Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശത്രുപാളയം കണ്ടെത്തി തകർക്കാനുള്ള കെൽപ്പ് രാജ്യത്തിനില്ലെന്ന് പറയുമ്പോൾ നിങ്ങൾ ആർക്കാണ് ഓശാന പാടുന്നത്? ബോംബിട്ട ശേഷം ഫോട്ടോ എടുക്കാൻ കാത്ത് നിൽക്കാതിരുന്നതാണോ ഏറ്റവും വലിയ വീഴ്ചയായി കരുതുന്നത്? മോദി വിരോധത്തിന്റെ പേരിൽ രാജ്യസുരക്ഷയെ അപമാനിക്കുന്നവർ മറന്ന് പോവരുതാത്തത്

ശത്രുപാളയം കണ്ടെത്തി തകർക്കാനുള്ള കെൽപ്പ് രാജ്യത്തിനില്ലെന്ന് പറയുമ്പോൾ നിങ്ങൾ ആർക്കാണ് ഓശാന പാടുന്നത്?  ബോംബിട്ട ശേഷം ഫോട്ടോ എടുക്കാൻ കാത്ത് നിൽക്കാതിരുന്നതാണോ ഏറ്റവും വലിയ വീഴ്ചയായി കരുതുന്നത്?  മോദി വിരോധത്തിന്റെ പേരിൽ രാജ്യസുരക്ഷയെ അപമാനിക്കുന്നവർ മറന്ന് പോവരുതാത്തത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇന്നലെ ഇതേ പംക്തിയിൽ ഞാൻ പറഞ്ഞത് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ച ജെയ്‌ഷേ ഭീകരരെ തുടച്ചു നീക്കുന്നതിന് വേണ്ടി ബലോക്കോട്ടെ ഭീകര ക്യാമ്പിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ നീക്കേണ്ട ആവശ്യകത രാജ്യത്തിന്റേത് ആണ് എന്നുള്ളതാണ്. വിദേശമാധ്യമങ്ങളോക്കെ അങ്ങനെയൊരു സർജിക്കൽ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്ന് പറഞ്ഞ് വാർത്ത എഴുതുകയും. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ അതിനെ ഓശാന വിളിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ സേനയെ പൂർണമായി വിശ്വാസിക്കുമ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട ദുരുഹതകൾ നീക്കേണ്ടത് ആവശ്യമാണ് എന്ന് ഞാൻ ഊന്നി പറഞ്ഞിരുന്നു.

എന്നാൽ ഇന്ത്യയുടെ വിദേശകാര്യ വക്താവും വ്യോമസേനയും ഇതേക്കുറിച്ച് പറഞ്ഞതോക്കെ അതേപടി വിശ്വാസിക്കുകയാണ് എന്റെ ഇഷ്ടം എന്നു ഞാൻ പറഞ്ഞിരുന്നു. അതിന് ശേഷം ഉണ്ടായ ചില സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത് ഈ ദുരൂഹത തന്നെ പാക്കിസ്ഥാന്റെ സൃഷ്ടി എന്നതാണ്. ഫസ്റ്റ് പോസ്റ്റ് എന്ന അന്താരാഷട്ര മാധ്യമവും ജെയ്‌ഷേ തലവൻ മസ്ഹദ് അസൂറും അദ്ദേഹത്തിന്റെ സഹോദരും ഇങ്ങനൊരു ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നു. അതിന്റെ പേരിൽ ഇന്ത്യയെ ആക്രമിച്ചെ മതിയാകു എന്ന് അവർ ആഹ്വാനം നൽകുന്ന ശബ്ദ സന്ദേശം ഇതിനെ സംശയിക്കുന്നവർ പോലും പുറത്തുവിട്ടിരിക്കുന്നു.

അതിനും അപ്പുറം അന്താരാഷട്ര മാധ്യമങ്ങളിൽ പലതും സത്യം ഇങ്ങനെയാണെന്ന് പറഞ്ഞ് റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ അടങ്ങിയ ദേശീയ മാധ്യമങ്ങൾ ഈ മിന്നൽ ആക്രമണത്തിന്റെ സാധുത സ്ഥിരിക്കരിക്കുന്ന തരത്തിലുള്ള തെളിവുകളും പുറത്തുവിട്ടിരിക്കുന്നു. 60 കിലോമീറ്റർ വരെ ദൂരെ ആക്രമിക്കാൻ കഴിയുന്ന ഇസ്രേയലിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതായത് പാക്കിസ്ഥാനുമായുള്ള നിയന്ത്രണ രേഖയ്ക്ക് രണ്ടു മുതൽ പത്തു കിലോമീറ്റർ വരെ അകലം മാത്രം കയറിയ ഇന്ത്യൻ വിമാനങ്ങൾ 60 കിലോമീറ്റർ അപ്പുറം വരെ ആക്രമണം നടത്താവുന്ന സാങ്കേതിക വിദ്യ കൊണ്ട് പാക്കിസ്ഥാന്റെ മണ്ണിലെ ഭീകര താവളം അടിച്ചു തകർത്തു എന്നാണ് വ്യക്തമാക്കുന്നത്.

മാത്രമല്ല ആക്രമിക്കുന്നത് നമ്മുടെ വിമാനങ്ങൾ എടുത്ത സാറ്റ് ലൈറ്റ് ചിത്രങ്ങൾ അവരുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ചിത്രവും പുറത്തുവിടുന്നുണ്ട്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരമാവധി സംഭവിക്കാവുന്ന പിഴവ് മൂന്നു കിലോമീറ്റർ മാത്രമാണെന്ന് ഇസ്രേയലും സ്ഥരീകരിക്കുമ്പോൾ തീർച്ചയായും ഈ ആക്രമണം ശരി വയ്ക്കുകയാണ്. ഒരുപക്ഷേ മുന്നൂറ് പേർ കൊല്ലപ്പെട്ടത് അതിശയോക്തിയോ അമിതാവേശമോ ആണങ്കിൽകൂടി കുറഞ്ഞത് 50 ഭീകരരെങ്കിലും കൊല്ലപ്പെട്ടിരിക്കും എന്ന് വിശ്വസിനീയമായ ഉറവിടങ്ങളെ ഉദ്ദരിച്ചുകൊണ്ട് വിദേശമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP