർച്ച നടത്തി ഈ അവകാശ വാദത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടേണ്ടിയിരിക്കുന്നു. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP