Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരട്ട വോട്ടുകളും ആൾമാറാട്ടവും വഴി ഓരോ മണ്ഡലത്തിലും സിപിഎം മറിച്ചത് കുറഞ്ഞത് 25,000 വോട്ടുകൾ; യാതൊരു ഉളുപ്പുമില്ലാതെ ഒരു സിപിഎം ജനപ്രതിനിധി രണ്ട് തവണ വോട്ട് ചെയ്യുന്നത് ക്യാമറയിൽ പതിഞ്ഞിട്ടും ആർക്കും കുലുക്കമില്ല; ജനാധിപത്യത്തിൽ പൗരനുള്ള ഏക അവകാശത്തേ ഇങ്ങനെ തല്ലികെടുത്തുന്നത് ഫാസിസത്തിന്റെ നിർവ്വചനത്തിൽപെടുമോ സഖാക്കളേ ?

ഇരട്ട വോട്ടുകളും ആൾമാറാട്ടവും വഴി ഓരോ മണ്ഡലത്തിലും സിപിഎം മറിച്ചത് കുറഞ്ഞത് 25,000 വോട്ടുകൾ; യാതൊരു ഉളുപ്പുമില്ലാതെ ഒരു സിപിഎം ജനപ്രതിനിധി രണ്ട് തവണ വോട്ട് ചെയ്യുന്നത് ക്യാമറയിൽ പതിഞ്ഞിട്ടും ആർക്കും കുലുക്കമില്ല; ജനാധിപത്യത്തിൽ പൗരനുള്ള ഏക അവകാശത്തേ ഇങ്ങനെ തല്ലികെടുത്തുന്നത് ഫാസിസത്തിന്റെ നിർവ്വചനത്തിൽപെടുമോ സഖാക്കളേ ?

ഷാജൻ സ്‌കറിയ

ന്ത്യ പോലൊരു രാജ്യത്ത് സാധാരണക്കാരനായ പൗരന് ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ഭരിക്കാൻ കിട്ടുന്ന ഏക അവകാശം അഞ്ച് വർഷം കൂടുമ്പോൾ കിട്ടുന്ന വോട്ടിങ് അവകാശം മാത്രം ആണ്. അവൻ ദേശീയ മന്ത്രിസഭയെ തീരുമാനിക്കുന്നതിനും സംസ്ഥാന മന്ത്രിസഭയെ തീരുമാനിക്കുന്നതിനും വോട്ട് ചെയ്യുമ്പോൾ ലഭിക്കുന്ന നിർവൃതിയാണ് അവന്റെ ജനാധിപത്യത്തിലെ ഏക അവകാശം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യമാകുന്നത് ഈ അവകാശം സത്യസന്ധമായും കൃത്യമായും വിനിയോഗിക്കുന്നതിനുള്ള അവകാശം ഈ രാജ്യത്ത് നിലനിൽക്കുന്നത്‌കൊണ്ടാണ്. ഭരിക്കുന്ന സർക്കാരോ എന്തിനേറെ നീതിപീഠങ്ങൾ പോലും ഇടപെടാതിരിക്കുന്നതിന് വേണ്ടി ഭരണഘടനയിൽ തന്നെ ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിച്ചതും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലേബലിൽ വരുന്നയാൾ വെറും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽ കൂടി അയാൾക്ക് രാഷ്ട്പതിയുടേയും പ്രധാനമന്ത്രിയുടേയും ഒക്കെ പോലെ ഒരു പദവി കൽപ്പിച്ചരുളിയ ഭരണഘടന ശിൽപികളുടെ ദീർഘവീക്ഷണം എത്ര പ്രശംസിച്ചാലും മതിയാകില്ല. നിർഭാഗ്യവശാൽ ഈ പദവിക്ക് ഇത്രയധികം അധികാരങ്ങൾ ഉണ്ടെന്ന് ടിഎൻ ശേഷൻ എന്നൊരും പാലക്കാടുകാരൻ ആ പദവിയിൽ എത്തുന്നത് വരെ ആരും അറിഞ്ഞിരുന്നില്ല. പിന്നീടങ്ങോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തിയിൽ ഇന്ത്യൻ ജനാധിപത്യം വെട്ടിത്തിളങ്ങുന്നതാണ് കണ്ടത്.

നിർഭാഗ്യ വശാൽ ജനാധിപത്യബോധത്തെ കുറിച്ചും ഫാസിസത്തെ കുറിച്ചും നവോത്ഥാനത്തെക്കുറിച്ചുമൊക്കെ നാഴികയ്ക്ക് നാൽപത് വട്ടം ഗീർവാണം മുഴക്കുന്ന സിപിഎമ്മുകാർ ആ ജനാധിപത്യ പ്രക്രിയയിലെ പൗരന്റെ അവകാശമായ വോട്ടവകാശം നിഷേധിക്കുന്നതിനും അത് തെറ്റായി വിനിയോഗിക്കുന്നതിനും കാലാകാലങ്ങളായി ഗൂഢാലോചന നടത്തുന്നത്. സിപിഎമ്മിന് സ്വാധീനമുള്ള മേഖലകളിൽ എതിരാളികളെ എറിഞ്ഞോടിച്ചും ഭീഷണിപ്പെടുത്തിയും ബൂത്ത് പിടിച്ച് മലബാറിലെ സിപിഎം കോട്ടകളിൽ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇലക്ട്രോണിക് വോട്ടിങ് യുഗത്തിലെങ്കിലും ഇതിന് മാറ്റം വരും എന്ന ഒരു വിശാവസം ഉണ്ടായിരുന്നു. പണ്ട് ബൂത്ത് പിടിച്ചെടുത്ത് ബാലറ്റ് പേപ്പറിൽ അവർക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന നിഷ്ടൂരമായ ഒരു കാഴ്ചയുണ്ടായിരുന്നു.

ചോദിക്കുന്നവരെ ആക്രമിക്കുകയും ആവശ്യമെങ്കിൽ വെട്ടിക്കൊല്ലുകയും ചെയ്യുന്ന സിപിഎം ഗുണ്ടായിസമായിരുന്നു വാണിരുന്നത്. ആ ഗുണ്ടായിസത്തിന്റെ ഭാഗമായിട്ടാണ് പല പാർട്ടി ഗ്രാമങ്ങളും ഉണ്ടായത് പോലും. പാർട്ടി ഗ്രാമങ്ങളിൽ മറ്റ് പാർട്ടികൾക്ക് അവരുടെ കൊടികൾ ഉയർത്താൻ പോലും കഴിഞ്ഞിരുന്നില്ല. നിർഭാഗ്യവശാൽ ഇന്ന് ഈ അത്യന്താധുനിക യുഗത്തിൽ പോലും കള്ളവോട്ടിന്റേയും വോട്ട് പിടുത്തത്തിന്റേയും വിചാരിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ന് കാസർഗോഡും കണ്ണൂരും സിപിഎമ്മിന്റെ ജനപ്രതിനിധി പോലും കള്ളവോട്ട് ചെയ്യുന്നതും ഒന്നിലധികം വോട്ട് ചെയ്യുന്നതും.

നമുക്കറിയാം തെരഞ്ഞെടുപ്പിന് പോയി വോട്ട് ചെയ്താൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നമ്മുടെ ചൂണ്ട് വിരലിൽ ഒരു മഷി പുരട്ടും. നിങ്ങളോ ഞാനോ വിചാരിച്ചാൽ ആ മഷി മായുകയില്ല. എന്നാൽ കള്ള വോട്ട് ചെയ്യുന്നതിന് വേണ്ടി പ്രത്യേക പരിശീലനം കൊടുത്തിരിക്കുന്ന സിപിഎമ്മിന്റെ ഗുണ്ടകൾ ശ്രമിച്ചാൽ ആ നിമിഷം തന്നെ അത് മായും. ഈ വിഷമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP