Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിസി തോമസും കെഎം ഷാജിയും പണിവാങ്ങിയിട്ടും എന്തേ ബിജെപി നേതാക്കൾക്ക് ഇത് മനസ്സിലാവുന്നില്ല? ഭരണഘടന സ്ഥാപനങ്ങളെ നോക്കി ഷിറ്റ് വിളിക്കാൻ ഇത് സിനിമയല്ലെന്ന് സുരേഷ്ഗോപി മനസ്സിലാക്കണം; അനുപമയെ പിണറായിയുടെ അടിമ എന്നൊക്കെ വിളിക്കാൻ മാത്രം ബുദ്ധിശൂന്യർ എങ്ങനെ നേതാക്കളായി ? ശബരിമലയെ കുറിച്ച് മിണ്ടരുത് എന്ന വാദത്തോടെ വിയോജിക്കുമ്പോഴും തെരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കപ്പെടാനുള്ള ബാധ്യതയെ തള്ളിപ്പറയരുത്

പിസി തോമസും കെഎം ഷാജിയും പണിവാങ്ങിയിട്ടും എന്തേ ബിജെപി നേതാക്കൾക്ക് ഇത് മനസ്സിലാവുന്നില്ല? ഭരണഘടന സ്ഥാപനങ്ങളെ നോക്കി ഷിറ്റ് വിളിക്കാൻ ഇത് സിനിമയല്ലെന്ന് സുരേഷ്ഗോപി മനസ്സിലാക്കണം; അനുപമയെ പിണറായിയുടെ അടിമ എന്നൊക്കെ വിളിക്കാൻ മാത്രം ബുദ്ധിശൂന്യർ എങ്ങനെ നേതാക്കളായി ? ശബരിമലയെ കുറിച്ച് മിണ്ടരുത് എന്ന വാദത്തോടെ വിയോജിക്കുമ്പോഴും തെരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കപ്പെടാനുള്ള ബാധ്യതയെ തള്ളിപ്പറയരുത്

ഷാജൻ സ്‌കറിയ

2004 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചത് എൻഡിഎയുടെ സ്ഥാനാർത്ഥിയാണ്. കേരള ചരിത്രത്തിൽ ഒരു എൻഡിഎ സ്ഥാനാർത്ഥി ആദ്യമായി ജയിച്ച് പാർലമെന്റിൽ എത്തുന്നത് പിസി തോമസിലൂടെയായിരുന്നു. പക്ഷേ പിസി തോമസിന്റെ വിജയം കോടതി റദ്ദ് ചെയ്തു. സുപ്രീം കോടതി വരെ പോയി നിയമ പോരാട്ടം നടത്തിയെങ്കിലും സുപ്രീം കോടതി അന്തിമ വിധിച്ചത് മതത്തെ ദുരുപയോഗം ചെയ്ത് പിസി തോമസ് എംപി ആകാൻ പാടില്ല എന്നാണ്. പിസി തോമസിന്റെ സ്ഥാനാർത്ഥിത്വം റദ്ദ് ചെയ്യുക മാത്രമല്ല അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കുറേ കാലത്തേക്ക് അയോഗ്യതയും കൽപ്പിച്ചു. കേരള കത്തോലിക്ക കോൺഗ്രസിന്റെ പ്രസിഡന്റ് ജോൺ കച്ചിറമറ്റം എന്നയാൾ ഇറക്കിയ ഒരു ലഘുലേഖയായിരുന്നു പിസി തോമസിന് പാരയായത്.

പോപ്പിന്റെ കൈ മുത്തുകയും മദർ തെരേസയെ വിശുദ്ധയാക്കുന്നതിന് ഉന്നതമായ പങ്ക് വഹിക്കുകയും ചെയ്ത പിസി തോമസ് സഭയുടെ അഭിമാനമാണെന്നും പിസി തോമസ് വിജയിക്കുന്നത് സഭയ്ക്ക് നല്ലതാണ് എന്നും സൂചിപ്പിച്ചക്കൊണ്ട് ജോൺ കച്ചിറമറ്റം ഇറക്കിയ ലഘുരേഖ ക്രൈസ്തവ സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിച്ചതുകൊണ്ടാണ് പിസി തോമസിന് അയോഗ്യത ഉണ്ടായത്. ഏതാനം മാസങ്ങൾ മുൻപ് അഴീക്കോട് മണ്ഡലത്തിൽ എംഎൽഎ ആയ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയതും സമാനമായ ഒരു ലഘുരേഖ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ആരോ ഒരാൾ ഒരു ലീഫ്‌ളെറ്റ് ഉണ്ടാക്കുകയും മുസ്ലീമിന് മാത്രമെ വോട്ട് ചെയ്യാവു എന്ന് ലഘുരേഖ ഇറക്കിയതുമാണ് കെഎം ഷാജിക്ക് വിനയായത്.

രണ്ട് സ്ഥാനത്തും ഈ രണ്ട് സ്ഥാനാർത്ഥികൾക്കും ഈ സംഭവങ്ങളുമായി നേരിട്ട് ബ ന്ധമില്ലായിരുന്നു. എന്നാൽ സ്ഥാനാർത്ഥിയുടെ അനുമതിയോടെയാണ് ഇത് പ്രചരിപ്പിച്ചത് എന്ന നിഗമനത്തിൽ കോടതി എത്തുകയായിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇപ്പോൾ ഉള്ള കെഎം ഷാജിയുടെ കേസിൽ കുറ്റരഹിതനാകണമെങ്കിൽ സിപിഎമ്മുകാർ അത് മനഃപൂർവ്വം പ്രചരിപ്പിച്ചതാണ് എന്ന് തെളിയിക്കപ്പെടണം. കേരളത്തിൽ ഇതിന് മുൻപ് സമാനമായ സാഹചര്യത്തിൽ അയോഗ്യരാക്കപ്പെട്ട അനേകം ജനപ്രതിനിധികളുണ്ട്. ഇവർക്കൊന്നും സുപ്രീം കോചതി വരെ പോയി ആ തീരുമാനം റദ്ദ് ചെയ്യാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നത് ഒരു ഭരണഘടനസ്ഥാപനമാണ്.

കോടതിപോലെയും പാർലമെന്റ് പോലെയും പിഎസ്‌സി പോലെയും ഒക്കെ പ്രവർത്തിക്കുന്ന ഒരു ഭരണഘടന പദവി. അതിൽ ഇടപെടാൻ എക്‌സിക്യൂട്ടീവിന് പോലും അധികാരമില്ല. തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന് പറയുന്നത് പൂർണമായും സ്വതന്ത്രരാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ തികച്ചും അന്യായമാണ് എന്ന് ബോധ്യപ്പെടാത്ത സാഹചര്യത്തിൽ കോടതി ഇടപെടുകയില്ല. നമ്മുടെ ജനാധിപത്യം പാക്കിസ്ഥാനിലെ പോലെ ഒരു കപട നാടകമാകാതിരിക്കാനുള്ള മുഖ്യ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരം സ്വതന്ത്ര അധികാരം ഉള്ളത്‌കൊണ്ടാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനായി വരുന്നത് ഐഎഎസ് ഓഫീസറാണ് എങ്കിൽ കൂടി അവർ ഭരണഘടനയുെട മഹനീയ പദവിയാണ് ആ കസേരയിൽ ഇരുന്ന് അലങ്കരിക്കുന്നത്. ഇഔ പശ്ചാത്തലത്തിൽ വേണം തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെ കാണാൻ. സുരേഷ ഗോപി അയ്യപ്പന്റെ പേരിൽ വോട്ട് പിടിക്കുകയും അയ്യപ്പന് വേണ്ടി വോട്ട് പിടിക്കുകയും അതിൽ ഉറച്ച് നിന്നതുമെല്ലാം ചട്ട വിരുദ്ധമാണ് എന്ന് പ്രധമ ദൃശ്ടിയാൽ മനസ്സിലായി എന്ന് തൃശ്ശൂർ ജില്ലാ കളക്ടർ അനുപമ വ്യക്തമാക്കിയിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP