Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎം ഹസനേയും കെവി തോമസിനെയും പിജെ കുര്യനെയുമൊക്കെ സ്ഥാനാർത്ഥിയാക്കി സിപിഎമ്മിന്റെ യമണ്ടൻ സ്ഥാനാർത്ഥികളെ തോൽപ്പിക്കാം എന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ? എകെ ആന്റണിയെ രംഗത്തിറക്കിയും ആലപ്പുഴ പിടിക്കാൻ എന്താണ് വൈകുന്നത്? ഉമ്മൻ ചാണ്ടിക്ക് പത്തനംതിട്ട നൽകി ആന്റോ ആന്റണിയെ ഇടുക്കിയിൽ നിർത്താൻ ധൈര്യമുണ്ടോ? ഇടതുപക്ഷം ബഹുദൂരം പിന്നിട്ടിട്ടും തുടങ്ങാൻ കാത്തു നിൽക്കുന്ന കോൺഗ്രസുകാരോട് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

എംഎം ഹസനേയും കെവി തോമസിനെയും പിജെ കുര്യനെയുമൊക്കെ സ്ഥാനാർത്ഥിയാക്കി സിപിഎമ്മിന്റെ യമണ്ടൻ സ്ഥാനാർത്ഥികളെ തോൽപ്പിക്കാം എന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ? എകെ ആന്റണിയെ രംഗത്തിറക്കിയും ആലപ്പുഴ പിടിക്കാൻ എന്താണ് വൈകുന്നത്? ഉമ്മൻ ചാണ്ടിക്ക് പത്തനംതിട്ട നൽകി ആന്റോ ആന്റണിയെ ഇടുക്കിയിൽ നിർത്താൻ ധൈര്യമുണ്ടോ? ഇടതുപക്ഷം ബഹുദൂരം പിന്നിട്ടിട്ടും തുടങ്ങാൻ കാത്തു നിൽക്കുന്ന കോൺഗ്രസുകാരോട് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഷാജൻ സ്‌കറിയ

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും അവരുടെ തെരഞ്ഞെടു്പപ് കൺവെൻഷനുകൾ ആരംഭിക്കുകയും ചെയ്ത് ബഹുദൂരം മുന്നോട്ട് പോവുകയാണ് സിപിഎമ്മും എൽഡിഎഫും. എന്നാൽ കേരളത്തിലെ സ്ഥാനാർത്ഥികള നിർണയിക്കുന്ന കാര്യത്തിൽ പ്രാധമിക ചർച്ചകളുമായി ഡൽഹിയിൽ കറങ്ങുകയാണ്. ഒരു സീറ്റിൽ മാത്രം മത്സരിക്കുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് പോലും അവരുടെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിലെ സിറ്റിങ് എംപിമാരിൽ തന്നെ രണ്ട് മൂന്ന് പേർക്ക് അവരായിരിക്കുമോ സ്ഥാനാർത്ഥി എന്ന് തീരുമാനിക്കാൻ പോലും കഴിഞ്ഞില്ല.

മോദി വിരുദ്ധ സഖ്യം കെട്ടിപ്പടുക്കുകയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രധാനമന്ത്രിയാകാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ യുവാക്കൾക്കും വനിതകൾക്കും പൊതുസമ്മതർക്കും പ്രാധാന്യം നൽകികൊണ്ട് പുതിയ ഒരു നിരയ്ക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് ഈ താമസമെങ്കിൽ അംഗീകരിക്കാമായിരുന്നു. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ ശരിവെക്കുന്നത് മുതിർന്ന ഗ്രൂപ്പ് നേതാക്കൾ അവർക്ക് വേണ്ട ഗ്രൂപ്പ് പ്രതിനിധികളെ കുത്തി ഞെരുക്കുന്നതിന് വേണ്ടി മാത്രമ്മ് ഈ വൈകിക്കൽ എന്നത് തന്നെയാണ്. ഇതിന് മുൻപ് ഒരിക്കലുമുണ്ടായിട്ടില്ലാത്ത കൃത്യതയിൽ സ്ഥാനാർത്ഥികളെ നിർണയിക്കുകയും ഞെട്ടിക്കുന്ന സ്ഥാനാർത്ഥികളെ രംഗത്തിറക്കി ജയം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രം സിപിഎം മെനയുമ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓരോ ദിവസവും തള്ളി നീക്കുന്ന ഈ കോൺഗ്രസ് നേതാക്കൾ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്.

രാഷ്ട്രീയമായി കാലഹരണപ്പെടുകയും മണ്ടയൊടിഞ്ഞ് ചീഞ്ഞ് നാറുന്ന കെവി തോമസ്, എംഎം ഹസ്സൻ, പിജെ കുര്യൻ തുടങ്ങിയ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നേതാക്കളുടെ പേരുമായി കോൺഗ്രസിന്റെ പട്ടിക ഇപ്പോഴും കറങ്ങുന്നത് കാണുമ്പോൾ കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല ജനാധിപത്യ വിശ്വാസികൾക്ക് ധാർമ്മിക രോഷം ഉണ്ടായാൽ അവരെ കുറ്റം പറയാൻ പറ്റില്ല. വയലാർ രവിയുടേയും ആര്യാടൻ മുഹമ്മദിന്റേയും വക്കം പുരുഷോത്തമന്റേയും പേര് കേട്ടില്ലല്ലോ എന്ന ആശ്വാസം മാത്രമാണ് ബാക്കിയുള്ളത്. ശബരിമല വിഷയവും മോദി വിരുദ്ധ വികാരവും ഉള്ളത്‌കൊണ്ട് കണ്ണുമടച്ച് 18 സീറ്റും നേടും എന്ന് ഏതൊ ഒരു മണ്ടൻ പറയുകയും അതിനെ ശരിവെച്ച് കൊണ്ട് കേരളത്തിൽ പോലും വരാതെ ചില ദേശീയ ചാനലുകൾ സർവ്വേ നടത്തുകയും ചെയ്തു എന്നത്‌കൊണ്ട് എങ്ങനെയെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ കയറിക്കൂടി വിജയിക്കാം എന്ന് കരുതുന്നവർ മണ്ടശിരോമണികളായ കോൺഗ്രസ് നേതാക്കൾ ആദ്യം ഈ സംസ്ഥാനത്തെ യാഥാർഥ്യം കണ്ണ് തുറന്ന് കാണട്ടെ.

ഒട്ടേറെ വിഷയങ്ങളിൽ വിയോജിപ്പുകളുണ്ടെങ്കിലും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ ധീരമായ നിലപാടുകളോട് യോജിപ്പുള്ളവരാണ് കേരളത്തിലെ നിക്ഷപക്ഷ സമൂഹം എന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ ഈ ആലസ്യവും അലസതയും കോൺഗ്രസ് അവസാനിപ്പിക്കുകയുള്ളു. മൂന്നോ നാലോ സീറ്റുകളുടെ കാര്യം മാത്രം പരിശോധിക്കുക. ആലപ്പുഴ എന്ന കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ കെസി വേണുഗോപാൽ മത്സരിക്കില്ല എന്ന് തീർച്ചപ്പെടുത്തിയിരിക്കുകയാണ്. അവിടെ സിപിഎം ആകട്ടെ അരൂർ എംഎൽഎ ആരിഫിനെ ഇറക്കി രാഷ്ട്രീയമായ അടിത്തറ പാകാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

അതുകൊണ്ട് ആലപ്പുഴയിൽ സ്ഥാനാർത്ഥിയെ നിർണയിക്കുമ്പോൾ അവിടെ ഗ്രൂപ്പ് ഒരിക്കലും വരാൻ പാടില്ല. അവിടെ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥാനാർത്ഥി എന്ന നിലയ്ക്ക് സാക്ഷാൽ എ.കെ ആന്റണിയെ തന്നെയാണ് കോൺഗ്രസ് കളത്തിൽ ഇറക്കേണ്ടത്. സമാനമായി തന്നെയാണ് എല്ലാക്കാലത്തും യുഡിഎഫിന് മുൻതൂക്കമുള്ള സീറ്റാണ് പത്തനംതിട്ട. ഇത്തരത്തിൽ സാധ്യതയുള്ള ഒരുപാട് സീറ്റുകളാണ് കോൺഗ്രസ് വൈകിപ്പിച്ച് ഇല്ലാതാക്കുന്നത്.ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP