Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരിക്കാൻ ലഭിച്ച നാല് സീറ്റുകളിൽ രണ്ടിലും എംഎൽഎമാരെ നിർത്തി പൊതുഖജനാവ് മുടിക്കാൻ സിപിഐക്ക് എങ്ങനെ ധൈര്യം വന്നു? കഴിവുള്ള ഒരു സ്ത്രീപോലും ഈ എൽഡിഎഫിൽ ഇല്ലേ? എംഎൽഎമാരെ പരിഗണിക്കുന്നതും ഒന്നിലധികം സീറ്റുകളിൽ മത്സരിക്കുന്നതും നിയമം മൂലം നിരോധിക്കാനുള്ള തന്റേടം ആർക്കെങ്കിലും ഉണ്ടോ? നവോത്ഥാനത്തിന്റെ പേരിൽ എൽഡിഎഫുകാർ കാട്ടിക്കൂട്ടുന്നത്

മത്സരിക്കാൻ ലഭിച്ച നാല് സീറ്റുകളിൽ രണ്ടിലും എംഎൽഎമാരെ നിർത്തി പൊതുഖജനാവ് മുടിക്കാൻ സിപിഐക്ക് എങ്ങനെ ധൈര്യം വന്നു? കഴിവുള്ള ഒരു സ്ത്രീപോലും ഈ എൽഡിഎഫിൽ ഇല്ലേ? എംഎൽഎമാരെ പരിഗണിക്കുന്നതും ഒന്നിലധികം സീറ്റുകളിൽ മത്സരിക്കുന്നതും നിയമം മൂലം നിരോധിക്കാനുള്ള തന്റേടം ആർക്കെങ്കിലും ഉണ്ടോ? നവോത്ഥാനത്തിന്റെ പേരിൽ എൽഡിഎഫുകാർ കാട്ടിക്കൂട്ടുന്നത്

ഷാജൻ സ്‌കറിയ

കേരളത്തിലെ മികച്ച രാഷ്ട്രീയ പാർട്ടി ഏതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ ഞാൻ പറയും സിപിഐ എന്ന്. അതിന് കാരണം സിപിഐ നേതാക്കൾ ജീവിതത്തിൽ പുലർത്തുന്ന ലാളിത്യം തന്നെയാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന കാര്യത്തിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും ഒക്കെ മാതൃകാപരമായ നിലപാട് തന്നെയാണ് എല്ലായിപ്പോഴും സിപിൈ എടുക്കുന്നതും. പിണറായി വിജയൻ മന്ത്രിസഭയിൽ അധികാരമേറ്റ എല്ലാ മന്ത്രിമാരും നവാഗതരായിരുന്നു എന്നത് ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ്. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള നാല് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർണ്ണയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് സിപിഐ.

എന്നാൽ സിപിഐ പോലെ ഒരു പാർട്ടിയിൽ നിന്നും ഒരിക്കലും മലയാളികൾ പ്രതീക്ഷിക്കാത്ത തീരുമാനമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. മൂന്ന് പ്രധാനപ്പെട്ട പോരായ്മകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയുകയില്ല. ഒന്ന് സിപിഐയുടെ നാല് സീറ്റിലും സ്ഥാനാർത്ഥികൾ പുരുഷന്മാരാണ് എന്നത് ഈ നവോത്ഥാന കാലഘട്ടത്തിൽ ഒട്ടും നല്ലതല്ല. പ്രത്യേകിച്ച് സംഘപരിവാറും കോൺഗ്രസുമൊക്കെ സ്ത്രീകളെ അടിച്ചമർത്താനും മൂലയ്ക്ക് ഇരുത്താനും ശ്രമിക്കുന്നു എന്ന് പറഞ്ഞ്‌കൊണ്ട് സ്ഥ്രീ ശാക്തികരണവും നവോത്ഥാനവും എൽഡിഎഫ് ഉയർത്തിപ്പിടിക്കുമ്പോൾ ശബരിമല പോലൊരു വിഷയത്തിൽ ഭക്തരുടെ വികാരം മുറിവേറ്റിട്ടും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് നിർബന്ധം പിടിക്കുന്നത് ഈ നവോത്ഥാനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റെയും നവോത്ഥാനത്തിന്റേയും പേരിലാണ് എന്ന് ഓർക്കണം.

അങ്ങനെ വരുമ്പോൾ നാലിൽ ഒരാളെയെങ്കിലും വനിതാ സ്ഥാനാർത്ഥിയാക്കാൻ കഴിയില്ല എന്ന് പറയുന്നത് അപമാനകരമല്ലേ? കഴിവുള്ള ഒരു വനിതയും ആ പാർട്ടിയിൽ ഇല്ലെന്ന് തുറന്ന് സമ്മതിക്കുകയാണ്. ജനസംഖ്യയിൽ പകുതിയിൽ അധികവും സ്ത്രീകളാണ്. നമ്മുടെ സ്ത്രീകളെ ഔദ്യോഗികമായി അംഗീകരിക്കുന്ന നിയമങ്ങളും ചട്ടക്കൂടുകളും ഇല്ലാത്തതിന്റെ പേരിൽ ഒരു സ്ത്രീയേയും താക്കോൽ സ്ഥാനത്തേക്ക് കൊണ്ട് വരാതിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്. രണ്ടാമത്തെ ന്യൂനത ചെറുപ്പക്കാർക്കും യുവാക്കൾക്കും അവസരം കൊടുത്തിട്ടില്ല എന്നത് തന്നെയാണ്. എല്ലാ പാർട്ടികളും ഇതിനെ മറികടക്കേണ്ടതുണ്ട്. എന്നാൽ ഇതിൽ ഏറ്റവും ലജ്ജാകരവും അപലപനീയവുമായ കാര്യം നാല് പേരിൽ രണ്ട് പേരും സിറ്റിങ് എംഎൽഎമാരാണ് എന്നതാണ്. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനേയും നെടുമങ്ങാട് എംഎൽഎ സി ദിവാകരനും ഇവർ സീറ്റ് നൽകിയിരിക്കുന്നു.

എന്നുവച്ചാൽ തിരുവനന്തപുരത്തും മാവേലിക്കരയിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചാൽ ഈ രണ്ട് എംഎൽമാരുടെ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും എന്ന് അർഥം. ഒരു നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ ഒരു പാർട്ടിക്ക് മാത്രം മൂന്ന് കോടി രൂപയോളം ചെലവ് വരും എന്ന് എല്ലാവർക്കും അറിയാം. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റേയും പൊലീസ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളിലേക്കുമുള്ള ചെലവ് വേറെയും. ചുരുക്കി പറഞ്ഞാൽ രണ്ട് മണ്ഡലങ്ങളിലേയും കൂടി തെരഞ്ഞെടുപ്പ് നടത്തുമ്പോൾ നൂറ് കോടിയോളം രൂപ മാറിക്കിട്ടും. അങ്ങനെ ഒരു ദൂർത്തിന് സിപിഐ പോലൊരു പാർട്ടി നിന്ന് കൊടുക്കുന്നത് ശരിയാണോ? ഒരു മണ്ഡലത്തിലേക്ക് അഞ്ച് വർഷത്തേക്ക് ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുത്താൽ ആ സ്ഥാനാർത്ഥി മരിക്കാതിരുന്നാൽ മണ്ഡലത്തിലെ വോട്ടർമാരെ വീണ്ടും പോളിങ് ബൂത്തിലേക്ക് പറഞ്ഞ് വിട്ടാൽ അതിനെ ധൂർത്ത് എന്ന് മാത്രമെ പറയാൻ കഴിയുകയുള്ളു.

പാർലമെന്റിൽ മത്സരിക്കാൻ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും കഴിയാത്ത വിധം എങ്ങനെയാണ് സിപിഐ ഇത്ര മോശം പാർട്ടിയായി മാറിയോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. പൊതുഖജനാവിനോടുള്ള ഈ അവഹേളനവും ജനവിധിയോടുള്ള ഈ അപമാനവും പരിഹരിക്കാൻ വോട്ടർമാർക്ക് മു്‌നനിലുള്ള ഒറ്റ വഴി ഈ രണ്ട് മണ്ഡലങ്ങലിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കുക എന്നത് മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP