Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യം ഉണ്ടാക്കൽ പരാജയപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനും കഴിയില്ല; പ്രിയങ്കയെ ഇറക്കി യുപി നേടുമെന്നൊക്കെ കരുതുന്നത് വിഡ്ഢിത്തം മാത്രം; റോബർട്ട് വാദ്രമാരുടേയും കാർത്തി ചിദംബരന്മാരുടേയും കയ്യിൽ നിന്നും രക്ഷപ്പെടാതെ മോദിയെ പുറത്താക്കാമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തം

ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യം ഉണ്ടാക്കൽ പരാജയപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനും കഴിയില്ല; പ്രിയങ്കയെ ഇറക്കി യുപി നേടുമെന്നൊക്കെ കരുതുന്നത് വിഡ്ഢിത്തം മാത്രം; റോബർട്ട് വാദ്രമാരുടേയും കാർത്തി ചിദംബരന്മാരുടേയും കയ്യിൽ നിന്നും രക്ഷപ്പെടാതെ മോദിയെ പുറത്താക്കാമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും രാജ്യഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ. പാവപ്പെട്ടവർക്കും കർഷകർക്കും യാതൊന്നും ലഭിക്കാതിരിക്കുമ്പോൾ തന്നെ അതിസമ്പന്നർ വീണ്ടും വീണ്ടും സമ്പന്നരായികൊണ്ടിരിക്കുന്ന സാമ്പത്തിക നയത്തിലെ വൈകല്യവും മതത്തിന്റെയും ജാതിയുടെയും പേരിലുള്ള തൊട്ടുകൂടായ്മകൾ, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും സാമ്പത്തിക രംഗത്തെ ഞെട്ടിക്കുന്ന പരിഷ്‌കാരങ്ങൾ എന്ന പേരിൽ നടപ്പാക്കായി അസ്സമാധാനങ്ങളും ഒക്കെ തന്നെയാണ് ഇതിനൊക്കെയുള്ള പ്രധാന കാരണങ്ങൾ. യുദ്ധസമാനമായ സാഹചര്യം രൂപപ്പെട്ടിട്ടു കൂടി ജനങ്ങളെ അഭിസംബോദന ചെയ്യാൻ മടി കാണിക്കുന്ന മോദി വലിയ തോതിലുള്ള ഒരു ചോദ്യചിഹ്നം തന്നെയാണ്.

മോദിവിരുദ്ധർ ഈ ആരോപണങ്ങൾ ഉയർത്തുമ്പോൾ മോദി ആരാധകർ പറയുന്നത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സുവർണ കാലഘട്ടമാണ് ഇപ്പോൾ കടന്നു പോയതെന്നാണ്. അടിസ്ഥാന മേഖലയിലെ വലിയ തോതിലുള്ള കുതിച്ച് ചാട്ടവും സാമ്പത്തിക രംഗത്തെ പരിഷ്‌കാരങ്ങളും വിദേശ രാജ്യങ്ങളുമായുള്ള ഉയർന്ന ബന്ധങ്ങളും തൊഴിൽ സാധ്യതകളുടെ വളർച്ചയുമൊക്കെ ഇവർ അനുകൂല ഘടകങ്ങളായി പറയുന്നു. 150നും 200നും ഇടയിൽ മാത്രം സീറ്റുകൾ നേടി മോദി ഭരണം അവസാനിപ്പിക്കുമെന്ന് മോദി വിരുദ്ധർ പറയുമ്പോൾ ഇപ്പോഴത്തെ കേവല ഭൂരിപക്ഷം
3ൽ2 ഭൂരിപക്ഷം ആകുമെന്ന് അവകാശപ്പെടുകയാണ് മോദിഭക്തർ.

ഇരുകൂട്ടരും തങ്ങളുടെ വാദങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ചില കണക്കുകളുടെ അടിസ്ഥാനത്തിലാണ്. മോദി വിരുദ്ധർ ചില കൃത്യമായ കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലൊക്കെ ബിജെപിയും അവരെ പിന്തുണയ്ക്കുന്ന പാർട്ടിക്കാരും സ്ഥാനാർത്ഥികളും ഏറ്റുവാങ്ങിയ പരാജയങ്ങൾ ചൂണ്ടികാണിക്കുന്നു. മഹാഭൂരിപക്ഷത്തോടുകൂടി ബിജെപി അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി ആകുന്നതിന് വേണ്ടി രാജിവച്ച എംപി സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി തോറ്റത് തന്നെയാണ് അവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഡും അടങ്ങുന്ന പ്രധാന സംസ്ഥാനങ്ങളിലൊക്കെ ബിജെപി ഭരണം ഇല്ലാതായത് മോദിയുടെ അന്ത്യത്തിനുള്ള അടയാളമായി ഇവർ വിശേഷിപ്പിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദി അധികാരത്തിൽ വന്നതിനേക്കാൾ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രാജ്യത്ത് നിലനിന്നു എന്നതു തന്നെയാണ് വാസ്തവം. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ പലതായി ഭിന്നിച്ചു നിന്നപ്പോൾ മോദി വിരുദ്ധ വോട്ടുകൾ ചിതറി പോവുകയും മോദിയും ബിജെപിയും കേവലഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും ചെയ്തു. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP