Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ ഒന്നു പറയുകയും വൈകുന്നേരം അത് തിരുത്തുകയും ചെയ്യുന്ന നിലപാടും നിലവാരവും ഇല്ലാതെ ഒരു കോമാളിയായി മാറാൻ എങ്ങനെയാണ് പത്മകുമാറേ താങ്കൾക്ക് കഴിയുന്നത് ? സിപിഎമ്മുകാരൻ ആയതുകൊണ്ടല്ല ഭഗവാന്റെ കൃപകൊണ്ടാണ് ദേവസ്വം പ്രസിഡന്റായതെന്ന് വരെ ഭക്തജനങ്ങളുടെ മുമ്പിൽ വീമ്പിളക്കിയ താങ്കൾ ഈ കോമാളിത്തരങ്ങളുടെ മുമ്പിൽ ഇങ്ങനെ കയ്യും കെട്ടി നിൽക്കുന്നത് എന്തുകൊണ്ട് ? ആത്മാഭിമാനം അൽപ്പം എങ്കിലും ബാക്കി ഉണ്ടെങ്കിൽ ചീഞ്ഞു നാറിയ ഈ കിരീടം വലിച്ചെറിയൂ..

രാവിലെ ഒന്നു പറയുകയും വൈകുന്നേരം അത് തിരുത്തുകയും ചെയ്യുന്ന നിലപാടും നിലവാരവും ഇല്ലാതെ ഒരു കോമാളിയായി മാറാൻ എങ്ങനെയാണ് പത്മകുമാറേ താങ്കൾക്ക് കഴിയുന്നത് ? സിപിഎമ്മുകാരൻ ആയതുകൊണ്ടല്ല ഭഗവാന്റെ കൃപകൊണ്ടാണ് ദേവസ്വം പ്രസിഡന്റായതെന്ന് വരെ ഭക്തജനങ്ങളുടെ മുമ്പിൽ വീമ്പിളക്കിയ താങ്കൾ ഈ കോമാളിത്തരങ്ങളുടെ മുമ്പിൽ ഇങ്ങനെ കയ്യും കെട്ടി നിൽക്കുന്നത് എന്തുകൊണ്ട് ? ആത്മാഭിമാനം അൽപ്പം എങ്കിലും ബാക്കി ഉണ്ടെങ്കിൽ ചീഞ്ഞു നാറിയ ഈ കിരീടം വലിച്ചെറിയൂ..

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ കുറിച്ച് പറഞ്ഞത് നിലപാടും നിലവാരവും ഇല്ലാത്ത വ്യക്തിയാണ് എന്നാണ്. കഴിഞ്ഞ ഏതാനം മാസങ്ങളായി ദേവസ്വം ബോർഡ് പത്മകുമാർ പറയുന്നതും പ്രവർത്തിക്കുന്നതുമൊക്കെ കണ്ടാൽ അത് അക്ഷരംപ്രതി ശരിയാണ് എന്ന് മനസ്സിലാകും. തിരുവതാംകൂർ ദേവസ്വവം ബോർഡ് പോലെ അതിപ്രധാനമായ ഒരു ക്ഷേത്ര ഭരണസമിതിയുടെ തലവനായി ഇരിക്കുമ്പോൾ രാവിലേയും വൈകുന്നേരവും ഒക്കെ അഭിപ്രായങ്ങൾ മാറ്റി മാറ്റി പറയുന്നത് ഈ നാടിന് തന്നെ അപമാനമാണ്.

ഏറ്റവും ഒടുവിൽ പത്മകുമാർ എന്ന ഹിന്ദുവായ, ഭക്തനായ, അയ്യപ്പ വിശ്വാസിയായ ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു താനറിയാതെയാണ് ദേവസ്വം ബോർഡിന്റെ പ്രതിനിധി എന്ന നിലയിൽ സുപ്രീം കോടതിയുടെ മുൻപാകെ നിർദ്ദേശങ്ങൾ കൊടുത്തത് എന്ന്. അതായത് ശബരിമല യുവതി പ്രവേശനത്തിലെ അതിപ്രധാനമായ പുനപരിശോധന ഹർജി പരിഗണിച്ചപ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയായ ദേവസ്വം ബോർഡ് നൽകിയ അഭിപ്രായങ്ങൾ താൻ അറിഞ്ഞിട്ടേ ഇല്ല എന്ന് പറയുമ്പോൾ എന്ത്‌കൊണ്ടാണ് അങ്ങനെ ഒരു നിലപാട് എടുത്തത് എന്ന് ദേവസ്വം കമ്മീഷണറോട് ചോദിക്കുമെന്ന്.

തീർന്നില്ല ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് സാവകാശം വേണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത് എന്നും അത് മറികടന്ന് യുവതികളെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായം പറയുകയും അത് ദേവസ്വം ബോർഡിന്റെ അഭിപ്രായം ആയി മാറിയത് എന്ന് ചോദിക്കുമെന്നും പത്മകുമാർ ഇന്ന് പറഞ്ഞത്. വിശ്വസിക്കാൻ പ്രയാസമുണ്ട് പത്മകുമാർ താങ്കളെ താങ്കൾ അറിയാതെയാണ് ഇങ്ങനെ ഒരു നിലപാട് എടുത്തത് എന്നും താങ്കളോട് ചോദിക്കാതെയാണ് ദേവസ്വം ബോർഡിന്റെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെട്ടതെന്നും പറഞ്ഞാൽ വിശ്വസിക്കാൻ സാധാരണക്കാർക്ക് കഴിയുകയില്ല.

കാരണം ശബരിമല യുവതി പ്രവേശന വിഷയം തുടങ്ങിയ അന്ന് മുതൽ രാവിലെ ഒരു അഭിപ്രായം പറയുകയും വൈകുന്നേരം അത് തിരുത്തുകയും പിറ്റേ ദിവസം രാവിലെ വീണ്ടും മാറ്റി പറയുന്നതും താങ്കളുടെ രീതിയാണ്. എന്നാൽ അതി നിർണായക ഘട്ടങ്ങളിൽ സർക്കാർ എന്താണോ ആഗ്രഹിക്കുന്നത്, ഭക്തർ എന്താണോ ആഗ്രഹിക്കാത്തത് നടപ്പിലാക്കുകയും ചെയ്യുന്നത് താങ്കളുടെ രീതിയാണ്. ഇങ്ങനെ രാവിലെയും രാത്രിയും നിലപാടുകൾ മാറ്റിക്കൊണ്ട് താങ്കൾ ശബരിമല ഭക്തരെ വഞ്ചിക്കുകയാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ താങ്കൾ ഇന്ന് ദേവസ്വം കമ്മീഷണറെയോ സർക്കാരിനേയോ കുറ്റപ്പെടുത്തിയാൽ അത് നല്ല ഒന്നാന്തരം നുണയാണെന്ന് തിരിച്ചറിയാനുള്ള വിവേകം ഈ നാട്ടിലെ ഭക്തർക്ക് ഉണ്ട്.

ശബരിമല യുവതി പ്രവേശനം വിവാദമായി തുടങ്ങിയ അന്ന മുതൽ താങ്കൾ ഒരു ലജ്ജയുമില്ലാതെ ഉളുപ്പുമില്ലാതെ നിലപാട് മാറ്റി ചവിട്ടുന്നത് നമ്മൾ കാണുന്നതാണ്. വീട്ടിൽ ചെല്ലുമ്പോൾ ഭക്തയായ താങ്കളുടെ ഭാര്യ വിരട്ടുമ്പോൾ ഒരു നിലപാട് എടുക്കുകയും പുറത്തിറങ്ങി പാർട്ടി വിരട്ടുമ്പോൾ മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്ന നിലപാടും നിലവാരവുമില്ലാത്ത നേതാവണ് താങ്കൾ എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഈ വിഷമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP