Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പച്ചമനുഷ്യനെ ഓടിച്ചിട്ടു പിടിച്ചു നിഷ്‌കരുണം കഴുത്തറുത്തുകൊന്ന് സോഷ്യലിസം സ്ഥാപിക്കാൻ ഇറങ്ങിയ ചെന്നായ്ക്കളെ ആര് വെറുതെ വിട്ടാലും നിങ്ങളോട് കാലം പൊറുക്കില്ല; നിസ്സഹായനായ ഒരു ചെറുപ്പക്കാരന്റെ ജീവനുവേണ്ടിയുള്ള നിലവിളി കേട്ടതായി ഭാവിക്കാതെ കത്തി കുത്തിക്കയറ്റിയ മനസാക്ഷിയില്ലാത്ത വൃത്തികെട്ടവന്മാർക്ക് അറിയുമോ അത്തിക്കാ ഉമ്മയുടെ വേദന? ജയരാജൻ അല്ല പിണറായി ആണെങ്കിലും ശിക്ഷിക്കപ്പെട്ടേ മതിയാവൂ.

പച്ചമനുഷ്യനെ ഓടിച്ചിട്ടു പിടിച്ചു നിഷ്‌കരുണം കഴുത്തറുത്തുകൊന്ന് സോഷ്യലിസം സ്ഥാപിക്കാൻ ഇറങ്ങിയ ചെന്നായ്ക്കളെ ആര് വെറുതെ വിട്ടാലും നിങ്ങളോട് കാലം പൊറുക്കില്ല; നിസ്സഹായനായ ഒരു ചെറുപ്പക്കാരന്റെ ജീവനുവേണ്ടിയുള്ള നിലവിളി കേട്ടതായി ഭാവിക്കാതെ കത്തി കുത്തിക്കയറ്റിയ മനസാക്ഷിയില്ലാത്ത വൃത്തികെട്ടവന്മാർക്ക് അറിയുമോ അത്തിക്കാ ഉമ്മയുടെ വേദന? ജയരാജൻ അല്ല പിണറായി ആണെങ്കിലും ശിക്ഷിക്കപ്പെട്ടേ മതിയാവൂ.

ഷാജൻ സ്‌കറിയ

രു മനുഷ്യന് ഏറ്റവും വലുത് അവന്റെ ജീവൻ തന്നെയാണ്. അവന് സ്വത്തും സ്ഥാനമാനങ്ങളും അധികാരങ്ങളും ഒക്കെ ഉണ്ടെങ്കിലും അവന്റെ ജീവൻ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ട് യാതൊരു ഗുണവും ഇല്ല. അതുകൊണ്ടാണ് ഭരണകൂടങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമായി മനുഷ്യ ജീവനകൾ രക്ഷിക്കുക എന്നത് മാറിയിരിക്കുന്നത്. എന്റേയും നിങ്ങളുടേയും ജീവൻ രക്ഷിക്കേണ്ടത് ഭരണകൂടങ്ങളാണ്. ജീവൻ എടുക്കുന്നതോ അല്ലെങ്കിൽ നഷ്ടപ്പെടുന്നതിനോ ആരാണോ കാരണക്കാരൻ അവരെ ശിക്ഷിക്കുക എന്നതാണ് സവിശേഷമായ ഒരു ഭരണകൂടം ചെയ്യേണ്ടത്. നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നത് ഇത്തരം നിയമവാഴ്ച നിലനിൽക്കുന്നതുകൊണ്ടാണ്.

മുംബൈയിലും ഡൽഹിയിലും മാത്രമല്ല വികസിത രാജ്യങ്ങളിലെ മഹാനഗരങ്ങളിൽ പോലും മനുഷ്യ ജീവനുകൾ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടാം. എന്നാൽ അന്ധമായ രാഷ്ട്രീയം ബാധിച്ച ന്മമുടെ നാട്ടിലെ ചില ഇടങ്ങളിലും അങ്ങനെ തന്നെയാണ് സ്ഥിതി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നാമ്പുറം തേടി പോകുമ്പോഴും അത്തരം ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകൾ തന്നെയാണ് അറിയുന്നത്. അക്കൂട്ടത്തിൽ ധാരുണമായ ഒന്നായിരുന്നു കണ്ണൂരിലെ അരിയിൽ ഷുക്കൂറിന്റെ കൊലപാതകം.ഷുക്കൂർ എന്ന ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ രണ്ട് നേതാക്കൾ കടന്നുപോയത് തടഞ്ഞവരുടെ കൂട്ടത്തിൽ ഷുക്കൂർ ഉണ്ട് എന്ന് കരുതിയാണ്.

ഷുക്കൂർ എന്ന ചെറുപ്പക്കാരൻ അതിലേയെങ്ങും പോയില്ലെന്നും അയാൾ സാധുവും നിരപരാധിയുമായ ഒരു ചെറുപ്പക്കാരനാണെന്നും തെളിഞ്ഞപ്പോൾ നഷ്ടം സംഭവിച്ചത് അവന്റെ ഉമ്മയ്ക്കും കുടംുബത്തിനും മാത്രമാണ്. സിപിഎം നേതാക്കളായ ടിവി രാജേഷിന്റേയും പി. ജയരാജന്റേയും വാഹനം തടഞ്ഞു നിർത്തിയത് വിചാരണ നടത്തി കൊലപ്പെടുത്തേണ്ടത് ആണെന്ന് സിപിഎം പ്രവർത്തകർ തീരുമാനിക്കുമ്പോൾ നമ്മൾ എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്. നാഴികയ്ക്ക് നാൽപ്പത് വട്ടം നവോത്ഥാനത്തിന്റേയും പുരോഗമനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും പേര് പറയുന്ന ഈ പാർട്ടി മനുഷ്യജീവന് പുല്ലുവില പോലും കൽപ്പിക്കുന്നില്ല എന്ന് എത്രയോ വട്ടം കണ്ടതാണ്.

രാജേഷിന്റേയും ജയരാജന്റേയും വണ്ടി തടഞ്ഞതിന് മുന്നിൽ നിന്നത് ഷുക്കൂർ ആണെന്ന് തന്നെ കരുതുക. അങ്ങനെയാണെങ്കിൽ തന്നെ നൂറിലധികം വരുന്ന പാർട്ടി പ്രവർത്തകര് ഒരു ഗ്രാമം വളഞ്ഞ് ഓരോ വീടുകളും പരിശോധിച്ച് മൊബൈൽ ഫോണിലെ ഫോട്ടോകൾ ഒത്തുനോക്കി ഇവനാണ് കുറ്റവാളിയെന്ന് പറഞ്ഞ് മണിക്കൂറുകളോളം ബന്ദിയാക്കി ഓരോരുത്തർക്കായി ശിക്ഷ വിധിക്കുകയും അതിൽ ഏറ്റവും വലിയ ശിക്ഷ എന്ന നിലയിൽ ഒരു ചെറുപ്പക്കാരനെ കഴുത്തറുത്തുകൊല്ലുന്ന താലിബനിസം നടപ്പിലാക്കിയിട്ട് അതിനെ നവോത്ഥാനമെന്നും പുരോഗമനമെന്നുമൊക്കെ പറഞ്ഞാൽ എന്താണ് പറയുക.

രമേശ് ചെന്നിത്തല എന്ന അഭ്യന്തര മന്ത്രി തന്റെ പൊലീസിനെ ഉപയോഗിച്ച് അന്വേഷമം നടത്തിയാൽ പ്രതികൾ രക്ഷപ്പെടുകയേ ുള്ളു എന്ന തിരിച്ചറിഞ്ഞ് അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ പ്രതികൾ ഊരിപ്പോകും എന്ന് തിരിച്ചറിഞ്ഞ് സിബിഐയിലേക്ക് എത്തിയതുകൊണ്ടും അവർ അന്വേഷിച്ചതുകൊണ്ടും മാത്രമാണ് ആ കേസിന്റെ കാര്യം ഇന്നും നമ്മൾ ഭീതിയോടെ ഓർക്കുന്നത്.അരിയിൽ ഷുക്കൂർ നിരപരാധിയായിരുന്നു എന്നതല്ല. അയാളെ ആൾക്കൂട്ട വിചാരണ നടത്തി രണ്ടര മണിക്കൂറോളം പീഡിപ്പിച്ച് കഴുത്തറത്തുകൊന്ന ക്രൂരന്മാരുടെ സംഘം അതിന് പിന്നിൽ ഉണ്ടായിരുന്നു എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP