Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഐഎക്ക് കൂടുതൽ അധികാരം നൽകുമ്പോൾ അത് ന്യൂനപക്ഷ വിരുദ്ധമെന്ന് ചിലർക്കെങ്കിലും തോന്നുന്നത് എന്തുകൊണ്ട്? ലോക്സഭയിൽ എതിർത്ത സിപിഎം എന്തുകൊണ്ട് രാജ്യസഭയിൽ മൗനം പാലിച്ചു? മുസ്ലിം വിരുദ്ധമായ ബില്ലിനെ കുഞ്ഞാലിക്കുട്ടിയും അനുകൂലിച്ചോ? അരൂരിൽ തോൽക്കാതിരിക്കാൻ സിപിഎം നടത്തുന്ന വർഗ്ഗീയ പ്രചാരണത്തിന്റെ തനിനിറം പുറത്തു വരുമ്പോൾ

എൻഐഎക്ക് കൂടുതൽ അധികാരം നൽകുമ്പോൾ അത് ന്യൂനപക്ഷ വിരുദ്ധമെന്ന് ചിലർക്കെങ്കിലും തോന്നുന്നത് എന്തുകൊണ്ട്? ലോക്സഭയിൽ എതിർത്ത സിപിഎം എന്തുകൊണ്ട് രാജ്യസഭയിൽ മൗനം പാലിച്ചു? മുസ്ലിം വിരുദ്ധമായ ബില്ലിനെ കുഞ്ഞാലിക്കുട്ടിയും അനുകൂലിച്ചോ? അരൂരിൽ തോൽക്കാതിരിക്കാൻ സിപിഎം നടത്തുന്ന വർഗ്ഗീയ പ്രചാരണത്തിന്റെ തനിനിറം പുറത്തു വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ദേശീയഅന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഇന്നലെ ലോക്‌സഭയിലും രാജ്യസഭയിലും ഒരു ബില്ല് വരികയും മഹാഭൂരിപക്ഷത്തോടെ അത് പാസാവുകയും ചെയ്തു. രാജ്യസഭയിൽ ഏകകണ്‌ഠേന അത് പാസായെങ്കിൽ ലോക്‌സഭയിൽ ആറ്‌പേരുടെ എതിർപ്പോടെയാണ് അത് പാസ്സായത്. ഇരു സഭകളിലും ഈ ബില്ലിൽ വോട്ട് ചെയ്യാതെ അനേകം എംപിമാർ മാറി നിൽക്കുകയും ചെയ്തു. ബില് നിയമമാകും എന്ന് ഉറപ്പായതോടെ ബില്ലിനെ എതിർത്തും ബില്ലിനെ പിന്തുണച്ചവരെ എതിർത്തും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച പുരോഗമിക്കുകയാണ്.

ഇൗ ബില്ലിനെ എതിർത്ത് ലോക്‌സഭയിൽ സംസാരിച്ച ആറ് പേരെ കുറിച്ചും ചർച്ചകൾ സജീവമാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്ത് മുഴുവൻ ഈ ആറ്‌പോരെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ബില്ലിനെ എതിർത്ത രണ്ട് പേർ സിപിഎമ്മുകാരും രണ്ട് പേർ ഒവൈസിയുടെ പാർട്ടിക്കാരും ഒരാൾ സിപിഐയും മറ്റേയാൾ നാഷണൽ കോൺഫറൻസിന്റെ എംപിയുമാണ്. ഈ ആറ് പേർ രാജ്യദ്രോഹികളാണ് എന്നും ഇവർ ഈ രാജ്യത്ത് ജീവിക്കാൻ യോഗ്യരല്ല എന്നും സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചാരണം വ്യാപകമായി തന്നെ നടക്കുന്നു. ഈ ആറ് പേർ ഒഴികെ ബാക്കി പ്രതിപക്ഷ എംപിമാർ എല്ലാം തന്നെ മുസ്ലിം വിരുദ്ധർ ആാണ് എന്നും സിപിഎം സൈബർ കേന്ദ്രങ്ങളിൽ പ്രചാരണം നടക്കുന്നു.

അത്‌കൊണ്ട് തന്നെ ഇതിൽ ഏതാണ് ശരിയെന്നും എന്താണ് എൻഐഎ ഭേദഗതി ബിൽ എന്ന ചോദ്യവും ചിലരങ്കിലും ഉയർത്തുന്നുണ്ട്. ബിവ്വിനെ എതിർത്ത് വോട്ട് ചെയ്ത ആറ് എംപിമാരിൽ ഒരാൾ സിപിഎമ്മിന്റെ ആലപ്പുഴ എംപി എം ആരിഫ് ആയത്‌കൊണ്ട് തന്നെ ആരിഫിനെ മഹാനും ഹീറോയുമാക്കിയുമുള്ള പ്രചാരണം തകൃതിയിൽ നടക്കുന്നു. എന്നാൽ മറുവശത്ത് ഉള്ളവർ ചോദിക്കുന്നത് സിപിഎമ്മിന് മൂന്ന് എംപിമാർ ഇല്ലേ അപ്പോൾ രണ്ട് പേർ എതിർത്ത് വോട്ട് ചെയ്‌തെങ്കിൽ മൂന്നാമൻ എവിടെ എന്ന്. രണ്ടാമത്തെ ചോദ്യം ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോകാതെ വോട്ട് ചെയ്ത സിപിഎം എംപിമാർ എന്തിനാണ് രാജ്യസഭയിൽ വോട്ട് ചെയ്യാതെ ഇറങ്ങി പോയത്. രാജ്യസഭിയിൽ നിന്ന് അവർ ഇറങ്ങിപ്പോയത് ബില്ലിനോടുള്ള എതിർപ്പ്‌കൊണ്ടാണ് എന്നാണ് പറയുന്നത് എങ്കിൽ ലോക്‌സഭയിൽ കോൺഗ്രസിന്റേയും മറ്റ് ഘടകകഷികളുടേയും എംപിമാർ ഇറഹ്ങിപ്പോയി എന്നതും മറക്കരുത്.

ഈ ഇറങ്ങിപ്പോയവരുടെ കൂട്ടത്തിൽ യുഡിഎഫ്, ലീഗ് എംപിമാരും ഉണ്ട്. അത്‌കൊണ്ട് തന്നെ തങ്ങൾ മാത്രമാണ് മുസ്ലിം സമുദായത്തിന് വേണ്ടി രംഗത്ത് വന്നത് എന്ന് പറയുന്നത് കള്ളമാണ് അസത്യമാണ് അടുത്ത് വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ്. അരൂരെങ്കിലും നേടുന്നതിന് വേണ്ടിയുള്ള പച്ച വർ്ഗ്ഗീയതയാണ്. ലോക്‌സഭയിൽ മുസ്ലീമിന് ഒരു പ്രശ്‌നം വന്നപ്പോൾ ലീഗ് പോലും ഉണ്ടായിരുന്നില്ല തങ്ങളുടെ സഖാവാണ് ഉണ്ടായിരുന്നത് എന്ന നുണ പല ആവർത്തി പറഞ്ഞും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും അരൂരിലെ വിജയം സിപിഎം സ്വപ്‌നം കാണുന്നു എങ്കിൽ ഒന്നേ പറയാനുള്ളു. ഈ കേരളത്തെ വർഗ്ഗീയ വിഷ ഭൂമിയാക്കി ആയിരിക്കരുതേ സഖാക്കളേ നിങ്ങളുടെ രാഷ്ട്രീയ വിജയം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് തിരിച്ചടി നേരിട്ടത് ഇതേ നാണയമുപയോഗിച്ച് നിങ്ങൾ കേരളത്തെ കുട്ടിച്ചോറാക്കാൻ ശ്രമിച്ചത്‌കൊണ്ടാണ്. ദയവായി ഇനിയെങ്കിലും അത് ആവർത്തിക്കരുത്. എന്നാൽ ഏറ്റവും പ്രധാനമായ കാര്യം എന്തിനാണ് ചിലരെങ്കിലും എതിർക്കുന്നത് എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP