Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി വിധിക്കായി വിശ്വാസികൾ കാതോർത്തിരിക്കുമ്പോൾ അവസാന നിമിഷം പുന പരിശോധന ഹർജിക്കെതിരെ ഒരു ഹർജി നൽകിയത് അത്ര നിഷ്‌കളങ്കം ആണെന്ന് കരുതാൻ ആവുമോ ? സുപ്രീംകോടതിയിലെ ഹർജി നൽകാൻ ലക്ഷങ്ങൾ വേണമെന്നിരിക്കെ സർക്കാരിന്റെ സഹായമില്ലാതെ ഇതെങ്ങനെ സംഭവിച്ചു ? ശബരിമലയോട് മാത്രം ഇത്രയേറെ വൈരാഗ്യം എന്തുകൊണ്ടാണ് മുഖ്യമന്ത്രി ?

സുപ്രീംകോടതി വിധിക്കായി വിശ്വാസികൾ കാതോർത്തിരിക്കുമ്പോൾ അവസാന നിമിഷം പുന പരിശോധന ഹർജിക്കെതിരെ ഒരു ഹർജി നൽകിയത് അത്ര നിഷ്‌കളങ്കം ആണെന്ന് കരുതാൻ ആവുമോ ? സുപ്രീംകോടതിയിലെ ഹർജി നൽകാൻ ലക്ഷങ്ങൾ വേണമെന്നിരിക്കെ സർക്കാരിന്റെ സഹായമില്ലാതെ ഇതെങ്ങനെ സംഭവിച്ചു ? ശബരിമലയോട് മാത്രം ഇത്രയേറെ വൈരാഗ്യം എന്തുകൊണ്ടാണ് മുഖ്യമന്ത്രി ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭഗവാൻ ശ്രീ അയ്യപ്പനെ ആരാധിക്കുകയും സ്‌നേഹിക്കുകയും അയ്യപ്പനിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരേയും സംബന്ധിച്ച് നാളെ അതി നിർണായകമായ ഒരു ദിവസമാണ്. അയ്യപ്പനിൽ വിശ്വാസം ഉണ്ടെന്ന് പറയുകയും എന്നാൽ ഒരു ദൈവങ്ങളേയും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന ചില ആക്റ്റിവിസ്റ്റുകൾ ഒഴികെ ആരും അയ്യപ്പന്റെ സങ്കൽപ്പങ്ങൾ ലംഘിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യമെന്നിരിക്കെ ഇത് സംബന്ധിച്ച് പുനപരിശോധന ഹർജി നാളെ കോടതി പരിശോധിക്കുമ്പോൾ എന്തായിരിക്കും ഫലം എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ഭക്തർ.

സുപ്രീം കോടതി എന്ത് കൽപ്പിക്കുന്നുവോ അതായിരിക്കും ഈ വിഷയത്തിലെ അവസാന വാക്ക്.നാളെ നിർബന്ധമായും യുവതികളെ കയറ്റിയെ മതിയാകുവെന്നും അതിനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തുകൊടുത്തേ മതിയാകൂ എന്നാണ് കോടതി പറയുന്നത് എങ്കിൽ മറ്റൊരു വഴിയും സർക്കാരിന് മുന്നിൽ ഇല്ല. നേരെ മറിച്ച് ഭക്തർ പ്രതീക്ഷിക്കുന്നത്‌പോലെ യുവതി പ്രവേശനത്തിലെ മുൻ തീരുമാനത്തിൽ നിന്ന് പിന്മാറി അത് പുനപരിശോധിക്കാൻ കോടതി തീരുമാനിച്ചാൽ അത് ഭക്തർക്ക് ആവേശമായി മാറും.

ശബരിമല വിധി വന്നതിന് ശേഷം ഈ വിഷയം കോടതിയുടെ മുന്നിൽ വന്നപ്പോഴെല്ലാം നൽകിയ സൂചന ശബരിമല സമരത്തിലെ കോടതി അലക്ഷ്യം ഉൾപ്പെടെയുള്ള കേസുകൾ വന്നപ്പോഴും കോടതി അമിതാവേശം കാണിക്കാതിരുന്നത് സൂചിപ്പിക്കുന്നത് യുവതി പ്രവേശനത്തിൽ കോടതിയുടെ ഉള്ളിൽ എന്തോ എന്തോ ഉണ്ട് എന്ന് തന്നെയാണ്.പ്രത്യേകിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് മാറുകയും അറ്റോണി ജനറൽ പുതിയ നിലപാട് കോടതിക്ക് മുന്നിൽ നവ്യക്തമാക്കുകയും ചെയ്തതോടെ പ്രതീക്ഷയാണ് ഭക്തർക്ക്.

എന്നാൽ അപ്രതീക്ഷിതമായി ഇന്ന് ചിലത് സംഭവിച്ചും. ശബരിമലയിലെ യുവതി പ്രവേശനത്തിലെ വിധി പുനപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് നാല്‌പേർ കേടതിയെ സമീപിക്കുകയുണ്ടായി. ആ വിഷയവുമായി ബന്ധപ്പെട്ട് നാല് പേരുകളും മലയാളികൾക്ക് സജീവമായി അറിയുന്നവർ തന്നെയാണ്.ബിന്ദവും കനകദുർഗ്ഗയും ആണ് സാങ്കേതികമായി വിധി വന്നതിന് ശേഷം മല കയിയ 50ന് താഴെ പ്രായമുള്ള ആദ്യത്തെ വനിതകൾ. അവർ തന്നെയാണ് ഈ നാലിലെ രണ്ട് പേർ. ശബരിമല കയറാൻ ശ്രമിച്ച് പരാജയപ്പെട്ട രണ്ട് യുവതികളും ഹർജിക്കാരായി ഉണ്ട്.

ഈ നാല് പേരുടേയും സ്ഥിതി പരിശോധിച്ചാൽ ഇവർക്ക് നാല് പേർക്കും സ്വന്തമായി സുപ്രീം കോടതിയിൽ പോയി കേസ് നടത്താനുള്ള സാഹചര്യമോ സാമ്പത്തികമോ ഉള്ളവരല്ല. അത്തരത്തിൽ ചെലവ് ഏറ്റെടുത്ത് നടത്താൻ പറ്റിയ ഒരു സംഘടനയിലും പ്രവർത്തിക്കുന്നവരുമല്ല. അതുകൊണ്ട് തന്നെ സുപ്രീം കോടതിയിൽ ധൃതി പിടിച്ച് ഇങ്ങനെ ഒരു തീരുമാനം എടുത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നവരുടെ പിന്നിൽ ആരൊക്കെയോ ഉണ്ട് എന്ന് തീർച്ചയാണ്. ഈ ബിന്ദുവും കനകദുർഗ്ഗയും ഏതാനം ദിവസങ്ങശൾക്ക് മുൻപ് സമാനമായ ചില ഹർജികൾ കോടതിക്ക് മുന്നില് നൽകിയിരുന്നു.

പൊലീസ് സംരക്ഷണത്തിന് ഒപ്പം പൊലീസ് സുരക്ഷ ഒരുക്കണം എന്നും നട അടച്ചാൽ കേസെടുക്കണം എന്നിങ്ങനെ വിചിത്രമായ വാദങ്ങളാണ് അതിൽ ഉ്ന്നയിച്ചിരിക്കുന്നത്. അന്ന് ഈ രണ്ട് സ്ത്രീകൾക്കായി കോടതിയിൽ ഹാജരായത് ലക്ഷങ്ങൾ ഫീസായി വാങ്ങുന്ന അഭിഭാഷകരായിരുന്നു. അതിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ ഇവർ ഉൾപ്പെടുന്ന നാലുപേരുടെ കാര്യത്തിൽ സംഭവിക്കുന്നതും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണാം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP